കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ ബീച്ചില്‍ ഉല്ലസിക്കാന്‍ പോകുന്നവരാണ് മിക്കവരും. ഈ അവധിക്കാലത്ത് ബീച്ച് സന്ദര്‍ശനം കളറാക്കാന്‍ എളുപ്പത്തില്‍ പാചകം ചെയ്യാവുന്ന, ലഘുഭക്ഷണങ്ങള്‍ കൂടെ കൊണ്ടുപോയാലോ?
വെജിറ്റബിള്‍ സ്റ്റിക്സ് ആന്റ് ഡിപ്പ്
ലഘുഭക്ഷണമാണെങ്കിലും സ്നാക്സ് ആരോഗ്യകരമാക്കാന്‍ ശ്രമിക്കുന്നത് ശരീരത്തിന് നല്ലതാണ്. പോഷകഘടകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെജിറ്റബിള്‍ സ്റ്റിക്സ് ആന്റ് ഡിപ്പ് അത്തരത്തിലൊന്നാണ്.
കാരറ്റ്, ബീറ്റ്റൂട്ട്, കക്കരിക്ക എന്നിവ മീഡിയം വലിപ്പത്തില്‍ നീളത്തിലായി അരിഞ്ഞ് വായുകടക്കാത്ത ഒരു പാത്രത്തിലാക്കുക. ഇത് മുക്കി കഴിക്കാനായി ഗ്രീന്‍ ചട്ണി പോലുള്ള ഡിപ്പുകളും തയ്യാറാക്കിയെടുക്കാം.
പാസ്താ സാലഡ്
എളുപ്പത്തില്‍ പാകംചെയ്തെടുക്കാവുന്ന ഭക്ഷണമാണിത്. ഒരു കപ്പ് സ്പൈറല്‍ പാസ്ത വേവിച്ച് അതില്‍ അരിഞ്ഞെടുത്ത പച്ചക്കറികള്‍ ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുക്കുക എന്നതുമാത്രമാണ് ഈ ഭക്ഷണം തയ്യാറാക്കാന്‍ ചെയ്യേണ്ടത്.
വെജ്ജി ചീസ് സാന്‍വിച്ച്
പിക്‌നിക്കുകളിലെ പ്രധാനിയാണ് സാന്‍വിച്ച്. വളരെ പെട്ടെന്നുതന്നെ തയ്യാറാക്കാന്‍ കഴിയുമെന്നതാണ് സാന്‍വിച്ചിന്റെ ജനപ്രീതിയുടെ ഒരു കാരണം. രണ്ട് ബ്രഡ്ഡ് ലെയറുകള്‍ക്കിടയില്‍ ആവശ്യമായ പച്ചക്കറികളും ചീസും നിറച്ച സാന്‍വിച്ചുകള്‍ പലതാണ്. ഇവ ബീച്ച് യാത്രയിലെ വിശപ്പകറ്റാന്‍ ഏറെ സഹായിക്കും.
ചിക്കന്‍ എഗ്ഗ് റാപ്പ്
മാംസാഹാരികള്‍ക്ക് ഏറെയിഷ്ടമുള്ള ഭക്ഷണമാണിത്. വേവിച്ചെടുത്ത ചിക്കന്‍ തണുപ്പിച്ച ശേഷം റാപ്പ് ഷീറ്റില്‍ ഇഷ്ടപ്പെട്ട സോസുകള്‍ ചേര്‍ത്ത് ചിക്കന്‍ എഗ്ഗ് റാപ്പ് തയ്യാറാക്കാവുന്നതാണ്.
മാംഗോ സല്‍സ വിത്ത് നാച്ചോസ്
ബിച്ചില്‍ കളിച്ചുല്ലസിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ക്ഷീണമകറ്റാനും നിര്‍ജലീകരണം ഉണ്ടാകുന്നത് തടയാനും മാംഗോ സല്‍സ വിത്ത് നച്ചോസ് മെന്യുവില്‍ ഉള്‍പ്പെടുത്താം.