വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു കഫേ എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? 2050-ലെ ബഹിരാകാശപ്രതീതിയുള്ള ഒരു കഫേയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്റെ ‘ഇന്റര്‍സ്റ്റെല്ലാര്‍’ എന്ന ചലച്ചിത്രത്തെ പ്രതിപാദിച്ചാണ് കഫേ ഒരുക്കിയിരിക്കുന്നത്.
ഉത്തരകൊറിയയിലെ ഗിയോങ്കിഡോയിലുള്ള കഫേയാണ് ഭാവിയില്‍ ആയിത്തീരാനിടയുള്ള കഫേ അവതരിപ്പിച്ചത്. വീഡിയോയില്‍, ഫോറസ്റ്റ് എന്ന് പേരുള്ള പാവ്ലോവ ഡെസേട്ട് വെച്ച് തയ്യാറാക്കിയ ഗ്രീന്‍ ചോക്ലേറ്റ് മൗസസ് കെയ്ക്കും വാട്ടര്‍ ജെല്ലികൊണ്ടുള്ള വാട്ടര്‍ എന്ന വിഭവവും കാണാം. 12,000 കൊറിയന്‍ വണ്‍ (733 രൂപ )യാണ് കെയ്ക്കിന്റെ വില. 9,000 കൊറിയന്‍ വണ്‍ (550 രൂപ) ആണ് വാട്ടര്‍ ഡിഷിന്റെ വില.
‘ഇത് ഭാവിയിലെ കഫേയാണ്. ഇതിനകത്തേക്ക് പ്രവേശിക്കുന്ന നിമിഷം മുതല്‍ പുറത്തുപോകുന്നതുവരെ സിനിമയിലെ ഒരു രംഗത്തിലേക്ക് കടന്നപോലെ തോന്നും. കഫേ നാല് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇവിടെയോരോ പ്രദേശവും ഒരു കലാസൃഷ്ടിയായി തോന്നും’ എന്നുകുറിച്ചുകൊണ്ടാണ് കഫേയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നിരവധിപേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്.
