Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » ജാനകി – അവസാനഭാഗം (02), എഴുത്ത്: സജി തൈപ്പറമ്പ്
Malayalam Stories

ജാനകി – അവസാനഭാഗം (02), എഴുത്ത്: സജി തൈപ്പറമ്പ്

Admin kcfwatfordBy Admin kcfwatfordAugust 1, 2025No Comments9 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
ജാനകി – അവസാനഭാഗം (02), എഴുത്ത്: സജി തൈപ്പറമ്പ്
Share
Facebook Twitter LinkedIn Pinterest Email


തണുത്ത കാറ്റടിച്ചപ്പോൾ സുകുമാരന് വല്ലാതെ കുളിര് തോന്നി

എടീ,, മതി ,നമുക്ക് തിരിച്ച് പോകാം ബാക്കി നാളെ പഠിക്കാം

അത് കൊള്ളാം നീന്തല് പഠിക്കാൻ വന്നിട്ട് തിരിച്ച് പോകാനോ?

നീ വേണേൽ നീന്തിക്കോ ഞാൻ പോകുവാണ് ,,

നിങ്ങള് തിരികെ പൊയ്ക്കോ, പക്ഷേ ,കരയ്ക്കെത്തുമെന്ന് എനിയ്ക്ക് ഉറപ്പില്ല,,

അതെന്താടീ നീയങ്ങനെ പറഞ്ഞത് ?

അല്ല ഞാൻ ആ ട്യൂബിന് ദേ ഈ ചൂണ്ട കൊണ്ട് ഒന്ന് രണ്ട് ദ്വാരങ്ങളിട്ടിട്ടുണ്ട്, അതിൻ്റെ കാറ്റ് കുറേശ്ശെ ചോർന്ന് കൊണ്ടിരിക്കുവാണ് ,അത് കൊണ്ടാണ് നിങ്ങള് കരപിടിക്കില്ലെന്ന് ഞാൻ പറഞ്ഞത്,

അത് കേട്ട് സുകുമാരൻ ഒന്ന് ഞെട്ടി

ജാനകി നീയെന്താ ഈ പറയുന്നത് വെറുതെ തമാശ പറയല്ലേ എനിയ്ക്ക് സത്യമായും നീന്താൻ അറിയില്ല

ഇല്ല ,നിങ്ങൾക്ക് നീന്താൻ അറിയില്ല അത് കൊണ്ടാണല്ലോ ഞാനീ പുഴയുടെ ഏറ്റവും മധ്യത്തിൽ അടിയൊഴുക്കുള്ള ഭാഗത്ത് വച്ച് നിങ്ങളുടെ ട്യൂബ് പൊട്ടിച്ചത് ,അത് മന:പ്പൂർവ്വം തന്നെയാണ് സുകുമാരാ, നിങ്ങളിനി ജീവനോടെ കരയ്ക്ക് അടുക്കാതിരിക്കാൻ

ജാനകീ നീ ,, നീ എന്തൊക്കെയാണ് പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല

ഇല്ലല്ലേ? എങ്കിൽ ഞാൻ മനസ്സിലാക്കി തരാം, പത്ത് പന്ത്രണ്ട് കൊല്ലങ്ങൾക്ക് മുൻപ് ,നെന്മാറയിലുണ്ടായിരുന്ന ഒരു ബാലാനന്ദനെ നിങ്ങൾക്കോർമ്മയുണ്ടോ ? നിങ്ങൾ നിഷ്ക്കരുണം വെ, ട്ടി നുറുക്കിയ ഒരു  പാവം മനുഷ്യനെ ?എൻ്റെ അച്ഛനെ കൊ, ല്ലരുതേ എന്ന് അലറിക്കരഞ്ഞ ഒരു പന്ത്രണ്ട്കാരിയെ നിങ്ങൾക്കോർമ്മയുണ്ടോ ?ഭർത്താവിനെ വെറുതെ വിടണമെന്ന് പറഞ്ഞ് കാല് പിടിച്ച് കരഞ്ഞപ്പോൾ പുറംകാല് കൊണ്ട് തൊഴിച്ചെറിഞ്ഞ അയാളുടെ ഭാര്യ രാധാമണിയെ നിങ്ങൾക്കോർമ്മയുണ്ടോ ? എങ്ങനെ ഓർക്കാനാണല്ലേ? കാശ് കിട്ടിയാൽ ആരെ കൊ, ല്ലാനും കൊട്ടേഷൻ ഏറ്റെടുക്കുന്ന നിങ്ങൾ അതൊക്കെ എങ്ങനെ ഓർക്കാനാണ്

എല്ലാം കേട്ട് സ്തംഭിച്ച് നില്ക്കുകയായിരുന്നു സുകുമാരൻ,

ജാനകി, ഞാനത് ചെയ്തത് എനിയ്ക്ക് വേണ്ടി ആയിരുന്നില്ല. അന്നത് ചെയ്താൽ കിട്ടുന്ന ഇരുപതിനായിരം രൂപയായിരുന്നു എൻ്റെ ലക്ഷ്യം, ആ സമയത്ത് ഞാൻ മറ്റൊന്നും ചിന്തിച്ചില്ല, നീയെന്നോട് ക്ഷമിക്ക് ജാനകി,, ഒന്നുമില്ലേലും നീ പ്രസവിച്ച കുഞ്ഞിൻ്റെ അച്ഛനല്ലേ ഞാൻ…

അതേടാ,, അതെനിക്ക് വന്നൊരു വീഴ്ചയായിരുന്നു, പക്ഷേ നിൻ്റെ പേരിൽ ആ കുഞ്ഞിനെ വെറുക്കാൻ എനിയ്ക്ക് കഴിയില്ല ,അത് പോലെ തന്നെ ,കുഞ്ഞിനെയോർത്ത് നിന്നോട് ക്ഷമിക്കാനും എനിക്ക് കഴിയില്ല ,ഒറ്റ മകളായ എന്നെ എൻ്റെ അച്ഛൻ എത്ര ലാളിച്ചാണ്  വളർത്തിയതെന്ന് നിനക്കറിയാമോ? അമ്മയല്ലായിരുന്നു, അച്ഛനായിരുന്നു എനിക്കെല്ലാം ,ആ പാവത്തിനെയല്ലേടാ നീ ഇല്ലാതാക്കിയത് ,നീയും അത് പോലെ ഇല്ലാതാകണം,,

അച്ഛൻ്റെ ദയനീയ മുഖം മനസ്സിൽ വന്ന ജാനകി കയ്യിൽ കരുതിയിരുന്ന ചൂണ്ടവച്ച് ട്യൂബിൽ തലങ്ങും വിലങ്ങും ദ്വാരങ്ങളിട്ട് കൊണ്ടിരുന്നു

നിമിഷങ്ങൾക്കകം എയറ് കുറഞ്ഞ് വന്ന ട്യൂബിൽ നിന്നും മനസ്സും ശരീരവും തളർന്ന സുകുമാരൻ പുഴയുടെ ആഴക്കയത്തിലേയ്ക്ക് ഊർന്ന് പോയി

സുകുമാരൻ്റെ മരണം ഉറപ്പിച്ചിട്ട് കരയിലേയ്ക്ക് നീന്തിക്കയറിയ ജാനകി നാട്ടുകാര് കേൾക്കേ അലറിക്കരഞ്ഞു

അപ്പോഴേയ്ക്കും ഇരച്ചെത്തിയ മഴയിൽ ഓടിക്കൂടിയ നാട്ടുകാരും നനഞ്ഞു

തന്നോടൊപ്പം കുളിക്കാനിറങ്ങിയ സുകുവേട്ടനെ കാണാനില്ലെന്ന് അവൾ നാട്ട്കാരോട് കളവ് പറഞ്ഞു

മഴ പെയ്തപ്പോൾ ഒഴുക്ക് ശക്തമായ പുഴയിലേയ്ക്കിറങ്ങാൻ മടിച്ച നാട്ടുകാർ ഫയർഫോഴ്സിനെയും പോലീസിനെയുമൊക്കെ വിവരമറിയിച്ചു

അവരെത്തുമ്പോഴേക്കും സുകുമാരൻ്റെ ജ, ഡം, അറബിക്കടലിലേയ്ക്ക് ഒഴുകിയെത്തുെമെന്ന് ജാനകിയ്ക്ക് ഉറപ്പുണ്ടായിരുന്നു….

സുകുമാരൻ്റെ മരണത്തിൽ പുറമെ ദു:ഖം പ്രകടിപ്പിച്ചവരുടെയൊക്കെ ഉള്ളിൽ സന്തോഷവും സമാധാനവുമായിരുന്നു

മനുഷ്യ രൂപമുണ്ടെങ്കിലും രാ, ക്ഷസ സ്വഭാവമുള്ള സുകുമാരനെ എല്ലാവർക്കും ഭയമായിരുന്നു

ആരുടെയെങ്കിലും കത്തിയിൽ അയാളൊന്ന് തീർന്ന് കിട്ടിയാൽ മതിയായിരുന്നു എന്നാഗ്രഹിച്ച പലരും അവിടെയുണ്ടായിരുന്നു.

സംസ്കാരം കഴിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞ് പോയപ്പോൾ അഭിഷേകും അപ്പച്ചിയോടൊപ്പം കട്ടപ്പനയ്ക്ക് പോയിരുന്നു

ഒടുവിൽ, ജാനകിയും കുഞ്ഞും മാത്രം  മരണ വീട്ടിൽ തനിച്ചായി.

പിറ്റേന്ന് കുഞ്ഞിനെ ഏലിയാമ്മ ചേച്ചിയുടെ കൈയ്യിൽ കൊടുത്തിട്ട് നനച്ച് കുളിക്കാനായി ജാനകി പുഴക്കടവിലേയ്ക്ക് പോയി

അവിടെ ചെല്ലുമ്പോൾ കിഴക്കേ വീട്ടിലെ മനോജ് അവിടെയിരുന്ന് ചൂണ്ടയിടുന്നുണ്ടായിരുന്നു , കുളിക്കടവിലിരുന്ന് ചൂണ്ടയിടുന്നത് അവൻ്റെ ശീലമായിരുന്നു, ആളൊരു ഞരമ്പ് രോഗിയാണെന്ന് ജാനകി കേട്ടിട്ടുണ്ട്

അത് കൊണ്ടാണ്, തനിയ്ക്ക് കുളിക്കണമെന്നും നീ വേണമെങ്കിൽ ഞാൻ പോയി കഴിഞ്ഞ് വന്ന് ചൂണ്ടയിട്ടോളാനും കൂസലന്യേ അവൾ മനോജിനോട് പറഞ്ഞത്

ഞാൻ പൊയ്ക്കോളാം,, അതിന് മുമ്പ് ചേച്ചിയോട് ഒന്ന് രണ്ട് സംശയങ്ങൾ തീർത്തിട്ട് പോകാമെന്ന് കരുതി,,

അവൻ്റെ സംസാരത്തിലെ പന്തികേട് ,ജാനകിയിൽ നേരിയ സംശയമുളവാക്കി.

എന്താ നിൻ്റെ സംശയം?

അല്ലാ,, അന്ന് രാത്രി നിങ്ങള് രണ്ടാളും കൂടി കുളിക്കാൻ പോകുന്നത് ഞാൻ കണ്ടിരുന്നു, പക്ഷേ, ആഴം കുറവ് ഉള്ള  ഈ കടവ് ഉള്ളപ്പോൾ, എന്തിനാ നിങ്ങള് അടിയൊഴുക്ക് കൂടുതലുള്ള ആരുമിറങ്ങാത്ത ആ കടവിലേയ്ക്ക് നീന്തലറിയാത്ത സുകുവേട്ടനെയും കൊണ്ട് പോയത് ? പിന്നെ, സുകുവേട്ടൻ മുങ്ങിപ്പോയത് പത്ത് മുന്നൂറ് മീറ്റർ അകലെയുള്ള ആ കടവിലാണ്, പക്ഷേ ,അന്ന് നിങ്ങൾ അവിടെ നിന്നും നടന്ന് ഇവിടെയിത്തിയിട്ടാണ്, സുകുവേട്ടൻ മുങ്ങിപ്പോയെന്ന് പറഞ്ഞ് അലമുറയിട്ട് കരഞ്ഞത് ,അയാളെ തിരയാൻ വന്ന പോലീസിനോടും ഫയർഫോഴ്സിനോടുമൊക്കെ പറഞ്ഞതും, ഈ കടവിലിറങ്ങിയപ്പോൾ മുങ്ങിപ്പോയെന്നാണ് ,അതെന്തിനാണ് നിങ്ങൾ അങ്ങനൊരു കള്ളം പറഞ്ഞത്?

ദേ ചെറുക്കാ,,,നീ ആവശ്യമില്ലാത്ത സംശയങ്ങളും പറഞ്ഞ് നടക്കരുത് കെട്ടാ ,സുകുവേട്ടൻ എൻ്റെ ഭർത്താവാണ്, അല്ലാതെ കള്ളക്കാമുകനൊന്നുമല്ല,,

പതർച്ച പുറത്ത് കാട്ടാതെ അവൾ മനോജിനോട് ക്ഷോഭിച്ചു.

അതെനിക്കറിയാമല്ലോ ,പക്ഷേ ഭർത്താവും ഭാര്യയും തമ്മിൽ അത്ര രസത്തിലല്ലെന്ന് അയൽക്കാരനായ എനിക്ക് നന്നായിട്ടറിയാം, കാരണം സുകുവേട്ടൻ കുടിച്ചിട്ട് വന്ന് നിങ്ങളെ തല്ലാത്ത, ഒരു ദിവസമെങ്കിലുമുണ്ടോ? അപ്പോൾ പിന്നെ സഹികെട്ട്, നിങ്ങള് സുകുവേട്ടനെ മുക്കി കൊ, ന്നാലും ഞാൻ തെറ്റ് പറയില്ല,,,

മനോജേ,, നിനക്ക് എന്താ ഇപ്പോ വേണ്ടേ?

പതറിപ്പോയ ജാനകി അവനോട് ചോദിച്ചു.

എനിയ്ക്ക് വേണ്ടത് ചോദിച്ചാൽ നിങ്ങള് തരുമോ?

തൻ്റെ ശരീരമാസകലം ഉഴിഞ്ഞ് കൊണ്ടുള്ള അവൻ്റെ ചോദ്യം അവൾക്ക് മനസ്സിലായി.

നീ ആഗ്രഹിക്കുന്ന കാര്യം എന്തായാലും നടക്കില്ല, പക്ഷെ കഴിഞ്ഞ ദിവസം നിനക്ക് ബൈക്ക് വാങ്ങിക്കാൻ കാശ് ചോദിച്ച് അമ്മയോട് നീ വഴക്കിടുന്നത് ഞാൻ കേട്ടിരുന്നു ,വേണമെങ്കിൽ അതിനുള്ള കാശ് ഞാൻ തരാം, പക്ഷേ, അതോടെ നിൻ്റെയീ സംശയങ്ങൾ നീ മനസ്സിൽ നിന്ന് കളഞ്ഞേക്കണം

അത് കേട്ടപ്പോൾ മനോജിൻ്റെ മുഖം തിളങ്ങി ,ഒരു ബൈക്കിന് വേണ്ടി അയാൾ അത്രത്തോളം കൊതിച്ചിരുന്നു.

ശരി ,ഡീൽ ഉറപ്പിച്ചു ,,

അങ്ങനെ മനോജിനെ ഒതുക്കാൻ വേണ്ടി ആയിരുന്നു, അവൾ മാത്യു മുതലാളിയുടെ ക്വട്ടേഷൻ സ്വീകരിച്ചത്,

പിന്നെ ഒരു കാര്യം ,എൻ്റെ കയ്യീന്ന് കാശ് വാങ്ങി കാര്യം സാധിച്ചിട്ട് എന്നെ വീണ്ടും ബ്ളാക്ക് മെയിൽ ചെയ്യാനാണ് നിൻ്റെ ശ്രമമെങ്കിൽ ഇപ്പോൾ ഞാൻ താഴ്ന്നു തന്നത് പോലെ ഇനിയും താഴുമെന്ന് നീ പ്രതീക്ഷിക്കരുത്, നിനക്കെന്നെ നന്നായിട്ടറിയാമല്ലോ? ഞാൻ പിടിയിലാകുന്നതിന് മുമ്പ്, നിൻ്റെ ജീവൻ കൂടെ എടുത്തിട്ടേ ഞാൻ പോലീസിന് കീഴടങ്ങൂ, കൊ, ലപാതകം എത്ര ചെയ്താലും ശിക്ഷയെല്ലാം ഒരു പോലെ തന്നെയാണ് ,,

മനോജിന് മുന്നറിയിപ്പ് കൊടുത്തിട്ടാണ് ജാനകി അവന് തുക കൈമാറിയത്,

പക്ഷേ ഒരാഴ്ചയ്ക്ക് ശേഷം ഒരു പാതിരാത്രിയിൽ മനോജ് വന്ന് ജാനകിയുടെ കതകിൽ മുട്ടി

എന്താ മനോജേ,, ഈ പാതിരാത്രിയിലെന്തിനാ നീയിങ്ങോട്ട് വന്നത്?

എനിയ്ക്ക് ചേച്ചിയെ കാണണമെന്ന് തോന്നി ,ചേച്ചിയ്ക്കറിയാമോ ? ഇപ്പോൾ ഏത് നേരവും എൻ്റെ മനസ്സ് നിറയെ ചേച്ചിയുടെ രൂപമാണ് ,സുകുവേട്ടനെ കൊ, ന്ന ,സോറി, അയാള്  മരിച്ച അന്ന് രാത്രിയിൽ, നിങ്ങള് നനഞ്ഞ് കുതിർന്ന് ആ കടവിൽ ഒരു ദേവതയെ പോലെ നില്ക്കുന്ന സീൻ എൻ്റെ മനസ്സിന്ന് പോകുന്നില്ല ചേച്ചീ ,, ഐ ലവ് യൂ ചേച്ചീ, ഐ ലവ് യൂ,,,

മനോജേ,, നീ നന്നായി കുടിച്ചിട്ടുണ്ട്,,നീയിപ്പോൾ പോ നമുക്ക് രാവിലെ സംസാരിക്കാം

മ, ദ്യല, ഹരിയിൽ അയാൾ നിലത്ത് വീണ് പോകുമെന്ന് അവൾക്ക് തോന്നി

ഇല്ല ചേച്ചീ,, എനിക്കിന്ന് ചേച്ചിയോടൊപ്പം കിടക്കണം ,, ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോളാം അതോടെ എൻ്റെ മനസ്സിലെ സംശയങ്ങളും ഇല്ലാതാകും ഇല്ലെങ്കിൽ പിന്നെ എപ്പോഴും സുകുവേട്ടനെ ചേച്ചി കൊ, ന്നതാണെന്ന ഓർമ്മ മനസ്സിന്ന് ഇങ്ങനെ തികട്ടിക്കൊണ്ടിരിക്കും

പെട്ടെന്ന് ജാനകി അവൻ്റെ വായ പൊത്തി ,നാക്ക് കുഴഞ്ഞ് അവൻ വിളിച്ച് പറയുന്നത് ആരെങ്കിലും കേട്ട് കാണുമോ എന്നവൾ ചുറ്റിനും നോക്കി

ഇല്ല, എല്ലാ വീട്ടുകാരും ഉറക്കത്തിലാണ്ട് കഴിഞ്ഞു, ഇനി മനോജിനെ ഒഴിവാക്കലാണ് തൻ്റെ ദൗത്യം, ഇനിയും ഇവനെ വെറുതെവിട്ട് കഴിഞ്ഞാൽ എന്നെങ്കിലുമൊരിക്കൽ ഇവൻ്റെ വായിൽ നിന്നും രഹസ്യങ്ങൾ ചോരും
തൻ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഇവനെ ഇല്ലാതാക്കിയേ മതിയാവു,

മനോജേ, ഈ പാതിരാത്രിയിൽ നീ ഇവിടെ നില്ക്കുന്നത് ആരെങ്കിലും കണ്ടാൽ പിന്നെ എനിയ്ക്കും നിനക്കും ഈ നാട്ടിൽ തല ഉയർത്തി നടക്കാൻ കഴിയില്ല ,ഒരു കാര്യം ചെയ്യ് നീ ആ പാലത്തിൻ്റെയടുത്തേയ്ക്ക് നടന്നോ, ഞാൻ പരിസരമൊക്കെ നോക്കിയിട്ട് നിൻ്റെ പുറകേ വരാം,,

വരണം,,ചേച്ചി വരുന്നത് വരെ ഞാനവിടെ തന്നെ നില്ക്കും

ഞാൻ വരാടാ നീ നടന്നോ ,,

മനോജ് ആടിയാടി പാലത്തിനടുത്തേയ്ക്ക് പോകുന്നത് കണ്ട് ജാനകി വേഗം കതക് പൂട്ടി ഇറങ്ങി

കുഞ്ഞ് നല്ല ഉറക്കമാണ്, എത്രയും വേഗം കാര്യം നടത്തി തിരിച്ചെത്തണം ,പരിസരമാകെ ഒന്നൂടെ വീക്ഷിച്ചിട്ട് അവൾ പലത്തിനടുത്തേയ്ക്ക് വേഗം നടന്നു

ജാനകിയെത്തുമ്പോൾ ,കയറ് കൊണ്ട് കെട്ടിയ കൈവരിയിൽ പിടിച്ച് തോട്ടിലേയ്ക്ക് നോക്കി നില്ക്കുകയായിരുന്നു മനോജ് ,

തോട്ടിൽ വെള്ളം കുറവാണെങ്കിലും രണ്ടാൾ താഴ്ചയിൽ നന്നായി ചെളി കെട്ടി നില്പുണ്ട് ,ബോധമുള്ളവർ തന്നെ വീണാൽ അവിടെ  നിന്ന് കരകയറ്റുന്നത് ഫയർഫോഴ്സ് എത്തിയിട്ടാണ് ,അപ്പോൾ പിന്നെ, നേരെ നില്ക്കാൻ ത്രാണിയില്ലാത്ത മനോജ് വീണാൽ ,അവനെ ഒരിക്കലും പുറം ലോകം കാണില്ലെന്ന് ജാനകിയ്ക്ക് ഉറപ്പായിരുന്നു,

തൻ്റെ കൈകൊണ്ട് ഒരാളെ കൂടി കൊ, ല്ലേണ്ടിവന്നെങ്കിലും ജാനകിയ്ക്ക് തെല്ലും മനസ്താപം തോന്നിയില്ല

എന്തായാലും ഒരിക്കൽ താൻ പിടിക്കപ്പെടും, അതിന് മുമ്പ് തൻ്റെ കണക്കുകൾ തീർക്കണമെന്ന ദൃഡനിശ്ചയത്തോടെയാണ് ജാനകി വീട്ടിലേയ്ക്ക് മടങ്ങിയത്,

ജ്യാനകീ,,നീയെന്തിനാ മിനിഞ്ഞാന്ന് രാത്രിയിൽ മനോജിൻ്റെ പുറകെ പോയത്?

വീട്ടിലേയ്ക്ക് ഓടിക്കിതച്ചെത്തിയ ഏലിയാമ്മയുടെ ചോദ്യം ജാനകിയിൽ ഞെട്ടലുളവാക്കി

ആര് പറഞ്ഞ് ചേച്ചീ ,,?

അതിപ്പോൾ എല്ലാവരുമറിഞ്ഞു ,പാലത്തിൻ്റെ ഇക്കരെ, ജോസപ്പേട്ടൻ്റെ വീട്ടില് രണ്ട് ദിവസം മുമ്പ്,CCTV ക്യാമറ വച്ചിരുന്നു. മനോജിൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ വന്ന പോലീസുകാര് CCTV നോക്കിയപ്പോഴാണ് അയാളുടെ പുറകെ നീ നടന്ന് പോകുന്നത് കണ്ടത് ,പക്ഷേ പാലത്തിൽ പിന്നീട് എന്ത് സംഭവിച്ചുവെന്നുള്ള കാര്യമൊന്നും അതിൽ കാണാൻ പറ്റിയില്ല ,എന്തായാലും നിന്നെ പോലീസ് ചോദ്യം ചെയ്യാൻ വരുമെന്നാണ് എല്ലാവരും പറയുന്നത്,,

പോലീസ് ചോദ്യം ചെയ്താൽ താൻ പിടിക്കപ്പെടുമെന്ന് ജാനകിയ്ക്ക് മനസ്സിലായി

ചേച്ചി എനിക്കൊരു ഉപകാരം ചെയ്യണം ,ഇന്നൊരു ദിവസത്തേയ്ക്ക് കുഞ്ഞിനെ ചേച്ചിയൊന്ന് നോക്കിക്കോണം എനിയ്ക്ക് ഒരു സ്ഥലം വരെ അത്യാവശ്യമായി പോകാനുണ്ട് നാളെ ഉച്ചയോടെ ഞാൻ തിരിച്ച് വരും അപ്പോൾ ഞാൻ ചേച്ചിയുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം തരാം ,ഇപ്പോൾ ചേച്ചിയുടെ സഹായം എനിയ്ക്ക് വളരെ അത്യാവശ്യമാണ്

അതിനെന്താ മോളേ ,, അമ്പാടിയെ ഞാൻ നോക്കിക്കൊള്ളാം മോള് പോയിട്ട് വാ ,,

ഇങ്ങനെയൊരു നിഷ്കളങ്കയായ അയൽക്കാരിയെ കിട്ടിയത് തൻ്റെ ഭാഗ്യമായിട്ടാണ് ഞാനകി കണ്ടത്

വീട്ടിൽ നിന്നിറങ്ങിയ ജാനകി ടൗണിലെത്തിയ ശേഷം മാത്യു മുതലാളിയെ ഫോൺ ചെയ്തു

എനിയ്ക്ക് മുതലാളിയെ ഒന്ന് കാണണം, വീട്ടിലുണ്ടോ?

ഞാനിപ്പോൾ തോട്ടത്തിലെ ബംഗ്ളാവിലാണല്ലോ ജാനകീ,, എന്താ കാര്യം?

അത് കേട്ട ജാനകിയ്ക്ക് ആശ്വാസമായി

എനിയ്ക്ക് മുതലാളിയോട് നേരിട്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു , മുതലാളിയും ഞാനും മാത്രമായി എവിടെയെങ്കിലുമൊന്ന് മീറ്റ് ചെയ്യാൻ പറ്റുമോ?

അതിനെന്താ ജാനകീ ഇവിടെയിപ്പോൾ ഞാനും ഡ്രൈവറും മാത്രമേയുള്ളു ,അവനെ വേണമെങ്കിൽ പറഞ്ഞ് വിട്ടേക്കാം

അയാൾ ആവേശത്തോടെ പറഞ്ഞു

എങ്കിൽ അയാളെ തിരിച്ചയച്ചിട്ട് മുതലാളി ബസ് സ്റ്റാൻ്റിലേയ്ക്കൊന്ന് വരാമോ ഞാനിവിടെ വെയിറ്റ് ചെയ്യാം

ഓഹ്, അതിനെന്താ ,ഒരു അര മണിക്കൂറിനുള്ളിൽ ഞാൻ അവിടെയെത്താം ,,

സന്തോഷം സഹിക്കാനാവാതെ മുന്നിലിരുന്ന സ്, കോച്ച് വി, സ്കി, ഗ്ളാസ്സിൻ്റെ പകുതിയോളം പകർന്നിട്ട് ഡ്രൈ ആയി അകത്താക്കിയതിന് ശേഷമാണ് മാത്യു മുതലാളി പുറത്തേയ്ക്കിറങ്ങിയത്

പോകുന്ന വഴി ഡ്രൈവറെ അയാളുടെ ലയത്തിന് മുന്നിലിറക്കിയതിന് ശേഷമാണ് ടൗണിലേയ്ക്ക് കാറ് തിരിച്ച് വിട്ടത്

ഈ സമയം ,തൊട്ടടുത്ത മെഡിക്കൽ സ്റ്റോറിൽ കയറിയ ജാനകി, ഗൂഗിളിൽ നിന്നും സെർച്ച് ചെയ്ത ചില ഇൻജക്ഷൻ മരുന്നുകൾ വാങ്ങി ബാഗിൽ വയ്ക്കാൻ മറന്നില്ല

മാത്യുമുതലാളിയോടൊപ്പം തോട്ടത്തിലെ ബംഗ്ളാവിലേയ്ക്ക് കാറിൽ വന്നിറങ്ങുമ്പോൾ ജാനകിയുടെ മനസ്സ് നിറയെ ചോ, രയിൽ കുളിച്ച് കിടക്കുന്ന അച്ഛനെയും ബോധരഹിതയായി കിടക്കുന്ന അമ്മയെയും നിസ്സഹായതയോടെ നോക്കി നില്ക്കേണ്ടി വന്ന തൻ്റെ ബാല്യകാല ഓർമ്മകളായിരുന്നു.

ഇറങ്ങി വാ ജാനകീ ഇവിടെയിപ്പോൾ നീയും ഞാനും മാത്രമേയുള്ളു ,ഞാൻ വിളിക്കാതെ പുറത്ത് നിന്നൊരാളും ഈ കാമ്പൗണ്ടിലേയ്ക്ക് വരില്ല

കാറിൽ നിന്നും ഇറങ്ങാതെയിരിക്കുന്ന ജാനകിയെ അയാൾ അകത്തേയ്ക്ക് ക്ഷണിച്ചു.

സിറ്റൗട്ടും ഇടനാഴിയും പിന്നിട്ട് ബെഡ്റൂമിനോട് ചേർന്നുള്ള ഡ്രോയിങ്ങ് റൂമിലേക്കായിരുന്നു ജാനകിയെ അയാൾ കൊണ്ട് പോയത്

ഇരിക്ക് ജാനകീ, വില കൂടിയ നല്ല ഒന്നാന്തരം സ്,  കോച്ചുണ്ട് , ഒരെണ്ണം എടുക്കട്ടെ ,,

ഒരു വിടല ചിരിയോടെ അയാൾ ജാനകിയോട് ചോദിച്ചു

നില്ക്ക് മുതലാളി ധൃതി കൂട്ടാതെ ഞാൻ ഉടനെയൊന്നും പോകില്ല ആദ്യം ഞാനൊന്ന് ഫ്രഷായി വരട്ടെ

അവൾ തൻ്റെ ബാഗ് സെറ്റിയുടെ മൂലയിൽ വച്ചിട്ട് ബാത്റൂമിലേയ്ക്ക് പോയി

ആ സമയം മാത്യു മുതലാളി ഒരു ലാർജ് കൂടി നേരത്തെ കുടിച്ച തൻ്റെ ഗ്ളാസ്സിലേയ്ക്ക് പകർന്ന് വച്ചിട്ട് മറ്റൊരു ഗ്ളാസ്സിൽ ജാനകിയ്ക്കുള്ള സ്കോച്ച് ഒഴിച്ച് അവളെയും കാത്തിരുന്നു

അപ്പോഴേക്കും ജാനകി ബാത്റൂമിൽ നിന്നിറങ്ങി വന്നു

ബാ ഇരിക്ക് ,എന്നിട്ട് ഒരു ചിയേഴ്സ് പറഞ്ഞേ ,,

പറയാം, അതിന് മുമ്പ് മുതലാളിയും കൂടി ഒന്ന് ഫ്രഷായിട്ട് വാ,, ചിലപ്പോൾ സ്കോച്ച് അകത്ത് ചെല്ലുമ്പോൾ എന്തേലും മോഹം തോന്നിയാലോ? ഈ ഫിസിക്കൽ റിലേഷൻ ഹെൽത്തി ആകണമെങ്കിൽ  വൃത്തി പ്രധാനമാണ്,,

ആഹാ അപ്പോൾ നീ കരുതിക്കൂട്ടി വന്നതാണല്ലേ ?അന്ന് നീ എന്നെ കടിച്ച് കീറാൻ വന്നപ്പോൾ ഞാനോർത്തു ഈ ജന്മത്ത് നിന്നെ തൊടാൻ പോലും കഴിയില്ലെന്ന്. ഇപ്പോഴാണ് നിന്നെ എനിയ്ക്ക് കൂടുതലിഷ്ടമായത് ,ഇനി പറ ,നിനക്കെന്താ വേണ്ടത് നീയിനി എന്ത് ചോദിച്ചാലും ഞാൻ തരും

എന്നാൽ ചോദിക്കട്ടേ,,?

ഉം ചോദിയ്ക്ക് ,,

എങ്കിൽ പോയി ഫ്രഷായിട്ട് വേഗം വാ ,ഒന്ന് മിനുങ്ങിയിട്ട് ചോദിക്കാം

ശരി ,ഞാൻ ദാ വന്നൂ,,,

മാത്യു മുതലാളി ,ബാത്റൂമിൽ കയറി കുറ്റിയിട്ടെന്ന് ഉറപ്പായ ജാനകി ,തൻ്റെ ബാഗിൽ ഡയലൂട്ട് ചെയ്ത് വച്ചിരുന്ന വിവിധയിനം ഇൻജക്ഷൻ
മരുന്നുകളുടെ കുപ്പിയെടുത്ത് മുതലാളിയുടെ മ, ദ്യ ഗ്ളാസ്സിലേക്കൊഴിച്ചിട്ട് തൻ്റെ
ചൂണ്ട് വിരൽ കൊണ്ടത് മിക്സ് ചെയ്തു.

എന്നിട്ട് തൻ്റെ ഗ്ളാസ്സിലെ മ, ദ്യമെടുത്ത് വാഷ്ബേസനിലേക്ക് ഒഴിച്ച് കളഞ്ഞിട്ട്, ബാഗിലിരുന്ന ആപ്പിഫിസിൻ്റെ ജ്യൂസ്, പഴയ അളവിൽ പകർന്ന് വയ്ക്കുകയും ചെയ്തു

ബാത് ടവ്വൽ മാത്രം ചുറ്റിക്കൊണ്ട് ബാത്റൂമിൽ നിന്നിറങ്ങി വന്ന മാത്യു മുതലാളിയെ കണ്ട് ജാനകിയ്ക്ക് ഉള്ളിൽ ചിരി പൊട്ടി

ദാ പിടിയ്ക്ക് ,എന്നിട്ട് ഒരു ചിയേഴ്സ് പറഞ്ഞേ ,,

വി, ഷം കലർത്തിയ മദ്യഗ്ളാസ്സ് ജാനകി സ്നേഹത്തോടെ മുതലാളിയുടെ നേർക്ക് നീട്ടി.

അതിനോടൊപ്പം തൻ്റെ കയ്യിലിരുന്ന ജ്യൂസ് ചുണ്ടോട് ചേർത്ത് സിപ്പ് ചെയ്യാനും അവൾ മറന്നില്ല

ഒറ്റ വലിയ്ക്ക് തൻ്റെ ഗ്ളാസ്സ് കാലിയാക്കിയ മാത്യു മുതലാളി സെറ്റിയിലേക്ക് ചാരിയിരുന്നു .

ഉം, ഇനി നീ ചോദിയ്ക്ക് ജാനകീ,, എന്താ ഞാൻ നിനക്ക് തരണ്ടത് ?

കുഴഞ്ഞ ശബ്ദത്തോടെ അയാൾ ചോദിച്ചു.

ഇനി മുതലാളി എന്നിക്കൊന്നും തരണ്ടാ,,അല്ലാതെ തന്നെ മുതലാളിയുടെ ആയുസ്സിൻ്റെ പുസ്തകം ഞാനിങ്ങെടുത്തു. അത് ഓരോ ദിവസവും ഓരോ താളും ഞാൻ മറിക്കുന്നതനുസരിച്ച് മുതലാളിയുടെ ആയുസ്സിങ്ങനെ കുറഞ്ഞോണ്ടിരിക്കും ,അത് ചിലപ്പോൾ മാസങ്ങൾ കൊണ്ടോ വർഷങ്ങൾ കൊണ്ടോ ആയിരിക്കും മുതലാളിയുടെ ജീവൻ ശരീരത്തിൽ നിന്നും  പൂർണ്ണമായി വിട്ട് പോകുന്നത് ,പക്ഷേ അത് വരെ മുതലാളിയ്ക്ക് ആരോടും ഒന്ന് മിണ്ടാനോ എഴുന്നേറ്റ് നടക്കാനോ ഒന്നും കഴിയില്ല എല്ലാം കണ്ടും കേട്ടും ഒരു കട്ടിലിൽ അങ്ങനെ നരകിച്ച് കിടക്കാം, എന്ത് രസമാണല്ലേ?

നീയെന്തൊക്കെയാ ജാനകീ ഈ പറയുന്നത് ? കുടിച്ച് തുടങ്ങുന്നതിന് മുൻപ് നീ ഫിറ്റായോ ?

ഞാൻ ഫിറ്റല്ല മുതലാളീ,, കാരണം ഞാൻ കുടിച്ചത് വെറും ആപ്പിൾ ജ്യൂസാണ് ,പക്ഷേ നിങ്ങളകത്താക്കിയത് സ്ലോ പോയിസനാണ്, അതിപ്പോൾ നിങ്ങളുടെ ഞരമ്പുകളിലൂടെ തലച്ചോറിലേയ്ക്ക് പ്രവേശിക്കും പതിയെ പതിയെ നിങ്ങളുടെ ശരീരം തളർന്ന് തുടങ്ങും

നീ, നീ എന്ത്  ,ത ,,, ഇല്ലായ്മയാടി കാണിച്ചത്? നിന്നെ ഞാനിന്ന്

അരിശത്തോടെ അയാൾ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചെങ്കിലും തളർന്ന് പോയ ശരീരം അതിന് സമ്മതിച്ചില്ല ,പിന്നെ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും അയാളുടെ നാക്ക് പൊന്തിയില്ല

കണ്ണ് മിഴിച്ച് കിടന്ന അയാളുടെ നേരെ എഴുന്നേറ്റ് നിന്ന് ജാനകി അട്ടഹസിച്ച് ചിരിച്ചു.

എടാ നീയെന്ത് കരുതി? ഞാൻ നിന്നെ സുഖിപ്പിച്ച് കിടത്താൻ വന്നതാണെന്നോ? അതേടാ,, നിന്നെ ഞാൻ കിടത്താൻ തന്നെ വന്നതാണ്, പക്ഷേ, നരകിച്ചാണെന്ന് മാത്രം, കുറെ വർഷങ്ങൾക്ക് മുമ്പ് നീ യാതൊരു ദയയുമില്ലാതെ ഒരു കുടുംബത്തിൻ്റെ മുഴുവൻ സന്തോഷം കെടുത്തിയതോർമ്മയുണ്ടോ? വർഷങ്ങളോളം നരകയാതന അനുഭവിച്ച ആ കുടുംബത്തിൽ ഇപ്പോൾ ജീവനോടെയുള്ള ഏക വ്യക്തിയാണ് ഞാൻ, എന്നെ ദൈവം ഇവിടെ വരെ എത്തിച്ചത് നിന്നോടുള്ള പ്രതികാരം വീട്ടാനാണ് ,, ഇനിയും മനസ്സിലായില്ലെങ്കിൽ ഞാൻ പറയാം ,നിന്നോടൊപ്പം വിശ്വസ്തനായി നിന്നിരുന്ന ബാലാനന്ദൻ്റെ മകൾ ജാനകിയാടാ ഞാൻ,,ഞങ്ങളനുഭവിച്ചതിൻ്റെ പതിന്മടങ്ങ് അനുഭവിച്ചിട്ടേ,, നിൻ്റെയീ തളർന്ന ശരീരത്തിൽ നിന്നും ജീവൻ വിട്ട് പോകു ,അത് വരെ നീ നരകിച്ച് ജീവിക്കും ,ഒരു ഡോക്ടർക്കും നിന്നെ രക്ഷപെടുത്തിയെടുക്കാനാവില്ല, എന്നാൽ ശരി, എൻ്റെ ദൗത്യം പൂർത്തിയായി ,ഞാൻ പോകുന്നു ,

മുറിയിൽ നിന്നുമിറങ്ങി വാതില് കൊട്ടിയടച്ചിട്ട് ജാനകി ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.

നേരം ഇരുണ്ട് കഴിഞ്ഞാണ് ജാനകി ഏലിയാമ്മ ചേച്ചിയുടെ വീട്ടിലേയ്ക്ക് മടങ്ങിയെത്തിയത്

അപ്പോഴേക്കും കുഞ്ഞ് നല്ല ഉറക്കത്തിലായിരുന്നു

എവിടെയായിരുന്നു ജാനകീ,, നീയിത്ര നേരം?

ആകാംക്ഷയോടെ ഏലിയാമ്മ ചോദിച്ചു

എല്ലാം പറയാം ചേച്ചി എനിക്ക് ആദ്യം കുറച്ച് വെള്ളം കുടിക്കാൻ താ ,,

ഏലിയാമ്മ കൊടുത്ത വെള്ളം കുടിച്ച് ദാഹമകറ്റിയതിന് ശേഷം ജാനകി തൻ്റെ മുഴുവൻ കഥകളും അവരോട് പറഞ്ഞു

ഇനിയിപ്പോൾ പോലീസിന് കീഴടങ്ങാതെ വേറെ നിവൃത്തിയില്ല ചേച്ചീ ,, ഈ ലോകത്ത് എനിക്ക് ആകെ വിശ്വാസമുള്ളത് ചേച്ചിയെ മാത്രമാണ് അത് കൊണ്ട് എൻ്റെ അമ്പാടിയെ ഞാൻ ചേച്ചിയെ ഏല്പിക്കുകയാണ്,എന്നെങ്കിലും ഞാൻ  തിരിച്ച് വരികയാണെങ്കിൽ അവനെ ഞാൻ വീണ്ടെടുത്തോളാം അല്ലെങ്കിൽ, ജീമോനെ പോലെ ചേച്ചി അവനെയും മകനായി കാണണം ,പകരമായി ഞാൻ ചേച്ചിയ്ക്ക് എന്ത് തന്നാലും മതിയാകില്ലെന്ന് എനിക്കറിയാം എങ്കിലും, ഇങ്ങനൊക്കെ സംഭവിക്കുമെന്ന് മുൻകൂട്ടി അറിയാവുന്നത് കൊണ്ട് ,എൻ്റെ വീടും സ്ഥലവും ഇഷ്ടദാനമായി ഞാൻ ചേച്ചിയുടെ പേരിലേയ്ക്ക് ആധാരം ചെയ്ത് നേരത്തെ വച്ചിട്ടുണ്ടായിരുന്നു , ഇനിയിത് ചേച്ചിയ്ക്കുള്ളതാണ്,,

തൻ്റെ ബാഗിൽ നിന്നുമെടുത്ത ഡോക്യുമെൻ്റ്സ്, ഏലിയാമ്മയെ ഏല്പിച്ചിട്ട് ജാനകി, പുറത്തെ ഇരുട്ടിലേയ്ക്കിറങ്ങി നടന്നു

അടുത്തുള്ള പോലീസ് സ്റ്റേഷനിലേയ്ക്ക് നടക്കുമ്പോൾ അവൾക്ക് തീരെ കുറ്റബോധമുണ്ടായിരുന്നില്ല

അവസാനിച്ചു.





Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleജാനകി – ഭാഗം 01, എഴുത്ത്: സജി തൈപ്പറമ്പ്
Next Article വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ
Admin kcfwatford

Related Posts

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 20257
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024

Joining Hands for a Better Tomorrow: How You Can Contribute to KCFWatford

January 22, 2025
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.