ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ സ്ഥാനമുണ്ട്. പ്രായം കൂടുമ്പോറും മുഖത്ത് ചുളിവുകളും വരകളും വീഴുന്നത് കൂടും. ചര്‍മം അയയാനും സാധ്യത കൂടുതാണ്. ചര്‍മത്തിന് തിളക്കവും ദൃഢതയും നിലനിര്‍ത്താന്‍ കൊളജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും കൊളജന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും. കൊളാജന്‍ അടങ്ങിയ ചില പഴങ്ങളെ അറിഞ്ഞിരിക്കാം.
കിവി കഴിയ്ക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് വിറ്റാമിന്‍ സിയുടെ മികച്ച കലവറയാണ്. ഇവ കഴിക്കുന്നത് കൊളാജന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും.
ഓറഞ്ച് കഴിയ്ക്കുന്നതും വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഓറഞ്ച് കഴിക്കുന്നത് ചര്‍മത്തിലെ ഇലാസ്തികത നിലനിര്‍ത്തി ചര്‍മം ചെറുപ്പമായിരിക്കാന്‍ ഗുണം ചെയ്യും.
മാതളം കഴിയ്ക്കുന്നതും പതിവാക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ കലവറയായതിനാല്‍ പൈനാപ്പിളും കൊളാജന്‍ ഉത്പാദനം കൂട്ടാനും ചര്‍മത്തിലെ യുവത്വം നിലനിര്‍ത്താനും സഹായിക്കും.
ജലാംശം ധാരാളമുള്ള തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. നിര്‍ജ്ജലീകരണത്തെ തടയാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി തിളക്കം പ്രദാനം ചെയ്യാനും സഹായിക്കും.ആപ്പിളില്‍ അമിനോ ആസിഡും മറ്റ് വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റകളും അടങ്ങിയിട്ടുണ്ട് ആപ്പിള്‍ കഴിക്കുന്നതും കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)