Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴും; പിഴ ഒരുലക്ഷംവരെ
Food

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴും; പിഴ ഒരുലക്ഷംവരെ

Admin kcfwatfordBy Admin kcfwatfordMarch 2, 2025No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴും; പിഴ ഒരുലക്ഷംവരെ
Share
Facebook Twitter LinkedIn Pinterest Email


എബി പി. ജോയ്‌

12 January 2025, 07:45 AM IST


എണ്ണയുടെ പുനരുപയോഗം ക്യാൻസറിന് വരെ കാരണമായേക്കാം

snacks

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഉപയോഗിച്ച എണ്ണ നിശ്ചിത ഏജൻസികൾക്ക് കൈമാറാതെ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴും. ആരോഗ്യത്തിന് ഹാനികരമായവിധം ഭക്ഷ്യഎണ്ണകൾ പുനരുപയോഗിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചു. മൂന്നുപ്രാവശ്യത്തിൽ കൂടുതൽ എണ്ണ പുനരുപയോഗം നടത്തുന്നവർക്കെതിരേ ഒരു ലക്ഷം രൂപ പിഴചുമത്തും.

ഉപയോഗിച്ച എണ്ണ ലിറ്ററിന് 50-60 രൂപ വിലയ്ക്കാണ് ഏജൻസികൾ വാങ്ങുന്നത്. ഇവ കേന്ദ്രസർക്കാരിന്റെ ഈറ്റ് റൈറ്റ് ഇന്ത്യ, റൂക്കോ പദ്ധതികൾ പ്രകാരം ബയോ ഡീസൽ ഉത്‌പാദനത്തിനായി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.

ഉപയോഗിച്ച എണ്ണ ഭക്ഷ്യാവശ്യത്തിന് വീണ്ടും ഉപയോഗിച്ചാൽ കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് കാരണമാവും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് 30-ഓളം ഏജൻസികൾ മുഖേന ഭക്ഷ്യവകുപ്പ് എണ്ണ ശേഖരിക്കുന്നത്. ചില സ്ഥാപനങ്ങൾ ഉപയോഗിച്ച എണ്ണ വിൽക്കാനാവുമെന്നതറിയാതെ പാഴാക്കിക്കളയുന്നുണ്ട്.

50 ലിറ്ററിൽ കൂടുതൽ എണ്ണ പ്രതിദിനം കൈകാര്യം ചെയ്യുന്ന ഹോട്ടലുകൾ, ചിപ്‌സ്-മിക്‌സ്ചർ നിർമാണയൂണിറ്റുകൾ, മറ്റു ബേക്കറി സാധനങ്ങളുടെ ഉത്‌പാദനകേന്ദ്രങ്ങൾ എന്നിവ നിർബന്ധമായും ഉപയോഗിച്ച എണ്ണ കൈമാറിയിരിക്കണം. ഇതിനായി സ്ഥാപനത്തിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും വേണം. അംഗീകൃതമായ ഏത് കമ്പനിക്കുവേണമെങ്കിലും എണ്ണ നൽകാം. 20 ശതമാനത്തിൽ കൂടുതൽ മൊത്തം പോളാർ കോമ്പൗണ്ടുകൾ ഇല്ലാത്ത എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനയിൽ ബോധ്യപ്പെടുകയും വേണം. പാചകത്തിനുള്ള എണ്ണ അന്നന്നുതന്നെ ഉപയോഗിച്ചുതീർക്കുന്നതാണ് ഉത്തമം.

കോഴിക്കോട് ജില്ലയിൽ നിലവിൽ നൂറിലേറെ സ്ഥാപനങ്ങൾ ഉപയോഗിച്ച എണ്ണ കൈമാറുന്നുണ്ട്. പ്രതിമാസം ശരാശരി 10,000 ലിറ്ററോളം എണ്ണയാണ് ജില്ലയിൽ ഇപ്പോൾ കൈമാറ്റംചെയ്യപ്പെടുന്നത്. കഴിഞ്ഞവർഷം 7,30,000 ലിറ്റർ എണ്ണ ജില്ലയിൽനിന്ന് ഏജൻസികൾ സംഭരിച്ചു. ഇത് മൊത്തം ഉപയോഗിച്ച എണ്ണയുടെ 30 ശതമാനത്തോളംമാത്രമേ വരുന്നുള്ളൂ എന്നാണ് കണക്ക്. ഭക്ഷ്യസംരംഭകർക്കായി തുടർന്നും ബോധവത്കരണ പരിപാടികൾ നടത്താൻ ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചിട്ടുണ്ട്.

Content Highlights: used oil to be handed over to prescribed agencies, State Food Safety Department to step up action

മാതൃഭൂമി.കോം വാട്സാപ്പിലും

Add Comment

View Comments ()

Subscribe to our Newsletter





Get daily updates from Mathrubhumi.com



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleഞാനാദ്യമായിട്ടാണ് ഒരു പെ, ൺകുട്ടിയോട് അങ്ങനൊക്കെ ചെയ്യുന്നത്. എല്ലാം കഴിഞ്ഞു ഞാനവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കി…
Next Article മറുതീരം തേടി, ഭാഗം 03 – എഴുത്ത്: ശിവ എസ് നായർ
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.