വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ശര്‍ക്കര. എന്നാല്‍ ശര്‍ക്കരയുടെ ഗുണങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കുമറിയില്ല. ദഹനം മെച്ചപ്പെടുത്താനും ശര്‍ക്കര കഴിക്കുന്നത് നല്ലതാണ്. അതുപോലെ ശര്‍ക്കരയില്‍ ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശര്‍ക്കരയുടെ ഗുണങ്ങളെപ്പറ്റി അറിഞ്ഞിരിക്കാം.
ശര്‍ക്കരയിലെ ഇരുമ്പിന്റെ അംശം ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. അതിനാല്‍ ഇത് കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ നല്ലതാണ്. വിവിധ രക്ത തകരാറുകളും രോഗങ്ങളും തടയാനും ഇത് ഗുണം ചെയ്യും. അതിനൊപ്പം പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.ഇതില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിനും അമിതമായി കഴിക്കുന്നതിനെ തടയുകയും ചെയ്യും.
ശര്‍ക്കര ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ്. ഇതില്‍ ഫിനോളിക് ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഗുണം ചെയ്യും. ഇത് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിനും ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നതിനും ഉപകരിക്കും.
ശര്‍ക്കര നട്‌സിനൊപ്പം ചേര്‍ത്ത് കഴിക്കുന്നും ന്ല്ലതാണ്. ബദാം, കശുവണ്ടി, നിലക്കടല എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ കൂടുന്നത് തടയുകയും ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Discover the amazing health benefits of jaggery

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter