Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » എന്തൊക്കെ പറഞ്ഞാലും അവർ തമ്മിലുള്ള ബന്ധം അമ്മായി അച്ഛൻ മരുമകൾ എന്നാണല്ലോ…
Malayalam Stories

എന്തൊക്കെ പറഞ്ഞാലും അവർ തമ്മിലുള്ള ബന്ധം അമ്മായി അച്ഛൻ മരുമകൾ എന്നാണല്ലോ…

Admin kcfwatfordBy Admin kcfwatfordFebruary 21, 2025No Comments4 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
എന്തൊക്കെ പറഞ്ഞാലും അവർ തമ്മിലുള്ള ബന്ധം അമ്മായി അച്ഛൻ മരുമകൾ എന്നാണല്ലോ…
Share
Facebook Twitter LinkedIn Pinterest Email


എഴുത്ത്: ഇഷ
============

“എടാ എനിക്ക് സോണിയുടെ സ്വഭാവം എന്തോ അത്ര നല്ലതാണെന്ന് തോന്നുന്നില്ല. അവളുടെ പെരുമാറ്റത്തിൽ ഒക്കെ ഒരു വല്ലായ്മ നീ എന്ന നാട്ടിലേക്ക് വരിക!!”

സ്വന്തം അനിയനോട് ഇത് വിളിച്ചു പറഞ്ഞപ്പോൾ കേട്ടത് പുച്ഛത്തോടെയുള്ള അവന്റെ വർത്തമാനമാണ്..

“അച്ഛൻ വീടും പുരയിടവും സോണിയുടെ പേരിൽ ആണല്ലോ എഴുതിവെച്ചത്, അപ്പൊ പിന്നെ ചേച്ചിക്ക് കണ്ണുകടി ഉണ്ടാകും. അവളുടെ സ്വഭാവം ചീത്തയാണെന്നും അതിലപ്പുറവും ചേച്ചി പറയും. ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചുതന്നെയാണ് ഇരിക്കുന്നത് തൽക്കാലം എന്റെ ഭാര്യയുടെ സ്വഭാവശുദ്ധിയിൽ എനിക്ക് വലിയ സംശയം ഒന്നുമില്ല. അതുകൊണ്ട് ചേച്ചി പോകാൻ നോക്ക്!!” എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു..

എനിക്ക് അതിശയം ആയിരുന്നു സോണിയുടെ ഈ വീട്ടിലേക്കുള്ള വരവും എല്ലാവർക്കും ഇടയിലും അവൾ കയറിപ്പറ്റിയതും..പ്രത്യേകിച്ച് അവൾ ഈ വീട്ടിലേക്ക് കാലെടുത്ത് കുത്തിയാൽ ച, ത്തു കളയും എന്നും പറഞ്ഞ് നിന്നിരുന്ന അച്ഛൻ ഇപ്പോൾ അവളുടെ പുറകെ തന്നെയാണ്. അമ്മ പിന്നെ തളർന്നു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി..

അഞ്ചു വർഷങ്ങൾക്കു മുമ്പാണ് അനിയൻ ദുബായിൽ നിന്ന് നാട്ടിലേക്ക് വന്നപ്പോൾ ഒരു പ്രണയബന്ധത്തിൽ അകപ്പെടുന്നത്. അവന്റെ കൂട്ടുകാരന്റെ വകയിൽ ഒരു പെങ്ങളാണ് സോണി.

സാമ്പത്തികപരമായും കുടുംബപരമായും ഞങ്ങളിൽനിന്ന് ഒരുപാട് വ്യത്യസ്തമായിരുന്നു അവരുടെ വീട്. അതുകൊണ്ടുതന്നെ അച്ഛൻ ഒറ്റക്കാലിൽ നിന്നിരുന്നു ഈ വിവാഹം നടക്കില്ല എന്ന് പറഞ്ഞ്. പക്ഷേ സുമേഷ് വാശി പിടിച്ചാണ് ഈ വിവാഹം നടത്തിയത്. ആര് എന്ത് തന്നെ പറഞ്ഞാലും അവൻ സോണിയേ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞു. ഒടുവിൽ ഞങ്ങൾ എല്ലാവരും ഇടപെട്ട് അച്ഛനേ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചു..അങ്ങനെയാണ് ഈ വിവാഹം നടന്നത്..

വന്നത് മുതൽ അവളിൽ ഒരു അമിത വിനയവും എല്ലാവരെയും സോപ്പിട്ട് പുറകെ നടക്കാനുള്ള കഴിവും ഞാൻ ശ്രദ്ധിച്ചിരുന്നു. ആദ്യമൊക്കെ ഒരു നല്ല കുട്ടിയാണ് അവൾ എന്നായിരുന്നു. കരുതിയത് ക്രമേണ എന്റെ അഭിപ്രായം മാറാൻ തുടങ്ങി. അവളെ ആദ്യം കണ്ണിന് നേരെ കാണുന്നതുപോലും ഇഷ്ടമല്ലാതിരുന്ന അച്ഛൻ പോലും ഒരുപാട് മാറി. എന്തിനും ഏതിനും സോണി വേണം…

അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്ന അച്ഛൻ അമ്മ തളർന്നു വീണപ്പോൾ പോലും ഒരു അളവിൽ കൂടുതൽ സങ്കടപ്പെട്ടില്ല എന്നത് എനിക്ക് അത്ഭുതം തരുന്ന ഒരു കാര്യമായിരുന്നു. അമ്മയെ നോക്കാൻ ഞാൻ കൂടെ നിന്നു. അപ്പോഴാണ് അവിടെയുള്ള ചില കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കുന്നത്..അമ്മയെ നോക്കാനുള്ള സൗകര്യത്തിന് മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ അച്ഛൻ അവർ കിടന്നിരുന്ന മുറിയിൽ ഒറ്റക്കാണ്. സോണി അസമയത്ത് ആ മുറിയിലേക്ക് കയറി പോകുന്നത് കാണാം. അതുപോലെ ഇറങ്ങി വരുന്നതും..

അമ്മയെ നോക്കാൻ വേണ്ടി എന്റെ കുഞ്ഞുങ്ങളെ പോലും അവിടെ ഇട്ട് ഞാൻ ഇവിടെ വന്നു നിന്നു..അമ്മക്ക് എല്ലാ സമയത്തും ഓർമ്മ ഉണ്ടാകില്ല..ഇടയ്ക്ക് ഓർമ്മയുള്ളപ്പോൾ എന്നെ വിട്ടു പോവല്ലേ മോളെ എന്നു പറഞ്ഞ കാര്യം അതുകൊണ്ട് തന്നെ അവിടെ അമ്മയെ തനിച്ചാക്കി എനിക്ക് പോകാൻ തോന്നിയില്ല…

അച്ഛൻ അമ്മയെ ശ്രദ്ധിക്കുന്നത് പോലും ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ ഓരോന്ന് ചെയ്തുകൊടുക്കും ഇപ്പോ ആ മുറിയിലേക്ക് വരുന്നതുപോലും അപൂർവ്വമായാണ്..എനിക്കെന്തോ അതൊന്നും അത്രക്ക് ദഹിച്ചില്ല. എങ്കിലും എല്ലാവരും പ്രിയപ്പെട്ടവർ ആയതുകൊണ്ട് ഒന്നും തെറ്റിദ്ധരിച്ചില്ല.

പിന്നെയും ഉണ്ടായിരുന്നു അനുഭവങ്ങൾ ഒരു ദിവസം ഞാൻ മാർക്കറ്റിൽ പോയി അമ്മയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വരുമ്പോൾ കണ്ടത് അച്ഛന്റെ മടിയിലിരിക്കുന്ന സോണിയെ ആണ്. എന്തൊക്കെ പറഞ്ഞാലും അവർ തമ്മിലുള്ള ബന്ധം അമ്മായി അച്ഛൻ മരുമകൾ എന്നാണല്ലോ. ഇങ്ങനെയൊക്കെ സ്നേഹം കാണിക്കുമോ????

എനിക്കെന്തോ ആ ബന്ധത്തിൽ അത്ര വിശ്വാസം പോരായിരുന്നു അപ്പോൾ മുതൽ..

അച്ഛന്റെ പേരിൽ ആയിരുന്നു ഈ വീടും ഇതിന് ചുറ്റുമുള്ള 45 സെന്റ് സ്ഥലവും..എന്നോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ അത് അനിയനെയും തഴഞ്ഞ് സോണിയുടെ പേരിൽ എഴുതി കൊടുത്തു!!

അതറിഞ്ഞതും എന്റെ ചേട്ടൻ എന്നോട് അച്ഛനുമായി ഇത് സംസാരിക്കാൻ പറഞ്ഞു. കാര്യം എന്തൊക്കെയായാലും ഞാനും അച്ഛന്റെ മകൾ തന്നെയാണല്ലോ, സ്വത്തിൽ എനിക്കും ഉണ്ടല്ലോ അവകാശം..

ഞാൻ ചേട്ടൻ പറഞ്ഞതുപോലെ അച്ഛനോട് പോയി സംസാരിച്ചപ്പോൾ അച്ഛൻ എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തത്..

നിനക്ക് തരാനുള്ളതൊക്കെ നിന്റെ കല്യാണത്തിന് സ്വർണമായി കഴുത്തിലിട്ട് തന്നിട്ടുണ്ട് പിന്നെ ഇനി ഉള്ളത് എന്റെ മകനുള്ളതാണ് അത് ഞാൻ അവന്റെ ഭാര്യയുടെ പേരിൽ എഴുതിവച്ചിട്ടുണ്ട് എന്നായിരുന്നു അച്ഛന്റെ വാദം..

ഞാനത് അതേപോലെ എന്റെ ചേട്ടനോട് പറഞ്ഞു..

“വെറും 45 പവനും ആ വീടും അത്രയും സ്ഥലവും ഒരുപോലെ ആണെന്ന് പറയുന്ന നിന്റെ അച്ഛന് ഭ്രാന്താണ്. എനിക്ക് നിന്റെ വീട്ടിൽ നിന്ന് കിട്ടിയിട്ട് ഒന്നും വേണ്ട ജീവിക്കാൻ. പക്ഷേ അയാൾ ചെയ്തത് ശരിയായില്ല രണ്ടുമക്കൾ ഉണ്ടെങ്കിൽ തുല്യമായി തന്നെയാണ് സ്വത്ത് ഭാഗം വയ്ക്കുക അതുകൊണ്ടൊന്നു ചോദിക്കാൻ പറഞ്ഞതാണ് ഇനി എന്തായാലും സ്വത്ത് കിട്ടിയവർ നോക്കട്ടെ അമ്മയെ നീ ഇങ്ങു പോരെ!!”

അതു പറഞ്ഞപ്പോൾ പിന്നെ എനിക്ക് നിർത്തൊന്നും പറയാൻ ഉണ്ടായിരുന്നില്ല. ചേട്ടൻ പറഞ്ഞതിലും കാര്യമുണ്ട് എന്ന് തോന്നി ഞാൻ അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി.

“ചേച്ചി ഇപ്പോൾ ഇവിടെ നിൽക്കണം എന്നൊന്നും ഇല്ല. ചേച്ചി ചെയ്യുന്നത് എല്ലാം ചെയ്യാൻ ഒരു ഹോം നേഴ്സിനെ വച്ചാൽ മതി!!” എന്നുപറഞ്ഞ് ഞാൻ പോകുന്നത് അത്ര വലിയ കാര്യമാക്കിയത് പോലുമില്ല സോണി. പകരം ഞാൻ പോയി കിട്ടിയാൽ മതി എന്നൊരു ഭാവം അവളുടെ മുഖത്ത് ഉണ്ടായിരുന്നു..

അതുകൊണ്ടാണ് വീട്ടിൽ ചെന്നതും ഞാൻ എന്റെ പ്രിയപ്പെട്ട അനിയനെ വിളിച്ച് ഇതെല്ലാം ഒന്ന് ബോധിപ്പിക്കാം എന്ന് കരുതിയത്. പക്ഷേ അവനെ പോലും മയക്കി വെച്ചിരിക്കുന്നു സോണി..

എല്ലാരും കൂടി എന്നെ ഒറ്റപ്പെടുത്തിയത് പോലെ തോന്നി ഞാൻ ചേട്ടനോട് എല്ലാം തുറന്നു പറഞ്ഞു ചേട്ടൻ എന്നെ ആശ്വസിപ്പിച്ചു..

ഇടയ്ക്ക് അമ്മയെ കാണാൻ പോവാറുണ്ടായിരുന്നു. അവർ പറഞ്ഞ ഹോംനേഴ്സിന്‍റെ നോട്ടം കൊണ്ടാണ് തോന്നുന്നു അദ്ദേഹം മുഴുവൻ വ്രണം ആയിരുന്നു അമ്മയുടെ..

അതുകൊണ്ടുതന്നെ അമ്മയെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു…എന്റെ ചേട്ടൻ അതിന് എതിരൊന്നും പറഞ്ഞില്ല…

അമ്മയെ ഞാൻ നന്നായി തന്നെ നോക്കി ഇപ്പോൾ പിടിച്ചാൽ നടക്കും എന്ന അവസ്ഥയായി..

ഒരു ദിവസം സന്ധ്യയ്ക്ക് അച്ഛൻ കയറി വന്നു എന്റെ ചേട്ടൻ അവിടെ ആ നേരത്ത് ഉണ്ടായിരുന്നില്ല അച്ഛൻ എന്റെ കാലുപിടിച്ച് മാപ്പ് പറഞ്ഞു..

“സ്വന്തം മരുമകളുടെ ശരീര ഭംഗിയിൽ മയങ്ങി പോയ ഒരു വിഡ്ഢിയായ അമ്മായി അച്ഛൻ!!! കാര്യം നേടിയെടുക്കാൻ വേണ്ടി അവൾ എന്തിനും തയ്യാറായിരുന്നു..എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ അവൾ അച്ഛനെ അടിച്ചു പുറത്താക്കി..എന്റെ അനിയൻ വന്നപ്പോൾ എന്തൊക്കെയോ നുണ പറഞ്ഞ് ഉണ്ടാക്കി അവനെക്കൊണ്ടും അച്ഛനെ വെറുപ്പിച്ചു..ഇപ്പോൾ എവിടെയും അഭയം ഇല്ലാതെ എന്നെ തേടി വന്നതാണ്…

അച്ഛനോട് തൽക്കാലം കയറിയിരിക്കാൻ പറഞ്ഞു ഞാൻ..പിന്നെ ചേട്ടൻ വരുന്നതുവരെ കാത്തു നിന്നു ചേട്ടനോട് ഞാൻ എല്ലാം പറഞ്ഞു..

ആദ്യം അച്ഛനെ കുറെ ചീത്ത പറഞ്ഞു ചേട്ടൻ. എല്ലാം കേൾക്കട്ടെ എന്ന് ഞാനും കരുതി…അത്രയ്ക്ക് ചെയ്തു കൂട്ടിയിട്ടുണ്ടല്ലോ ഒരച്ഛനും ചെയ്യാൻ മടിക്കുന്ന കാര്യം..

ഒടുവിൽ വാടകയ്ക്ക് ചേട്ടൻ തന്നെ ഒരു വീട് എടുത്തു കൊടുത്തു അമ്മയെയും അച്ഛനെയും അവിടെ കൊണ്ടുവന്നാക്കി. മാസം ചെലവിനുള്ളതും വാടകയും അച്ഛന് പെൻഷൻ ആയി കിട്ടുമായിരുന്നു.

അവളാണ് ആ അക്കൗണ്ട് പോലും കൈകാര്യം ചെയ്യുന്നത്. അതെല്ലാം ചേട്ടൻ മാറ്റി അച്ഛനെ തന്നെ ഏൽപ്പിച്ചു. അതിന്റെ പേരിൽ അനിയൻ ബഹളം വയ്ക്കാൻ വേണ്ടി വന്നിരുന്നു.

അന്നേരം ചേട്ടനാണ് പറഞ്ഞുകൊടുത്തത് ആരെയും സ്വന്തം ശരീരം കാണിച്ച മയക്കാൻ മടിയില്ലാത്ത വൃത്തികെട്ട അവന്റെ ഭാര്യയെപ്പറ്റി. എന്റെ ചേട്ടനുമായി തല്ലുണ്ടാക്കിയാണ് അന്ന് അവൻ പോയത്.

പിന്നീട് ഒരിക്കൽ അവനും വന്നിരുന്നു. അവളുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിഞ്ഞതിന് ശേഷം അവളെ അവിടെ നിന്ന് അടിച്ചിറക്കാൻ നോക്കിയപ്പോൾ അവൾ അവനോട് പറഞ്ഞത്ര ഇറങ്ങിക്കോളാൻ അതെല്ലാം അവളുടെ പേരിലാണ് എന്ന് ഗത്യന്തരമില്ലാതെ ഇറങ്ങി കൊടുക്കേണ്ടിവന്നു അവനും..

അവൻ തന്നെയാണ് മുൻകൈയെടുത്ത് കേസിനു പോയത്…സത്യത്തിനു വേണ്ടി അതെന്താവും എന്നറിയില്ല പക്ഷേ ഇപ്പോൾ ഒരു സമാധാനം ഉണ്ട്…

ആ യ, ക്ഷിയുടെ കയ്യിൽ നിന്ന് എന്റെ പ്രിയപ്പെട്ടവരെല്ലാം രക്ഷപ്പെട്ടല്ലോ എന്ന്..





Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleമനസ് ആകെ മൂടിക്കെട്ടിയിരിപ്പാണോ? ; മികച്ച മാനസികാരോഗ്യത്തിന് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം  
Next Article താലി, ഭാഗം 99 – എഴുത്ത്: ലക്ഷ്മി ശ്രീനു
Admin kcfwatford

Related Posts

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.