പാൽ പിടി / പാൽ കൊഴുക്കട്ട
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന പാൽ കൊഴുക്കട്ട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/WOnsC7HqRXc
ചേരുവകൾ :
വറുത്ത അരിപൊടി – 1 കപ്പ്
ചൂട് വെള്ളം – മാവ് കുഴയ്ക്കാൻ ആവശ്യമായത്
ജീരകം -1/4 ടീസ്പൂൺ
തേങ്ങാ -2 ടേബിൾസ്പൂൺ
തേങ്ങാ പാൽ – 2 – 3 കപ്പ് വരെ
പഞ്ചസാര – 2 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
ഏലക്കാപ്പൊടി – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം :
അരിപൊടിയിലേക്ക്, ജീരകം, തേങ്ങാ എന്നിവ ചേർത്ത് യോജിപ്പിക്കുക
ചൂട് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത്, കുറച്ചു കുറച്ചു ആയി അരിപ്പൊടിയിൽ ചേർത്ത് നന്നായി കുഴച്ചെടുക്കുക
ഇനി ഈ മാവ് ചെറിയ ഉരുളകൾ ആക്കി മാറ്റുക,(1 ടീസ്പൂൺ മാവ് മാറ്റി വെക്കുക ) ശേഷം ആവിയിലോ, തിളച്ച വെള്ളത്തിൽ ഇട്ടോ വേവിച്ചെടുക്കാം
മറ്റൊരു പാത്രത്തിലേക്ക് തയ്യാറാക്കി വെച്ച തേങ്ങാ പാൽ, ഉപ്പ്, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം മാറ്റി വെച്ച മാവ് കൂടെ ഇതിൽ നന്നായി യോജിപ്പിക്കുക
ശേഷം ഫ്ളയിം ഓൺ ചെയ്തു തയ്യാറാക്കി വെച്ച കൊഴുക്കട്ട കൂടെ ചേർത്ത് നന്നായി കുറുക്കി എടുക്കാം,
പാൽ കൊഴുക്കട്ട തയ്യാർ
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക