Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » Rabbit And Lion Short Story With Moral
Malayalam Stories

Rabbit And Lion Short Story With Moral

Admin kcfwatfordBy Admin kcfwatfordJune 19, 2025No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
Rabbit And Lion Short Story With Moral
Share
Facebook Twitter LinkedIn Pinterest Email


പണ്ടു പണ്ടൊരിടത്തു ഒരു കാട്ടിലായി നിരവധി മൃഗങ്ങൾ വസിച്ചിരുന്നു. ഒരിക്കൽ കാട്ടിലെ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി മൃഗങ്ങളെല്ലാം ഒത്തു കൂടി. സിംഹം, മാൻ, ആന, കരടി, പുലി, കടുവ, മുയൽ, എന്നുവേണ്ട എല്ലാ മൃഗങ്ങളും അതിൽ ഉണ്ടായിരുന്നു. ഓരോരോ മൃഗങ്ങളായി വന്നു അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. ഇതെല്ലാം കേട്ടു തന്റെ അവസരവും കാത്തു ഒരു മുയൽ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവൾ ക്ഷമയോടെ തന്നെ തന്റെ ഊഴവും പ്രതീക്ഷിച്ചിരുന്നു. അവസാനം തന്റെ അവസരം എത്തിയതും മുയൽ ദീർഘമായ ഒരു പ്രഭാഷണം തന്നെ നടത്തി. 

“സുഹൃത്തുക്കളേ, ഞാനിന്ന് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു വേണ്ടിയാണ്. കാട്ടിലെ കാലഹരണപ്പെട്ട  നിയമസംഹിത മാറ്റി എഴുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ശക്തിയുള്ള മൃഗങ്ങൾ ദുർബലരായ മൃഗങ്ങളെ നിഷ്കരുണം വേട്ടയാടുകയാണ്. ഇത് അരാജകത്വവും അനീതിയുമാണ്. ജീവിക്കാനുള്ള തുല്യ അവകാശം എല്ലാവർക്കും ഉണ്ട്. അതിവിടെ നിഷേധിക്കപ്പെടുകയാണ്. നമ്മൾ ഇതിനെതിരെ ശക്തമായി പോരാടണം. വിപ്ലവങ്ങളിലൂടെ മാത്രമേ ഈ ലോകത്തു മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളൂ. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇനിയും വൈകാൻ പാടില്ല. നമ്മൾ എത്രയും വേഗം വിപ്ലവത്തിനായി തയ്യാറെടുക്കേണ്ടതുണ്ട്.”

കാണികളായിരുന്ന മൃഗങ്ങളെല്ലാം മുയലിന്റെ പ്രസംഗം കേട്ടിരുന്നു. എന്നാൽ  മുൻനിരയിൽ ഇരുന്ന സിംഹം മാത്രം പ്രസംഗം കേട്ട് കൈയടിക്കാൻ തുടങ്ങി. ഇതു കണ്ട് മുയലും മറ്റു മൃഗങ്ങളും അത്ഭുതപ്പെട്ടു. തുടർന്ന് സിംഹം മുയലിനോടായി  ചോദിച്ചു 

“ശക്തിയുള്ള മൃഗങ്ങൾക്കെതിരെ വിപ്ലവം നടത്തണം എന്ന നിന്റെ ആശയം വളരെ നല്ലതാണ്. പക്ഷെ ഞാൻ ഒന്ന് ചോദിച്ചോട്ടെ, മൂർച്ചയുള്ള ദംഷ്ട്രകളും കൂർത്ത നഖങ്ങളും നിങ്ങളെക്കാളും ശക്തിയും ഉള്ള മൃഗങ്ങൾക്ക് എതിരെ നിങ്ങൾ എങ്ങനെയാണ് വിപ്ലവം നടത്താൻ പോകുന്നത് ? നിങ്ങൾ അവർക്കെതിരെ എന്ത് ആയുധമാണ് ഉപയോഗിക്കാൻ പോകുന്നത് ? ഇതൊക്കെ അറിയാൻ എല്ലാവർക്കും ആഗ്രഹം കാണും. അതും കൂടി പറയാമോ.”

സിംഹത്തിന്റെ ചോദ്യം കേട്ടതും മുയൽ ഉത്തരം കിട്ടാതെ പരിഭ്രമിച്ചു. അവളുടെ ധീരമായ വാക്കുകൾക്ക് പിന്നിൽ യാഥാർത്ഥ്യത്തെ നേരിടാനുള്ള ഒരു പദ്ധതിയും ശക്തിയുമില്ലെന്ന് എല്ലാവർക്കും മനസ്സിലായി. അവൾ നാണിച്ചു തല താഴ്ത്തി നിന്നു.

ഗുണപാഠം

പ്രാവർത്തികമല്ലാത്ത വാക്കുകൾ വെറും ശബ്ദങ്ങളാണ്. യഥാർത്ഥ ധീരത എന്നത് പ്രഭാഷണങ്ങളല്ല, സാധ്യമായത് ചെയ്യുക എന്നതിലാണ്.

Read More Stories for Kids

English Summary: Rabbit and Lion Short Story with Moral
In a forest where many animals lived together, they once gathered to discuss the problems they faced. A rabbit gave a bold speech, calling for justice and equality, and urged the animals to rise against the stronger ones who misused their power. Her words were powerful and inspiring.

But the lion, after listening carefully, asked a simple question. How would the weaker animals fight back against the strong ones? The rabbit had no answer. Her silence revealed that while her speech was brave, she had no real plan.

This rabbit and lion short story with moral teaches that courage must be supported by practical thinking and that real change comes from action, not just words.



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleദഹനത്തെ സഹായിക്കും, രോഗപ്രതിരോധശേഷി വർധിപ്പിക്കും; കുടലിന്റെ ആരോഗ്യം കാക്കാൻ പ്രോബയോട്ടിക്കുകൾ
Next Article നിനക്കായ് – ഭാഗം 15, എഴുത്ത്: ലക്ഷ്മി ശ്രീനു
Admin kcfwatford

Related Posts

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.