ശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാം !!
തയ്യാറാക്കിയത് :റിനി മാത്യു
ഇന്ന് നമുക്ക് തൈരിന്റെ പാട എടുത്തു വച്ച് നെയ്യ് തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം .
വിശദമായ വീഡിയോ കാണാൻ ഈ ലിങ്ക്-ൽ ക്ലിക്ക് ചെയ്യണേ : https://youtu.be/Oj1GZbhKkTY
തൈരിന്റെ പാട ഓരോ ദിവസവും എടുത്തു ഒരു പാത്രത്തിൽ ആക്കി അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കുക.കുറച്ചു ദിവസം ആകുമ്പോ ഉരുക്കാൻ മാത്രം പാട കിട്ടും (ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കണമെങ്കിൽ ഫ്രീസർ-ൽ വയ്ക്കുക)ഈ പാട കുറച്ചുകുറച്ചായി ബ്ലെൻഡർ-ൽ ഇട്ടു നല്ല പോലെ തണുത്ത വെള്ളവും ചേർത്ത് അടിക്കുക .കിട്ടുന്ന വെണ്ണ നന്നായി കഴുകിയെടുക്കുക.ഒരു പാത്രം അടുപ്പിൽ വച്ച് വെണ്ണ ഇതിലേക്ക് ഇടുക.ചെറുതീയിൽ കുറെ നേരം തിളച്ചു കഴിയുമ്പോ നന്നായി നെയ്യ് തെളിഞ്ഞു വരും . അപ്പോൾ തീ ഓഫ് ചെയ്യുക.തണുത്ത ശേഷം അരിച്ചെടുത്തു സൂക്ഷിക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക