Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » തട്ടുകടയിലെ ആവിപറക്കുന്ന വിഭവങ്ങളുമായി ജീവിതം തിരികെപിടിക്കുകയാണ് ചൂരൽമലയിലെ ഈ കുടുംബം
Food

തട്ടുകടയിലെ ആവിപറക്കുന്ന വിഭവങ്ങളുമായി ജീവിതം തിരികെപിടിക്കുകയാണ് ചൂരൽമലയിലെ ഈ കുടുംബം

Admin kcfwatfordBy Admin kcfwatfordApril 1, 2025No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
തട്ടുകടയിലെ ആവിപറക്കുന്ന വിഭവങ്ങളുമായി ജീവിതം തിരികെപിടിക്കുകയാണ് ചൂരൽമലയിലെ ഈ കുടുംബം
Share
Facebook Twitter LinkedIn Pinterest Email


കല്പറ്റ: ഉരുൾദുരന്തത്തിൽ ജീവിതമാകെ ആടിയുലഞ്ഞുപോയെങ്കിലും ആവിപറക്കുന്ന വിഭവങ്ങളുമായി ജീവിതം തിരികെപിടിക്കുകയാണ് ആസ്യയും കുടുംബവും. അതിനവർക്ക് ആകെയുള്ളത് തട്ടുകടയാണ്. പ്രതിസന്ധികളിൽ പതറിപ്പോകാത്ത മനസ്സുമായി അവർ ആ കടയിൽ രാപകൽ അധ്വാനിക്കുകയാണ്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്പറ്റ എസ്‍കെഎംജെ സ്കൂളിനു മുൻപിൽ ആസ്യ കുടുംബസമേതം നടത്തുന്ന ‘ചൂരൽമല’ക്കാരുടെ തട്ടുകട ഒരു അതിജീവനക്കാഴ്ചയാണ്.

കടയിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്ന ജീപ്പിൽ കിടന്നുറങ്ങുന്ന പേരക്കുട്ടി അഞ്ചുവയസ്സുകാരൻ ഇസാൻ മുഹമ്മദ്, പുലർച്ചെ കടയടയ്ക്കുവരെയും ഒപ്പംനിൽക്കുന്ന ഒൻപതുവയസ്സുകാരി ഇസാ ഫാത്തിമ, കടയിലെ കാര്യങ്ങൾ നോക്കുന്ന ഭർത്താവ് മുജീബ്, മകൻ ഷാഹിദ്, മുജീബിന്റെ മാതാവ് ആയിഷ. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കുടുംബത്തിന്റെ പോരാട്ടം മനസ്സിലാക്കാൻ ഈ കാഴ്ചകൾതന്നെ ധാരാളം.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സ്കൂൾറോഡിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരാണ് കരിക്കൾവീട്ടിൽ ആസ്യയും കുടുംബവും. തറകെട്ടിയിട്ട വീടും താത്കാലികഷെഡുമെല്ലാം ഉരുളെടുത്തുപോയി. താത്കാലിക പുനരധിവാസത്തിൽ ജീവിതം മുണ്ടേരിയിലേക്ക് മാറിയതോടെയാണ് ഉപജീവനമാർഗമായി സുമനസ്സുകളുടെ സഹായത്തോടെ തട്ടുകട തുടങ്ങിയത്.

ഷാഹിദിന്റെ ഭാര്യ ജംഷീന അഞ്ചുവർഷംമുൻപ് തീപ്പൊള്ളലേറ്റുമരിച്ചതോടെയാണ് ഷാഹിദിനും കുടുംബത്തിനും കുട്ടികളെയും കൂടെ തട്ടുകടയിലേക്ക് കൊണ്ടുവരേണ്ടിവന്നത്. തൊള്ളായിരംകണ്ടിയിലേക്ക് ജീപ്പ് ഓടിച്ചാണ് ഷാഹിദ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ഇപ്പോൾ തൊള്ളായിരംകണ്ടിയിലേക്ക് ഓട്ടംകുറഞ്ഞതോടെയാണ് ജീപ്പ് തട്ടുകടയിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാനായി ഉപയോഗിക്കുന്നത്.

ഒരു കൂരയെങ്കിലും വേണം

പ്രതിസന്ധികളോട് പോരാടാനുള്ള ആത്മവിശ്വാസമുണ്ടെങ്കിലും സർക്കാരിന്റെ ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെടാത്തതാണ് കുടുംബത്തിന്റെ സങ്കടം. ‘‘മൂന്നുസെന്റ് സ്ഥലത്ത് ഒരു വീടുകിട്ടിയാൽ മതി. ബാക്കിയെല്ലാം അധ്വാനിച്ച് ഉണ്ടാക്കാം’’ -ഷാഹിദ് പറഞ്ഞു.

ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതിനൽകിയിട്ടുണ്ടെന്നും ഷാഹിദ് പറഞ്ഞു. വൈകിയെങ്കിലും വീടുകിട്ടുമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ദിവസവും വൈകീട്ട് വന്ന് പുലർച്ചെയാണ് കടയടച്ച് മടങ്ങുക. ദിവസേന 600 രൂപ ചെലവിൽ ജനറേറ്റർ വാടകയ്ക്കെടുത്താണ് തട്ടുകട പ്രവർത്തിക്കുന്നത്. സ്വന്തമായൊരു ജനറേറ്റർ വാങ്ങണം, മഴപെയ്താൽ നനയാത്ത രീതിയിൽ കട നവീകരിക്കണം, ജീപ്പിന്റെ തിരിച്ചടവ് നടക്കണം… അതിജീവനപാതയിൽ അവർക്കും സ്വപ്നങ്ങൾ ഏറെയാണ്.

Content Highlights: A family in Kalpetta, India, rebuilds their lives after a landslide, running a food stall

മാതൃഭൂമി.കോം വാട്സാപ്പിലും

Add Comment

View Comments ()

Subscribe to our Newsletter





Get daily updates from Mathrubhumi.com



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleമറുതീരം തേടി, ഭാഗം 31 – എഴുത്ത്: ശിവ എസ് നായർ
Next Article അവളുടെ മനസ്സ് മുഴുവൻ വർഷങ്ങൾക്ക് മുൻപ് നിറകണ്ണുകളുമായി ഇരുട്ടത് റോഡിലൂടെ ഓടുന്നൊരു പെൺകുട്ടി ആയിരുന്നു..
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.