കോട്ടയം: കാപ്പിപ്പൊടി വില വീണ്ടും കുതിക്കുന്നു. ഒരു കിലോ കാപ്പിപ്പൊടിക്ക് 880 രൂപയായി. കാപ്പിക്കുരുവിന്റെയും പരിപ്പിന്റെയും വില കൂടിയതും ആഭ്യന്തര ഉത്പാദനം ഇടിഞ്ഞതുമാണ് വില ഉയരാന്‍ കാരണം. മൂന്നു മാസത്തിനിടയില്‍ 150 രൂപയിലേറെയാണ് വര്‍ധിച്ചത്. നവംബറില്‍ വില 700 കടന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യം 450 രൂപയായിരുന്നു ഒരു കിലോ കാപ്പിപ്പൊടിക്ക് വില. ആറുമാസംകൊണ്ട് 600 രൂപയിലെത്തിയിരുന്നു. കമ്പോളവിലയ്ക്കു മുകളില്‍ കൊടുത്താല്‍ പോലും കാപ്പിക്കുരു കിട്ടാനില്ലെന്ന് പ്രമുഖ കാപ്പിപ്പൊടി കമ്പനികള്‍ പറയുന്നു. കാപ്പിക്കുരുവിന് 265 രൂപയും പരിപ്പിന് 450 രൂപയുമാണ് കമ്പോളവില. എന്നാല്‍, ഇടനിലക്കാരില്‍നിന്നു നേരിട്ട് ചരക്ക് വാങ്ങുമ്പോള്‍ പരിപ്പിന് 480-485 രൂപയും കുരുവിന് 280 രൂപയും നല്‍കണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇടനിലക്കാരുടെ കമ്മിഷന്‍ തുകയും ഇതോടൊപ്പം വര്‍ധിച്ചിട്ടുണ്ട്.
ഹൈറേഞ്ച്, വയനാട്, കൂര്‍ഗ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും മധ്യകേരളത്തിലെ വ്യാപാരികള്‍ കാപ്പിക്കുരു ശേഖരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാപ്പിക്കുരു ഉത്പാദനത്തിലുണ്ടായ ഇടിവും ഇടനിലക്കാര്‍ വില കൂട്ടിയതുമാണ് പൊടിയുടെ വില വര്‍ധിപ്പിക്കാനുള്ള കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രമുഖ കമ്പനികളുടെ കാപ്പിപ്പൊടികള്‍ക്ക് 100 ഗ്രാമിന് 90 രൂപയ്ക്കു മുകളിലാണ് വില. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത. മില്ലുകളില്‍ പൊടിച്ചു നല്‍കുന്ന കാപ്പിപ്പൊടിക്ക് 250 ഗ്രാമിന് 220 രൂപയാണ് വില.
Content Highlights: Coffee powder prices soar to ₹880/kg, a ₹400 increase in a year. Learn why prices are rising

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter