തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടുന്നത് പരിഗണനയിലെന്ന് മില്‍മ. ഇക്കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളോട് സംസ്ഥാന ഫെഡറേഷന് ആവശ്യപ്പെട്ടു.
ഈ മാസം അവസാനംചേരുന്ന ബോര്‍ഡ് യോഗത്തിനുമുന്പ് റിപ്പോര്‍ട്ട് നല്‍കണം. വിലകൂട്ടിയാല്‍ വില്‍പ്പനയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് പഠനം നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.
നിലവില്‍ 52 രൂപയ്ക്കാണ് ഒരു ലിറ്റര്‍വില്‍ക്കുന്നത്. പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതല്‍ 48 രൂപവരെ കര്ഷകന് ലഭിക്കും. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാല്‍വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്.
ഒരുദിവസം ശരാശരി 12.6 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍നിന്ന് സംഭരിക്കുന്നത്. ശരാശരി 17 ലക്ഷം ലിറ്റര്‍ വില്‍ക്കുന്നുണ്ട്.
അധികമായി വേണ്ട പാല് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സഹകരണമേഖലയില്‍നിന്നാണ് വാങ്ങുന്നത്.
യൂണിയനുകളുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം വിലയില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് മില്‍മ ഫെഡറേഷന് ചെയര്മാന് കെ.എസ്. മണി പറഞ്ഞു.
കാലിത്തീറ്റ വിലയിലുള്‍പ്പെടെ പശുവളര്‍ത്തലില്‍ വന്‍തോതില്‍ ചെലവ് കൂടിയതിനാല്‍ വിലകൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Content Highlights: Milma Considers Kerala Milk Price Hike
മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter
