Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » വീട്ടുസാധനങ്ങള്‍ വാങ്ങി കീശ കാലിയാക്കി മടങ്ങുന്നവരാണോ? നേടാം പലചരക്കിലൂടെയും ലാഭം
Food

വീട്ടുസാധനങ്ങള്‍ വാങ്ങി കീശ കാലിയാക്കി മടങ്ങുന്നവരാണോ? നേടാം പലചരക്കിലൂടെയും ലാഭം

Admin kcfwatfordBy Admin kcfwatfordJuly 20, 2025No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
വീട്ടുസാധനങ്ങള്‍ വാങ്ങി കീശ കാലിയാക്കി മടങ്ങുന്നവരാണോ? നേടാം പലചരക്കിലൂടെയും ലാഭം
Share
Facebook Twitter LinkedIn Pinterest Email


വാങ്ങാനുദ്ദേശിക്കുന്ന വീട്ടുസാധനങ്ങൾക്ക് പുറമേ ഉപയോഗമില്ലാത്ത സാധനങ്ങളും സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങി വരുന്നവർ നിരവധിയാണ്. കണ്ണിൽ കാണുന്നതെല്ലാം വാങ്ങുമ്പോഴും പണം കാലിയാകാതെ നോക്കേണ്ടതെങ്ങനെയെന്ന് ആരും പറഞ്ഞുതരണമെന്നില്ല. ഷോപ്പിങ്, ആസൂത്രണം എന്നിവയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ആവശ്യമുള്ളത് വാങ്ങിയും പണം ലാഭിക്കാം.

ഷോപ്പിങ്ങിന് മുമ്പ് പ്ലാൻ തയ്യാറാക്കുക

എന്തൊക്കെ സാധനങ്ങളാണ് വാങ്ങിക്കേണ്ടതെന്ന് യാതൊരു ധാരണയുമില്ലാതെ കടയിലേക്ക് പോകുന്നത് അമിത ചെലവിന് കാരണമാകും. പുറപ്പെടും മുമ്പ് കുറച്ച് സമയമെടുത്ത് അടുക്കളയിൽ എന്തെല്ലാം ഉണ്ടെന്നും എന്താണ് യഥാർത്ഥത്തിൽ ആവശ്യമെന്നും കുറിച്ചെടുക്കുക. ഒരാഴ്ചത്തേക്കുള്ള ഭക്ഷണത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കിൽ, വീട്ടിലുള്ള സാധനങ്ങൾ വീണ്ടും വാങ്ങുന്നതും പരസ്പരം ചേർന്നുപോകാത്ത സാധനങ്ങൾ വാങ്ങുന്നതും ഒഴിവാക്കാം. ആസൂത്രണമുണ്ടെങ്കിൽ പാഴാകലും അവസാന നിമിഷ ‘ടേക്ക്‌ഔട്ട് ഓർഡറു’കളും കുറയ്ക്കാൻ സഹായിക്കും.

ചെറിയ അളവിൻ്റെ വില പരിശോധിക്കാം

ഒരു കിലോ, 100 ഗ്രാം, അല്ലെങ്കിൽ ഒരു ലിറ്റർ എന്നിവയുടെ വില പാക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതാണ് യൂണിറ്റ് വില. ബ്രാൻഡുകൾ തമ്മിലും വലിപ്പവും താരതമ്യം ചെയ്യാൻ ഇവ സഹായിക്കും. വലിയ പാക്ക് എപ്പോഴും ലാഭകരമല്ലെന്നു വരാം. താരതമ്യം ചെയ്ത് സാധനങ്ങൾ തിരഞ്ഞെടുക്കാം.

ബൾക്കായി വാങ്ങാം

വലിയ ഫാമിലിപാക്കുകൾ ആകർഷകമാണ്, പക്ഷേ അവ മാസങ്ങളോളം ഷെൽഫിൽ അവശേഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അരി, പയറുവര്‍ഗങ്ങള്‍, നട്സ്, സുഗന്ധവ്യഞ്ജനങ്ങൾ, ക്ലീനിങ് സാധനങ്ങൾ എന്നിവ ബൾക്കായി വാങ്ങുന്നത് പലപ്പോഴും ലാഭകരമാണ്. പക്ഷേ പെട്ടെന്ന് ഡേറ്റ് തീരുന്നവയും വേണമെന്ന് ഉറപ്പില്ലാതെ വാങ്ങുന്നവയും നഷ്ടമാണ് ഉണ്ടാക്കുക. പതിവായി ഉപയോഗിക്കുന്ന സാധനങ്ങൾക്ക് മാത്രമേ ബൾക്കായി വാങ്ങുന്ന രീതി ഫലപ്രദമാകൂ.

ഓഫറുകൾ ഉപയോഗപ്പെടുത്താം

ഓഫർ കണ്ടയുടനെ എടുത്തു ചാടേണ്ട ആവശ്യമില്ല. പക്ഷേ അവശ്യസാധനങ്ങളോ, വില കൂടുതലുള്ള സാധനങ്ങളോ വിൽപ്പനയിൽ വരുമ്പോൾ ശ്രദ്ധിക്കുന്നത് സഹായിക്കും. അവശ്യസാധനങ്ങൾ വില കുറവായിരിക്കുമ്പോൾ സ്റ്റോക്ക് ചെയ്യുന്നത് ഉപകാരപ്രദമാണ്.

വിശന്നിരിക്കുമ്പോഴോ ശ്രദ്ധ തിരിഞ്ഞിരിക്കുമ്പോഴോ ഷോപ്പിങ് ഒഴിവാക്കുക

വിശപ്പുസഹിച്ച്‌ പലചരക്ക് കടയിലേക്കും ഷോപ്പിങ്ങിനും പോകുന്നത് മണ്ടത്തരമാണ്. ഇത് ലഘുഭക്ഷണങ്ങളും അനാവശ്യ സാധനങ്ങളും വാങ്ങുന്നതിലേക്ക് നയിക്കും. തിരക്കുപിടിച്ചോ, അശ്രദ്ധമായോ ഷോപ്പിങ് ചെയ്യുമ്പോഴും ഇതേ പ്രശ്നം ഉണ്ടാകും.

സ്റ്റോർ ബ്രാൻഡുകൾ പരിഗണിക്കാം

എല്ലാം വലിയ ബ്രാൻഡുകളുടേതാകണമെന്നില്ല. പലപ്പോഴും, സ്റ്റോർ ബ്രാൻഡുകൾ ഒരേ ഗുണനിലവാരം കുറഞ്ഞ വിലയിൽ നൽകുന്നു. ഉപ്പ്, പഞ്ചസാര, മാവ്, പയറുവര്‍ഗങ്ങള്‍, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങൾക്ക് ഇത് ഫലപ്രദമാണ്. ചേരുവകൾ ഒരേപോലെയാണെങ്കിലും ഗുണനിലവാരം സ്ഥിരമാണെങ്കിലും, കുറച്ച് സാധനങ്ങൾ സ്റ്റോർ ബ്രാൻഡുകളിലേക്ക് മാറ്റുന്നത് ബിൽ കുറയ്ക്കും.

വീട്ടിലുള്ളവ ഉപയോഗിക്കുക

പണം ലാഭിക്കാനുള്ള ഏറ്റവും നല്ല വഴി, വീട്ടിൽ ബാക്കിയുള്ള പലചരക്ക് സാധനങ്ങളെ പറ്റി ധാരണയുണ്ടാവുക എന്നതാണ്. മറന്നുപോയ പയറുവര്‍ഗങ്ങള്‍, പകുതി ഉപയോഗിച്ച സുഗന്ധവ്യഞ്ജന പാക്കറ്റുകകൾ എന്നിവ ഒരു നേരത്തെ ഭക്ഷണത്തിനെങ്കിലും തികഞ്ഞേക്കും. ആഴ്ചയിൽ ഒരിക്കൽ അടുക്കളയിലെ സ്റ്റോക്ക് പരിശോധിക്കുന്നത് അനാവശ്യ ഷോപ്പിങ് ഒഴിവാക്കാനും ഭക്ഷണം പാഴാകാതിരിക്കാനും സഹായിക്കും.



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleആദ്യാനുരാഗം – ഭാഗം 88, എഴുത്ത് – റിൻസി പ്രിൻസ്
Next Article ഒരു 'നുള്ള്' ഉപ്പ് ടേബിൾസ്പൂൺ ആയോ? പരിഹാരമുണ്ട്
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.