ഹായ് കൂട്ടുകാരേ…ഓണ സദ്യയിലെ പ്രധാന വിഭവമാണല്ലോ പച്ചടി.പല തരം പച്ചടികള്‍ ഉണ്ടാക്കും.കുക്കുബര്‍ കൊണ്ടുള്ള പച്ചടി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം…
തയ്യാറാക്കിയത് :നേഹ
കുക്കുബര്‍ പച്ചടി
** ** ** **
ചേരുവകള്‍
കുക്കുബര്‍-1എണ്ണം
തേങ്ങ-4ടേബിള്‍ സ്പൂണ്‍
പച്ചമുളക്-3എണ്ണം
തൈര്-4ടേബിള്‍സ്പൂണ്‍
ചെറിയ ജീരകം-1/4ടീസ്പൂണ്‍
കടുക്-2ടീസ്പൂണ്‍
ഉണക്കമുളക്-3എണ്ണം
കറിവേപ്പില-2തണ്ട്
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ-3ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
** ** ** ** **
കുക്കുബര്‍ ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി വെക്കുക….
തേങ്ങ,ചെറിയജീരകം,ഒന്നര ടീസ്പൂണ്‍, കടുക്,പച്ചമുളക് എല്ലാം കൂടി മയത്തില്‍ അരച്ചെടുക്കുക..
ഒരു ബൗളില്‍ തേങ്ങ അരപ്പും തൈരും കൂടി മിക്സ് ചെയ്യുക…
ഇതിലേക്ക് പാകത്തിന് ഉപ്പും അരിഞ്ഞ് വെച്ച കുക്കുബറും ചേര്‍ത്ത് മിക്സ് ചെയ്യുക…
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിവരുമ്പോള്‍ കറിവേപ്പിലയും ഉണക്കമുളകും ചേര്‍ത്ത് മൂപ്പിച്ച് ഇതിലേക്ക് കുക്കുബര്‍ മിക്സ് ചേര്‍ത്തിളക്കി ഗ്യാസ് ഓഫ് ചെയ്യാം…സ്വാദിഷ്ടമായ കുക്കുബര്‍ പച്ചടി തയ്യാര്‍….(പച്ചമുളകിന്റെ എരിവിന് അനുസരിച്ച് എണ്ണം കൂട്ടുകയോ കുറക്കുകയോ ചെയ്യാം).
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക