Pumpkin Spice Cake | മത്തങ്ങാ സ്‌പൈസ് cake
തയ്യാറാക്കിയത് :ബിന്‍സി അഭി
പ്ലം കേക്കിന്റെ രുചിയിൽ മത്തങ്ങാ വെച്ചിട്ടു കിടിലം കേക്ക് ഉണ്ടാക്കാം.
വീഡിയോ കാണുവാനായി :
https://youtu.be/4PGi4Hw-TL0
ആവശ്യമുള്ള സാധനങ്ങൾ :
മൈദാ – 2 കപ്പ്
ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ – 1 പിഞ്ച്
ഉപ്പു – കാൽ ടീസ്പൂൺ
പട്ട, ജാതിക്ക ,elakka പൊടിച്ചത്
മുട്ട – 3
പഞ്ചസാര – 1 കപ്പ്
വെജിറ്റബിൾ ഓയിൽ – 1 കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
നാരങ്ങാ തൊലി – 1
മത്തങ്ങാ പുഴുങ്ങി അരച്ചത് – ഒരു കപ്പ്
കശുവണ്ടി , ഉണക്ക മുന്തിരി , ബദാം
രീതി
ആദ്യത്തെ അഞ്ചു ചേരുവകൾ നന്നായി മിക്സ് ചെയ്തു മാറ്റി വെക്കുക.മുട്ട വാനില എസ്സെൻസ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര, എണ്ണ , നാരങ്ങാ തൊലി ,മത്തങ്ങാ കൂടി ചേർക്കുക. അവസാനമായി മിക്സ് ചെയ്ത പൊടി ചേർത്ത് ഇളക്കുക. ഡ്രൈ fruits കുറച്ചു മൈദയിൽ മിക്സ് ചെയ്തു വെക്കുക. അത് കൂടി ചേർത്ത് ഇളക്കുക.
180 ഡിഗ്രിയിൽ പ്രെഹീറ്റ് ആയ ഓവനിൽ 30 മിനിറ്റ് ബേക് ചെയ്തു എടുക്കുക . നല്ല moist , സോഫ്റ്റ് ആയ കേക്ക് തയ്യാർ …
വിശദമായി മനസിലാക്കാൻ വീഡിയോ കൂടി ഒന്ന് കണ്ടു നോക്കൂ .
https://youtu.be/4PGi4Hw-TL0
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക