ഫിറ്റ്‌നെസിലും ഡയറ്റിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമ താരങ്ങള്‍. ബോളിവുഡില്‍ ഫിറ്റ്‌നെസ് കാര്യത്തില്‍ പേരുകേട്ട നടനാണ് ജോണ്‍ എബ്രഹാം. സ്ഥിരതയുള്ള ഫിറ്റ്‌നെസ് ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.ജോണ്‍ എബ്രഹാമിന്റെ ഫിറ്റ്‌നെസിനെ കുറിച്ച് നടന്‍ രോഹിത് റോയി സംസാരിക്കുന്നതാണ് ശ്രദ്ധേയമാവുന്നത്. ഒരു പോഡ്കാസ്റ്റ് പരിപാടിയിലാണ് അദ്ദേഹം ജോണിനെ കുറിച്ച് ഇക്കാര്യം പറഞ്ഞത്.
ജോണിനെകുറിച്ചൊരു കഥ ഞാന്‍ പറയാം. മുംബൈ സാഗയുടെ ഷൂട്ടിങ്ങ് സമയത്ത് എന്റെ സിനിമയിലെ സഹനടന്‍ അടുത്തുള്ള അദ്ദേഹത്തിന്റെ റെസ്‌റ്റോറന്റിലേക്ക് ക്ഷണിച്ചു.
റെസ്‌റ്റോറന്റിലെ വിവിധ തരം ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തെങ്കിലും അദ്ദേഹം ഒന്നു പോലും തൊട്ടുനോക്കിയില്ല. അദ്ദേഹം വെജിറ്റേറിയനാണ് മുന്നില്‍ വിളമ്പിയതൊന്നും കഴിച്ചില്ല. ഞങ്ങളോട് കഴിക്കാനാണ് പറഞ്ഞത്.അദ്ദേഹത്തിന് വിശപ്പില്ലായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. രണ്ടാം ദിവസവും സമാനമായി സംഭവിച്ചപ്പോള്‍ അദ്ദേഹം ഡയറ്റ് പാലിക്കുകയാണെന്ന് മനസിലാക്കി. ഇന്ന് ധാരാളം കഴിച്ചതിന് നിങ്ങള്‍ വിഷമിക്കേണ്ട നാളെത്തെ ഭക്ഷണത്തില്‍ നിന്ന് കാര്‍ബ്‌സ് ഒഴിവാക്കിയാല്‍ മതിയെന്ന് അദ്ദേഹം ഉപദേശിച്ചു- രോഹിത്ത് പറഞ്ഞു.
കാജു കട്‌ലി അദ്ദേഹത്തിന് വളരെയിഷ്ടമാണ്. 30 വര്‍ഷമായി അദ്ദേഹം ഫിറ്റ്‌നെസിന്റെ പേരില്‍ അത് കഴിച്ചിട്ടില്ല. ഫിറ്റനെസിന്റെ കാര്യത്തില്‍ അദ്ദേഹം പിന്തുടരുന്ന രീതി വിസ്മയിപ്പിക്കുന്നതാണ്- രോഹിത്ത് പറഞ്ഞു