ഡയറ്റില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാതിരിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.
മലബന്ധത്തെ പ്രതിരോധിക്കാനും ദഹനം നല്ലതാക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കും. അത് വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. ഫൈബര്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ഫൈബറിന്റെ മികച്ച കലവറയാണ് ക്യാരറ്റ്. ക്യാരറ്റിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 39 ആണ്. അതിനാല്‍ പ്രമേഹ രോഗികള്‍ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ ഡയറ്റില്‍ ബ്രൊക്കോളിയും ഉള്‍പ്പെടുത്താം. ഇത് വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
ഇലക്കറികള്‍ കഴിയ്ക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. 100 ഗ്രാം ചീരയില്‍ 2.2 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഗ്രീന്‍ പീസ് കഴിയ്ക്കുന്നതും ഗുണം ചെയ്യും.
അതുപോലെ തന്നെ മികച്ചൊരു ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഇതിലും ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. കോളിഫ്‌ളവര്‍ കഴിയ്ക്കാനും മടിക്കേണ്ട. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)