Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » വെളിച്ചെണ്ണവില തിളയ്ക്കുന്നു, തേങ്ങയ്ക്കും വില കൂടി; പ്രതിസന്ധിയിലായി ഹോട്ടല്‍മേഖല
Food

വെളിച്ചെണ്ണവില തിളയ്ക്കുന്നു, തേങ്ങയ്ക്കും വില കൂടി; പ്രതിസന്ധിയിലായി ഹോട്ടല്‍മേഖല

Admin kcfwatfordBy Admin kcfwatfordJuly 6, 2025No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
വെളിച്ചെണ്ണവില തിളയ്ക്കുന്നു, തേങ്ങയ്ക്കും വില കൂടി; പ്രതിസന്ധിയിലായി ഹോട്ടല്‍മേഖല
Share
Facebook Twitter LinkedIn Pinterest Email


കോഴിക്കോട്: ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ വിവിഐപി സ്ഥാനമാണിപ്പോള്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും. ആറുമാസംമുന്‍പ് കിലോയ്ക്ക് 33 രൂപ വിലയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ വില 80-85 രൂപ. വെളിച്ചെണ്ണവില 220 ആയിരുന്നത് 410 രൂപയായി. 2020-ല്‍ ഇത് യഥാക്രമം 20 രൂപയും 120 രൂപയുമായിരുന്നു. ഈ വര്‍ധന ചെറുകിട-വന്‍കിട ഹോട്ടലുകളെയും കാറ്ററിങ് സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കി.

വെളിച്ചെണ്ണവില ഉയര്‍ന്നതനുസരിച്ച് ഭക്ഷണസാധനങ്ങളുടെയും പലഹാരങ്ങളുടെയും വില വര്‍ധിപ്പിക്കാനാവാത്ത സ്ഥിതിയിലാണ് ഹോട്ടലുകാര്‍. മലബാറില്‍ മീന്‍കറിയ്ക്കുവരെ തേങ്ങവേണം. ചെറുകിടഹോട്ടലുകാര്‍ പലരും ഈ രംഗം വിടാന്‍ ആലോചിക്കുകയാണ്. ചിലര്‍ ഹോട്ടല്‍ പൂട്ടി. ചെറുകിടഹോട്ടലുകള്‍ ധാരാളമുണ്ടെങ്കിലും പലയിടത്തും ഉടമയ്ക്ക് കാര്യമായ വരുമാനംകിട്ടുന്നില്ല.

”വെളിച്ചെണ്ണയ്ക്കുപകരം മറ്റെണ്ണകള്‍ ഉപയോഗിച്ചാല്‍ രുചിവ്യത്യാസംവരും. ഇത് ഉപയോക്താക്കളെ അകറ്റും. ഒരു കറിക്ക് ചെറിയഹോട്ടലില്‍പ്പോലും നാലുതേങ്ങയെങ്കിലും വേണം. നാലുമണിപ്പലഹാരങ്ങള്‍ വെളിച്ചെണ്ണയില്‍ത്തന്നെ തയ്യാറാക്കണം. ചെറുകിടഹോട്ടല്‍ നടത്തിപ്പ് വളരെയേറെ പ്രയാസകരമാണ്” -കോഴിക്കോട് അശോക ഹോട്ടല്‍ ഉടമ എം.എസ്. രാജേഷ് പറഞ്ഞു.

വെളിച്ചെണ്ണവില ഇനിയും കൂടുമോയെന്ന ആശങ്കയും ചെറുകിട ഹോട്ടലുടമകള്‍ക്കുണ്ട്. സര്‍ക്കാര്‍ സംഭരിക്കുന്ന തേങ്ങയുപയോഗിച്ച് കേരഫെഡ് മിതമായനിരക്കില്‍ ഗുണനിലവാരമുള്ള വെളിച്ചെണ്ണ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കോഴിക്കോട്ടെ വന്‍കിട ഹോട്ടല്‍ശൃംഖലകളുടെ ഉടമകള്‍ക്ക് പലര്‍ക്കും തെങ്ങിന്‍തോപ്പ് സ്വന്തമായുണ്ട്. അതിനാല്‍ അവര്‍ക്ക് ഒരു പരിധിവരെ വിലവര്‍ധന പ്രശ്‌നമില്ലാതെ തരണംചെയ്യാനാവുന്നു.

‘കറികള്‍ക്കാവശ്യമുള്ള തേങ്ങ എത്രയെന്നത് അന്നന്ന് രാവിലെ കണക്കാക്കി അതിനനുസരിച്ചുമാത്രം ഉടച്ച് ഉപയോഗിക്കുക. വെളിച്ചെണ്ണ പാഴാക്കാതെയും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതെയും ശ്രദ്ധിക്കുക. ഇവയൊക്കെയാണ് ഞങ്ങള്‍ ഈ സാഹചര്യം നേരിടാന്‍ ശ്രദ്ധിക്കുന്നത്” -അളകാപുരി ഹോട്ടല്‍ ഡയറക്ടര്‍ എ. തങ്കം പറഞ്ഞു.

കാറ്ററിങ് മേഖല തളര്‍ച്ചയില്‍
തൊഴില്‍മേഖലയെയും സാമ്പത്തികമേഖലയെയും താങ്ങിനിര്‍ത്താന്‍ സഹായിക്കുന്ന കാറ്ററിങ് മേഖല ഇന്ന് തളരുകയാണ്. വെളിച്ചെണ്ണവില അതിനുള്ള പലകാരണങ്ങളിലൊന്നുമാത്രം. ഈ മേഖലയെ താങ്ങിനിര്‍ത്താന്‍ അധികാരികള്‍ കണ്ണുതുറക്കണം.
-പി. ഷാഹുല്‍ ഹമീദ്,
സംസ്ഥാനസെക്രട്ടറി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍

Content Highlights: Kerala Coconut Oil Price Hike Hits Hotels

മാതൃഭൂമി.കോം വാട്സാപ്പിലും

Add Comment

View Comments ()

Subscribe to our Newsletter



Get daily updates from Mathrubhumi.com



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleആദ്യാനുരാഗം – ഭാഗം 73, എഴുത്ത് – റിൻസി പ്രിൻസ്
Next Article പുനർവിവാഹം ~ ഭാഗം 26, എഴുത്ത്: ആതൂസ് മഹാദേവ്
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.