വ്യത്യസ്തമായ സര്‍പ്രൈസുകള്‍ നല്‍കി ജീവിതപങ്കാളിയെ ഞെട്ടിക്കുന്നവര്‍ പലരും നമുക്കിടയിലുണ്ട്. അത്തരത്തില്‍, ഡോക്ടറേറ്റ് നേടിയ തന്റെ ഭര്‍ത്താവിനൊരു സര്‍പ്രൈസൊരുക്കിയതാണ് ക്രിസ്റ്റീന അമാന്‍ഡ ഹാര്‍ട്ട്‌ലി എന്ന യുവതി. സോഷ്യല്‍ മീഡിയയില്‍ ഈ സര്‍പ്രൈസ് കണ്ടവരെല്ലാം ഇതല്‍പ്പം കൂടിപ്പോയില്ലേ എന്ന് ആദ്യമൊന്ന് ചിന്തിച്ചു. പിന്നീട് കാര്യം മനസിലായപ്പോഴാണ് ഭര്‍ത്താവിനോടുള്ള ക്രിസ്റ്റീനയുടെ പ്രണയം എത്രത്തോളം വലുതാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്.
Also Read: പ്രണയത്തിന് പ്രായമില്ല; ഭാര്യയ്ക്ക് താലിമാല വാങ്ങാനെത്തി 93-കാരൻ, ഞെട്ടിച്ച് ജ്വല്ലറി ഉടമ | വീഡിയോ
പിഎച്ച്ഡി വിജയകരമായി പൂര്‍ത്തിയാക്കിയ തന്റെ ഭര്‍ത്താവിന് ഒരു കേക്കുണ്ടാക്കിയാണ് ക്രിസ്റ്റീന സര്‍പ്രൈസൊരുക്കിയത്. എന്നാല്‍ ആ കേക്ക് ഇ.കോളി ബാക്ടീരിയുടെ ആകൃതിയിലാണ് അവര്‍ ഉണ്ടാക്കിയത്. വെള്ളത്തെ മലിനമാക്കുകയും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന അതേ ഇ.കോളി ബാക്ടീരിയയുടെ ആകൃതിയില്‍.
Don’t Miss: അധ്യാപികയെ പ്രണയിച്ച് വിവാഹം കഴിച്ചു, പ്രായവ്യത്യാസം 24 വയസ്; വൈറലായ മാക്രോൺ-ബ്രിജിറ്റ് പ്രണയകഥ
കേക്കുണ്ടാക്കുന്നതിന്റെ വീഡിയോ ക്രിസ്റ്റീന സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘ഭര്‍ത്താവിന്റെ പിഎച്ച്ഡി ഗ്രാജ്വേഷന്‍ ദിവസം രാവിലെ മൂന്ന് മണിക്ക് ഞാന്‍ ഇ.കോളി കേക്ക് ഉണ്ടാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റീന വീഡിയോ പോസ്റ്റ് ചെയ്തത്. ഹൃദയത്തിന്റെ ആകൃതിയിലുള്ള കേക്കിനെ ‘ആള്‍ട്ടര്‍’ ചെയ്താണ് അവര്‍ ഇ.കോളി കേക്ക് ഉണ്ടാക്കിയത്. ‘നിങ്ങള്‍ ഒരു ഇ.കോളി കേക്ക് കഴിക്കുമോ’ എന്നും പോസ്റ്റില്‍ ക്രിസ്റ്റീന ചോദിച്ചു.
എന്തിനാകും ഈ വിചിത്രമായ ആകൃതിയില്‍ ക്രിസ്റ്റീന കേക്കുണ്ടാക്കിയത്? ഉത്തരം ലളിതമാണ്. ക്രിസ്റ്റീനയുടെ ഭര്‍ത്താവിന്റെ പിഎച്ച്ഡി ഗവേഷണ വിഷയം ഇ.കോളി ബാക്ടീരിയയുമായി ബന്ധപ്പെട്ടതായിരുന്നു. ക്രിസ്റ്റീന പോസ്റ്റ് ചെയ്ത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ 67 ലക്ഷത്തിലേറെ പേരാണ് കണ്ടത്. 25,000 ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ക്രിസ്റ്റീനയ്ക്ക് ഭര്‍ത്താവിനോടുള്ള സ്‌നേഹത്തെ പ്രകീര്‍ത്തിച്ചാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. ഇതാണ് യഥാർഥ സ്നേഹമെന്നായിരുന്നു ഒരു കമന്റ്.
