ഇടയ്‌ക്കെങ്കിലും വറുത്തെടുത്ത വിഭവങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ എണ്ണയില്‍ പൊരിച്ച ഭക്ഷണം കഴിക്കുന്നത് ഡയറ്റിനെയോ ആരോഗ്യത്തേയോ ബാധിക്കും എന്ന ആശങ്ക കാരണം അത്തരം ഭക്ഷണങ്ങള്‍ കഴിക്കാത്തവരാണ് ഏറെയും.
വറുത്തെടുത്ത വിഭവങ്ങളുടെ പ്രതികൂലഫലങ്ങളെ ചെറുക്കാന്‍ നാല് എണ്ണകള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഗാസ്ട്രോഎന്ററോളജിസ്റ്റായ സൗരഭ് സേതി. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം പാകംചെയ്യാവുന്ന എണ്ണകള്‍ നിര്‍ദേശിച്ചത്.
ഡീപ് ഫ്രൈ ചെയ്യുന്നത് നല്ല പാചകരീതിയല്ലെന്നും എന്നാല്‍ ഇടയ്ക്കിടെ അങ്ങനെ പാചകം ചെയ്യുന്നവർക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാവുന്ന എണ്ണകളുണ്ടെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഡോ. സേതി നിര്‍ദേശിച്ചവ താഴെ നൽകുന്നു.
ശുദ്ധമായ വെളിച്ചെണ്ണ
ശുദ്ധമായ വെളിച്ചെണ്ണ സാച്ചുറേറ്റഡ് ഫാറ്റുകളാല്‍ സമ്പന്നമാണ്. 400 ഡിഗ്രിയാണ് ഇതിൻെറ സ്മോക്ക് പോയിന്റ്.
ഒലിവ് ഓയില്‍
ഇതിൽ മോണോണ്‍ സാച്ചുറേറ്റഡ് ഫാറ്റുകളടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടിയ സ്മോക്ക് പോയിന്റ് 465 ഫാരന്‍ഹീറ്റാണ്.
ഭക്ഷണം പൊരിക്കാൻ ഉത്തമമാണ് നെയ്യ്. ഏകദേശം 450 ഫാരന്‍ഹീറ്റാണ് നെയ്യിനുള്ളത്.
അവൊക്കാഡൊ ഓയില്‍
ഇടവേളകളിലായി പൊരിച്ച ഭക്ഷണങ്ങൾ തയ്യാറാക്കാൻ അവൊക്കാഡൊ ഓയില്‍ ഉപയോഗിക്കാം. 520 ഡിഗ്രി ഫാരന്‍ഹീറ്റാണ് അവൊക്കാഡൊ ഓയിലിൻെറ സ്മോക്ക് പോയിന്റ്.
ഇവയ്ക്ക് പുറമെ സീഡ് ഓയില്‍, പ്രത്യേകിച്ചും സണ്‍ഫ്ളവര്‍ ഓയില്‍, സോയാബീന്‍ ഓയിൽ എന്നിവ ഉപയോഗിക്കാതിരിക്കുക. ഇതില്‍ പോളിയന്‍സാച്ചുറേറ്റ് ഫാറ്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന താപനിലയില്‍ ഓക്സിഡൈസ് ചെയ്യപ്പെടാം.
