മില്‍ക്ക് ഷേക്കും ജ്യൂസും മാത്രമല്ല, മാമ്പഴംകൊണ്ട് പറോട്ടയും പാചകംചെയ്യാമെന്നാണ് സോഷ്യല്‍മീഡിയയില്‍ അടുത്തിടെ വൈറലായ വീഡിയോ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ഒരു വഴിയോര കച്ചവടക്കാരന്‍ മാങ്ങാ പറോട്ട തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. മരപ്പലകയില്‍ പരത്തിയെടുത്ത പെറോട്ടയുടെ മുകളില്‍ അരിഞ്ഞുവെച്ച മാങ്ങ ചേര്‍ത്ത് വീണ്ടും പൊടിയിട്ട് പരത്തിയെടുക്കുന്നു. ഇത് പിന്നീട് ചട്ടിയിലിട്ട് ചൂടാക്കിയെടുക്കുന്നു. മാങ്ങാ പറോട്ട റെഡി. വെണ്ണ, തൈര് എന്നിവയ്‌ക്കൊപ്പമാണ് കച്ചവടക്കാരന്‍ മാങ്ങാ പറോട്ട കഴിക്കാനായി നല്‍കുന്നത്.
ബ്രാന്‍ഡഡ് ഇന്‍സാന്‍ എന്ന പേരിലുള്ള ബ്ലോഗറുടെ സോഷ്യല്‍മീഡിയാ പേജില്‍നിന്നാണ് ഈ വീഡിയോ പോസ്റ്റുചെയ്തത്. നിരവധി പേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്.
കൊല്‍ക്കത്തയിലെ ഒരു വഴിയോര ഭക്ഷണശാലയില്‍ മാമ്പഴംകൊണ്ട് ഓംലെറ്റ് ഉണ്ടാക്കുന്നതിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു.
