മുളച്ച് തുടങ്ങുന്ന സമയത്ത് തേങ്ങക്കുള്ളിൽ പഞ്ഞിക്കെട്ട് പോലെ രൂപപ്പെടുന്ന ഒന്നാണ് പൊങ്ങ്. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇത് അത്ര സുപരിചിതമല്ലാത്ത പൊങ്ങിന് ഒരു വലിയ ആരാധകനിര തന്നെയുണ്ട്. നാരുകൾ, ആന്റി ഓക്സിഡന്റുകൾ, ഹൃദയാരോഗ്യത്തിന് ആവശ്യമായ കൊഴുപ്പുകൾ മുതലായവക്കൊണ്ട് സമ്പുഷ്ടമായ പൊങ്ങ് ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പുഷ്ടമാണ്.
‘പൊങ്ങ്’ ന്ന് പറഞ്ഞാ എന്താ? എന്ന ഒരു കൊച്ചുകുട്ടിയുടെ ചോദ്യമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഗായിക ഇന്ദുലേഖ വാര്യരുടെ മകൻ ചന്തുവാണ് വീഡിയോയിലെ താരം. പാട്ടുപാടിയും കവിത ചൊല്ലിയും ഇൻസ്റ്റഗ്രാമിൽ താരങ്ങളാണ് ഇന്ദുലേഖയും മകനും. ഇത്തവണ പൊങ്ങിനെ കുറിച്ചായിരുന്നു കൊച്ചു ചന്തുവിന്റെ സംശയം. മകന് പൊങ് കാണിച്ചുകൊടുക്കാൻ ഇന്ദുവിന് അധികദൂരമൊന്നും പോകേണ്ടിവന്നില്ല. ഫോണിൽ ഇൻസ്റ്റമാർട്ടിൽ ഉടനടി ഓർഡർ ചെയ്തു. വൈകാതെ പൊങ് വീട്ടിലെത്തി.
മുളച്ച തേങ്ങയുമായി ഓടിയെത്തിയത് ചന്തുവാണ്. അച്ഛൻ പറഞ്ഞു ഇതിനുള്ളിലാണ് പൊങ്ങെന്ന്.. ഇതിലുള്ളിലാണോ പൊങുണ്ടാകുകയെന്ന് കുഞ്ഞു ചന്തു അമ്മയോട് അത്ഭുതത്തോടെ ആരായുന്നത് വീഡിയോയിൽ കാണാം.
ഇൻസ്റ്റമാർട്ടിലൂടെ പൊങൊക്കെ വീട്ടിലെത്തുന്നത് അത്ഭുതമുള്ള കാര്യമാണെന്ന് ഇന്ദുലേഖ വീഡിയോയിൽ പറയുന്നുണ്ട്. ഭർത്താവ് അനന്ദന് പൊങ് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. ഇന്ദുവിന് അത്ര താത്പര്യമില്ല താനും. ചന്തുവിന് രുചി ഇഷ്ടപ്പെടുമോ ഇല്ലയോ എന്നറിയണമല്ലോ.. എന്നാൽ അമ്മയുടെ പാതയിലാണ് മകനെന്ന് തെളിയിച്ചുക്കൊണ്ട് പൊങിന്റെ രുചി ഇഷ്ടപ്പെട്ടില്ലെന്ന് ചന്തു വ്യക്തമാക്കി. ഇഷ്ടപ്പെടണോ വേണ്ടയോ എന്നത് മകന്റെ കൈയിലാണെങ്കിലും പരിചയപ്പെടുത്തേണ്ടത് കടമയാണല്ലോയെന്നും ഭക്ഷണം വ്യക്തിപരമാണെന്നും ഇന്ദു പറഞ്ഞുവെക്കുന്നു.
Content Highlights: What is Pong? curious child`s question sparks a fun family moment

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter