ലോകത്തെ ഏറ്റവും മികച്ച അപ്പ(ബ്രെഡ്)വിഭവമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയില്‍നിന്നുള്ള ബട്ടര്‍ ഗാര്‍ലിക് നാന്‍. പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ മികച്ച 50 ബ്രെഡ് വിഭവങ്ങളുടെ പട്ടികയിലാണ് ഇന്ത്യയില്‍നിന്നുള്ള ബട്ടര്‍ ഗാര്‍ലിക് നാന്‍ ഒന്നാമതെത്തിയത്. ഇന്ത്യയില്‍നിന്നുള്ള ‘അമൃത്സരി കുല്‍ച്ച’യാണ് പട്ടികയില്‍ രണ്ടാമതുള്ളത്. നമ്മുടെ സ്വന്തം പൊറോട്ട ആറാമതായും നാന്‍ എട്ടാമതായും പറാത്ത 18-ാമതായും ബട്ടൂര 26-ാമതായും ആലൂ നാന്‍ 28-ാമതായും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ലോകത്തെ വിവിധ ബ്രെഡ് വിഭവങ്ങളില്‍നിന്നാണ് മികച്ച 50 എണ്ണം ടേസ്റ്റ് അറ്റ്‌ലസ് തിരഞ്ഞെടുത്തിരിക്കുന്നത്. പട്ടികയിലെ ആദ്യ രണ്ടുസ്ഥാനങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള വിഭവങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ തുര്‍ക്കിയില്‍നിന്നുള്ള ‘ചാര്‍സാംബെ പിദേസേ’ ആണ് പട്ടികയില്‍ മൂന്നാമതുള്ളത്. മലേഷ്യയില്‍നിന്നുള്ള ‘റൊട്ടി കനായ്’ നാലാമതായും കൊളംബിയന്‍ വിഭവമായ ‘പാന്‍ ദെ ബോണോ’ അഞ്ചാമതായും പട്ടികയില്‍ ഇടംനേടി.