കുട്ടികളുടെ ഒരു ലഞ്ച് ബോക്സ്
1.ചോറ്
നാടൻ കുത്തരിയോ വെള്ള അരിയുടെയോ ചോറ് വേവിച്ചത്..
2.തോരൻ
ഒരു ഇല തോരൻ …ഞാൻ ഇന്ന് മത്തയില തോരൻ ആണ് ഉണ്ടാക്കിയത്.അത് എങ്ങനെ എന്ന് നോക്കാം.
മത്തയില തോരൻ
പിഞ്ചു മത്ത യില പിച്ചി കഴുകി ,വെള്ളം കളഞ്ഞ് എടുക്കുക.
ഓരോ ഇലയും ചെറിയ ചെറിയ പീസ് ആയി പിച്ചി കീറി എടുക്കുക.
എന്നിട്ട് ഇല ഒരുമിച്ച് കൂട്ടി പിടിച്ചു ചെറുതായി അരിഞ്ഞ് എടുക്കുക.
അരച്ച് ചേർക്കനുള്ളത്
അര മുറി തേങ്ങ തിരുമ്മി,അതിൽ ഒരു നുള്ള് മഞ്ഞൾ പൊടി,3-4 വെളുത്തുള്ളി അല്ലി,അര ടീ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് ചതച്ച് എടുക്കുക.(മിക്സിയിൽ ആണെങ്കിൽ 2 പ്രാവശ്യം നിർത്തി നിർത്തി ചതച്ച് എടുക്കുക).
തയ്യാറാക്കുന്ന വിധം
ഒരു ചുവടു കട്ടിയുള്ള ചീനചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.
എണ്ണ ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് കടുക് ഇടുക.
കടുക് പൊട്ടി തുടങ്ങുമ്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന ഇല അതിലേക്ക് ഇട്ട് ഒന്ന് ഇളക്കി എടുക്കുക.
ഇതിന് നടുവിൽ ചെറിയ ഒരു കുഴി പോലെ ഉണ്ടാക്കി അതിൽ അരച്ച് വച്ചിരിക്കുന്ന തേങ്ങ ചേർത്ത് ഇല കൊണ്ട് പൊത്തി എടുക്കുക.
ഒരു അടപ്പ് പാത്രം കൊണ്ട് ഇല മൂടി വെച്ച് തീ വളരെ കുറച്ച് 3- 5 മിനുട്ട് വേവിക്കുക.
അടിക്ക് പിടിച്ചു കരിഞ്ഞു പോകാതെ നോക്കണം.
അടപ്പ് മാറ്റി നല്ല പോലെ ഇളക്കി എടുക്കുക.
തീ ഓഫ് ചെയ്യുക.
ഇല തോരൻ തയ്യാർ.
(ചെറുപയർ,വൻ പയർ എന്നിവ ഇഷ്ടമുള്ളവർക്ക് അതും കൂടി ചേർത്ത് തോരൻ ഉണ്ടാക്കാവുന്നതാണ്.പയർ പുഴുങ്ങി വെള്ളം കളഞ്ഞ് അരപ്പ് ചേർക്കുമ്പോൾ അതിനൊപ്പം ചേർത്ത് അടച്ച് വേവിക്കുക)
3.ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി
ഉരുളക്കിഴങ്ങ് – 2 മീഡിയം സൈസ്.
തൊലി കളഞ്ഞ് കഴുകി,ചെറിയ ചതുര കഷ്ണങ്ങൾ ആയി അരിഞ്ഞ് എടുക്കുക.
ഇതിൽ അര ടീ സ്പൂൺ മഞ്ഞൾപൊടി,ഒരു ടീസ്പൂൺ മുളകു പൊടി,കാൽ ടീ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു പാത്രത്തിൽ കിഴങ്ങ് ഇട്ട് അതിൻ്റെ മുക്കാല് ഭാഗം വെളളം ഒഴിച്ച് വേവിച്ച് എടുക്കുക.കുഴഞ്ഞു പോകരുത്.
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വേവിച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ഇടുക.
ഇടയ്ക്ക് ഇടയ്ക്ക് ഇളക്കി കരിഞ്ഞു പോകാതെ നല്ല പോലെ മൊരിയുന്നത് വരെ അടുപ്പിൽ വെക്കുക.
ഗോൾഡൺ ബ്രൗൺ നിറത്തിൽ മൊരിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യുക.
ഉരുളക്കിഴങ്ങ് മെഴുക്കുപരട്ടി റെഡി.
കടുമാങ്ങ അച്ചാർ ഉണ്ടാക്കുന്ന വിധം
5. തൈര്
ഒരു ഗ്ലാസ്സ് പാൽ നല്ല പോലെ തിളപ്പിച്ച് എടുക്കുക.
ഈ തിളപ്പിച്ച് എടുത്ത പാൽ തണുക്കാൻ അനുവദിക്കുക.
ഇളം ചൂടുള്ള പാലിലേക്കു ഒരു സ്പൂൺ ഉറ തൈര് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.
7 – 8 മണിക്കൂർ കഴിയുമ്പോൾ നല്ല കട്ട തൈര് ലഭിക്കുന്നതാണ്.