മത്തങ്ങ ചെറുപയര്‍ വറുത്തെരിശ്ശേരി
തയ്യാറാക്കിയത് :നേഹ
ഹായ് കൂട്ടുകാരേ….ഓണസദ്യയിലെ മാറ്റി നിര്‍ത്താന്‍ പറ്റാത്ത വിഭവമാണല്ലോ എരിശ്ശേരി…മത്തങ്ങയും പയറും വറുത്തെരിശ്ശേരി…ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി ചെറുപയര്‍ ആണ് ഞാന്‍ ഉപയോഗിച്ചത്…ചെറുപയര്‍ കുറച്ച് കൂടി ഹെല്‍ത്തി ആണല്ലോ…ഇഷ്ടപ്പെട്ടാല്‍ എല്ലാവരും ട്രൈ ചെയ്യണേ….
മത്തങ്ങ ചെറുപയര്‍ വറുത്തെരിശ്ശേരി
*** **** *** *** *** ***
ചേരുവകള്‍
*** ****
മത്തങ്ങ-500ഗ്രാം
ചെറുപയര്‍-150ഗ്രാം
തേങ്ങ-1മുറി+3ടീസ്പൂണ്‍
ജീരകം-1ടീസ്പൂണ്‍
ചെറിയഉള്ളി-4എണ്ണം
പച്ചമുളക്-4എണ്ണം
മുളക്പൊടി-1.5ടീസ്പൂണ്‍
മഞ്ഞള്‍പൊടി-1ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ-3ടേബിള്‍സ്പൂണ്‍
കടുക്-2ടീസ്പൂണ്‍
കറിവേപ്പില-2തണ്ട്
തയ്യാറാക്കുന്ന വിധം
*** *** *** ***
പയറില്‍ ഉപ്പ് ഇട്ട് വേവിക്കുക..
2ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ തേങ്ങയും ചെറിയ ജീരകവും,ചെറിയ ഉള്ളിയും ചേര്‍ത്ത് വറുത്തെടുക്കുക…..ചൂടാറുമ്പോള്‍ അരച്ചെടുക്കാം.(നല്ല മയത്തില്‍ അരയണമെന്നില്ല)…
വേവിച്ച പയറിലേക്ക്,മത്തങ്ങ കഷ്ണങ്ങള്‍,പച്ചമുളക്, മഞ്ഞള്‍ പൊടി,മുളക് പൊടി ചേര്‍ത്ത് വേവിക്കുക…
വെന്ത് വരുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ത്ത് ഇളക്കി,തിള വരുമ്പോള്‍ ഇറക്കി വെക്കാം…
ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍,കടുക്,കറി വേപ്പില,ഉണക്ക മുളക് ചേര്‍ത്ത് മൂപ്പിച്ച്…..ഇതിലേക്ക് മൂന്ന് ടീസ്പൂണ്‍ തേങ്ങചിരവിയത് ചേര്‍ത്ത് ചുവക്കെ വറുത്തെടുത്ത് കറി താളിക്കാം….
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക