വെണ്ടയ്ക്ക കിച്ചടി
*******************
തയ്യാറാക്കിയത് :നിമിഷ വിജേഷ്
By Nimisha Vijesh
വെണ്ടയ്ക്ക 200ഗ്രാം
തേങ്ങ ചിരകിയത് 1 മുറി
പച്ചമുളക് 2
തൈര് 1/2 കപ്പ്
കടുക്, ഉപ്പ്, കറി വേപ്പില, വെളിച്ചെണ്ണ
വെണ്ടയ്ക്ക ചെറുതായി വട്ടത്തിൽ അരിഞ്ഞു വറുത്തു മാറ്റുക.
തേങ്ങാ , പച്ചമുളക്, കടുക് 1 സ്പൂൺ ഇവ നന്നായി അരച്ചു എടുക്കുക. ഇത് തൈരിൽ ഇളക്കി യോജിപ്പിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുകും വറ്റൽമുളക്, വേപ്പില പൊട്ടിച്ചു അതിലേക്ക് യോജിപ്പിച്ചു വച്ച തൈരും നളികേരവും ചേർത്തു ഇളക്കി വറുത്തു വച്ച വെണ്ടയ്ക്ക ചേർത്തു പാകത്തിന് ഉപ്പും ചേർത്തു ഇളക്കി സെർവ് ചെയ്യുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക