ശരീരഭാരം കുറയ്ക്കാന്‍ പരിശ്രമിക്കുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. വയര്‍ ചാടുന്നതും ആളുകളെ ബുദ്ധിമുട്ടിയ്ക്കുന്ന പ്രശ്‌നമാണ്. ഇതെല്ലാം പരിഹരിയ്ക്കണമെങ്കില്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വേണം. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും ഒഴിവാക്കേണ്ട പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം
വയറിലെ കൊഴുപ്പും ശരീരഭാരവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോഡ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കലോറി കൂടുതല്‍ ഉള്ളതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
കോഫി, കഫൈന്‍ ധാരാളം അടങ്ങിയ ശീതളപാനീയങ്ങള്‍ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. കാര്‍ബണേറ്റഡ് പാനീയങ്ങളില്‍ പഞ്ചസാര കൂടുതലാണ് അതിനാല്‍ ഇവ ഒഴിവാക്കുന്നത് ഗുണം ചെയ്യും. ഫ്രൂട്ട് ജ്യൂസുകളിലും സ്മൂത്തികളിലും ഐസ്‌ക്രീമിലുമെല്ലാം പഞ്ചസാരയും കലോറിയും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഡയറ്റില്‍ നിന്നും ഇവ ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.