- പനീർ – 200 ഗ്രാം
- ബസ്മതി അരി – 1 കപ്പ്
- സവാള – 1 വലുത്
- തക്കാളി – 2 എണ്ണം
- കാരറ്റ് അരിഞ്ഞത് – 1/2 കപ്പ്
- കാപ്സിക്കം അരിഞ്ഞത് – 1/2 കപ്പ്
- ഫ്രഷ് ഗ്രീൻപീസ് – 1/2 കപ്പ്
- പച്ചമുളക് – 2 എണ്ണം
- മല്ലിയില അരിഞ്ഞത് – 1/4 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- ചില്ലി പേസ്റ്റ് – 1 ടീസ്പൂൺ
- കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- പാവ് ബാജി മസാല – 2 ടേബിൾസ്പൂൺ
- നാരങ്ങാ നീര് – 1 ടേബിൾസ്പൂൺ
- ജീരകം – 1/2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- വെണ്ണ – 2 ടേബിൾസ്പൂൺ
- എണ്ണ – 1 ടേബിൾസ്പൂൺ
ഉണ്ടാക്കുന്നവിധം
ബസ്മതി അരി ഉപ്പ് ചേർത്ത് വേവിച്ച് വെക്കുക (വെന്തുടഞ്ഞു പോകരുത്). ഒരു പരന്ന പാനിൽ എണ്ണയും ഒരു ടേബിൾ സ്പൂൺ വെണ്ണയും ചൂടാക്കിയ ശേഷം അതിലേക്ക് ജീരകം ചേർത്ത് മൂപ്പിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക് ചേർത്ത് കൊടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക. അതിലേക്ക് കാരറ്റ്, കാപ്സിക്കം, ഗ്രീൻപീസ്, തക്കാളി ചേർത്ത് വഴറ്റുക. ഇനി മസാല പൊടികൾ ഓരോന്നായി ചേർത്ത് യോജിപ്പിക്കുക. ചില്ലി പേസ്റ്റ് കൂടെ ചേർത്ത് കൊടുക്കാം. ശേഷം പാകത്തിന് ഉപ്പും അല്പം വെള്ളവും ചേർത്ത് വേവിക്കുക.
.jpeg?$p=c83ed44&w=852&q=0.8)
പച്ചക്കറികൾ വെന്ത് കഴിഞ്ഞാൽ അതിലേക്ക് പനീർ കഷ്ണങ്ങൾ ചേർത്ത് കൊടുക്കുക. പനീർ കഷ്ണങ്ങൾ വെന്ത് മൃദുവായി വരുമ്പോൾ വേവിച്ച ചോറ് ചേർത്ത് യോജിപ്പിക്കുക. അരിഞ്ഞ മല്ലിയില ചേർത്ത് കൊടുക്കുക. ശേഷം നാരങ്ങാനീരും ബാക്കിയുള്ള വെണ്ണയും തൂവി യോജിപ്പിച്ച് അടുപ്പിൽ നിന്നും മാറ്റാം. ചൂടോടെ വിളമ്പുക.
പൈനാപ്പിൾ റൈത
- പൈനാപ്പിൾ നുറുക്കിയത് – ഒരു കപ്പ്
- സവാള അരിഞ്ഞത് – 1/4 കപ്പ്
- പച്ചമുളക് – 2 എണ്ണം
- പുതിനയില അരിഞ്ഞത് – 1 ടേബിൾസ്പൂൺ
- പുളിയില്ലാത്ത കട്ടി തൈര് – 1 1/2 കപ്പ്
- ജീരകം പൊടിച്ചത് – ഒരു നുള്ള്
- പഞ്ചസാര – 1/4 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്

പൈനാപ്പിൾ കഷ്ണങ്ങൾ അൽപം ഉപ്പും പഞ്ചസാരയും ചേർത്ത് വേവിച്ച് വെള്ളം വാർന്നു വെക്കുക (വെന്തുടഞ്ഞ് പോകരുത്). ഫ്രഷ് പൈനാപ്പിൾ ഉപയോഗിക്കുമ്പോൾ കയ്പ്പ് രുചി വരാൻ സാധ്യത ഉള്ളതിനാൽ ആണിത്. ഒരു ബൗളിലേക്ക് തൈര്, അരിഞ്ഞ സവാള, പച്ചമുളക്, പുതിനയില, ജീരകം പൊടിച്ചത്, അൽപം ഉപ്പ്, പഞ്ചസാര പൈനാപ്പിൾ കഷ്ണങ്ങൾ എന്നിവ ചേർത്ത് യോജിപ്പിക്കുക. റൈത്ത തയ്യാർ.
(വേവിച്ച പൈനാപ്പിളിനു പകരം Canned Pinapple ഉപയോഗിക്കാവുന്നതാണ്).