Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » മദ്യപാനം ആരോഗ്യത്തിന് നല്ലതെന്ന് പ്രചരിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുക; വലിയ വില കൊടുക്കേണ്ടി വരും
Food

മദ്യപാനം ആരോഗ്യത്തിന് നല്ലതെന്ന് പ്രചരിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുക; വലിയ വില കൊടുക്കേണ്ടി വരും

Admin kcfwatfordBy Admin kcfwatfordApril 29, 2025No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
മദ്യപാനം ആരോഗ്യത്തിന് നല്ലതെന്ന് പ്രചരിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുക; വലിയ വില കൊടുക്കേണ്ടി വരും
Share
Facebook Twitter LinkedIn Pinterest Email


മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ മദ്യപിക്കുന്നത് ഹൃദയത്തിനും ശരീരത്തിനുമെല്ലാം ഗുണംചെയ്യുമെന്നതടക്കം പലതരം മിഥ്യാധാരണകൾ ആളുകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. അവ വിശദമാക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മാസ്റ്റര്‍ ഓഫ് വൈന്‍ പട്ടം കരസ്ഥമാക്കിയിട്ടുള്ള ഇന്ത്യക്കാരിയായ സൊനാല്‍ സി. ഹോളണ്ട്. പൊതുവേ പ്രചാരത്തിലുള്ള മൂന്ന് മിഥ്യകളേക്കുറിച്ചും അവയുടെ യാഥാർഥ്യത്തേക്കുറിച്ചും പങ്കുവെക്കുകയാണ് വൈൻ എജ്യുക്കേറ്ററും കൺസൾട്ടന്റുമായ സൊനാൽ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൊനാൽ ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.

1. മിഥ്യ- വൈന്‍ ഹൃദയാരോഗ്യത്തിന് നല്ലത്

യാഥാർഥ്യം- വൈന്‍ കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. റെഡ് വൈനില്‍ ആന്റി ഓക്‌സിഡന്റുകളടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെറിയതോതില്‍ വൈന്‍ ശരീരത്തിലെത്തുന്നത് ഗുണകരമാണെങ്കിലും ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്, അതുകൊണ്ട് എത്രയളവിലും കഴിക്കാമെന്നത് ഒരു തെറ്റായ ധാരണയാണ്. അനിയന്ത്രിതമായ അളവില്‍ വൈന്‍ കഴിക്കുന്നത് രക്തസമ്മര്‍ദം കൂടാനും കരളിനെ ദോഷകരായി ബാധിക്കാനും കാരണമാകും.

2. മിഥ്യ- ടെക്വില കഴിച്ചാല്‍ ഹാങ്ഓവര്‍ ഉണ്ടാവില്ല

യാഥാർഥ്യം- ടെക്വില കഴിച്ചാല്‍ ഹാങ്ഓവര്‍ ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത് തെറ്റാണ്. ഈ തെറ്റായ ധാരണകൊണ്ട് കൂടിയ അളവില്‍ ടെക്വില കഴിച്ചാല്‍ അത് ഉപയോക്താക്കളെ കൂടുതല്‍ ക്ഷീണിതരാക്കുകയാണ് ചെയ്യുക. എത്രയളവില്‍ കഴിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ആരോഗ്യം നശിപ്പിക്കുന്ന വിധത്തില്‍ മദ്യത്തിന് അടിമപ്പെടുന്നത് വലിയ അപകടത്തിലേക്കാണ് നയിക്കുക.

3. മിഥ്യ- വോഡ്ക നല്ലതാണ്

യാഥാർഥ്യം- കുറഞ്ഞയളവില്‍ പഞ്ചസാരയുള്ളതിനാല്‍ വോഡ്ക നല്ലതാണെന്ന് പറഞ്ഞും വിശ്വസിച്ചും അവ ഉപയോഗിക്കുന്നവരുണ്ട്. ഇത് വിശ്വസിച്ച് വോഡ്ക കഴിച്ചാല്‍ കരളിന് പണികിട്ടുമെന്നുറപ്പാണ്. മറ്റ് മദ്യങ്ങള്‍ പോലെ തന്നെ ശരീരത്തിന് ദോഷംചെയ്യുന്ന ലഹരിയുത്പന്നമാണ് വോഡ്ക്ക.

ആരോഗ്യത്തെ ബാധിക്കാത്ത മദ്യം ഏതാണെന്നെല്ലാം ഗൂഗിളിനോട് ചോദിക്കുന്നവര്‍ മവനസ്സിലാക്കേണ്ടത് ഒരു മദ്യോത്പന്നങ്ങളും ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നില്ലെന്ന വസ്തുതയാണ്- സൊനാൽ പറയുന്നു.



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleമറുതീരം തേടി, ഭാഗം 59 – എഴുത്ത്: ശിവ എസ് നായർ
Next Article നിലത്തുവീണ ഭക്ഷണം പൊടി തട്ടിയെടുത്ത് കഴിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20253

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20253

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 20255
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

വാഴാകൂമ്പ് തോരൻ(Banana flower) vazha koombu thoran

January 6, 2024

Joining Hands for a Better Tomorrow: How You Can Contribute to KCFWatford

January 22, 2025
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2025 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.