ചിക്കൻ ??വിന്താലു
**********************
തയ്യാറാക്കിയത് :ഷാനി സിയാഫ്
റെസിപ്പി : Shani Siyaf
ചിക്കൻ -3/4 kg
സവാള -3 – 4
തക്കാളി – 2
കാശ്മീരി ചില്ലി – 15-20 എണ്ണം
കുരുമുളക് – 1 1/2tspn
നല്ല ജീരകം – 1 tspn
ഉലുവ – 1/4 tspn
കടുക് – 1 tspn
മഞ്ഞൾ പൊടി – 1 tspn
വിനഗർ – 2 tabsn
സൺ ഫ്ലവർ ഓയിൽ – ആവശ്യത്തിന്
കിഴങ്ങ് – 1
ഇഞ്ചി – ഒരു പീസ്
വെളുത്തുള്ളി – ഒരു തുടം
ഏലക്ക – 2
ഗ്രാമ്പു – 4
കറുവപ്പട്ട – ഒരു പീസ്
വെള്ളം – 1 Cup
പഞ്ചസാര – 1 tspn
ചിക്കൻ ചെറിയ പീസാക്കി ക്ലീൻ ചെയ്ത് വെക്കുക. സവാളയും തക്കാളിയും ചെറുതായി അരിഞ്ഞെടുക്കുക. മുളക് ചൂട് വെള്ളത്തിൽ കുതിർത്ത് 10 mnts വെക്കുക. ഇഞ്ചി, വെളുത്തുള്ളി, കടുക്, കുരുമുളക്, ഉലുവ, മഞ്ഞൾ പൊടി, മുളക്, ജീരകം മസാലകൾ ഇവയെല്ലാം കൂടി വിനഗർ ചേർത്ത് പേസ്റ്റ് രൂപത്തിൽഅരച്ചെടുക്കുക. ആവശ്യമെങ്കിൽ 2-3 Spn തിളപ്പിച്ച വെള്ളവും കൂടി ചേർക്കാം
ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ഇട്ട് ബ്രൗൺ കളർ ആകും വരെ വഴറ്റുക.ഇതിലേക്ക് തക്കാളി ചേർത്ത് നല്ല തു പോലെ വഴറ്റി എടുക്കുക. ഇതിൽ അരപ്പ് ചേർത്ത് എണ്ണതെളിയും വരെ വഴറ്റുക.ഇതിലേക്ക് ചിക്കനും പൊട്ടറ്റോയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പും വെള്ളവും പഞ്ചസാരയും ചേർത്ത് കുറഞ്ഞ തീയിൽ വേവിക്കുക. നല്ല ടേസ്റ്റി?? ചിക്കൻ വിന്താലു റെഡി.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക