ഇറ്റാലിയന്‍ രസതന്ത്രജ്ഞനും ബിസിനസുകാരനുമായ ഫ്രാന്‍സെസ്‌കോ റിവെല്ല അന്തരിച്ചു. 97 വയസ്സായിരുന്നു. ഫെബ്രുവരി 14-നാണ് അന്ത്യമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹെയ്‌സല്‍ നട്ട് കൊക്കോ സ്‌പെഡ്ഡായ ന്യൂട്ടെല്ലയുടെ രസക്കൂട്ട് കണ്ടെത്തിയത് ഫ്രാന്‍സെസ്‌കോ റിവെല്ലയായിരുന്നു. 1927 -ല്‍ ഇറ്റലിയിലെ ബര്‍ബരെസ്‌കോയിലാണ് അദ്ദേഹം ജനിച്ചത്.
ന്യൂട്ടെല്ല കണ്ടുപിടിക്കുന്നതിന് മുമ്പ് ചോക്ലേറ്റ് ബ്രാന്‍ഡ് ആയ ഫെരേരോ മേധാവിയുടെ മകന്‍ മിക്കേലെ ഫെരേരോക്കുവേണ്ടിയാണ് ഫ്രാന്‍സെസ്‌കോ റിവെല്ല ജോലിചെയ്തിരുന്നത്. അന്ന് ഇറ്റലിയില്‍ ബ്രോമാറ്റോളജിക്കല്‍ കെമിസ്ട്രിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു 25-കാരനായ ഫ്രാന്‍സെസ്‌കോ.
പിന്നീട് ഫെരാരോയുടെ സീനിയര്‍ മാനേജരായ അദ്ദേഹം ന്യൂട്ടെല്ലയുടെ ആദ്യ പതിപ്പിന് രൂപംനല്‍കി. ജിയാന്‍ഡുജോത് എന്ന പേരിലറിയപ്പെട്ട ഉത്പന്നം വര്‍ഷങ്ങള്‍ക്ക് ശേഷം 1951-ല്‍ സൂപ്പര്‍സ്‌ക്രിമ എന്ന പേരിലറിപ്പെടാന്‍ തുടങ്ങി. 1964-ല്‍ റെസിപ്പി കുറേക്കൂടി മെച്ചപ്പെടുത്തി, 1965-ല്‍ ജര്‍മനിയിലാണ് ന്യൂട്ടെല്ല പുറത്തിറങ്ങിയത്.
ലോകമൊട്ടാകെയുള്ള കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ സ്വാധീനംചെലുത്തിയ ഫ്രാന്‍സെസ്‌കോയെ അനുസ്മരിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യല്‍മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചിരിക്കുന്നത്. ആല്‍ബയില്‍വെച്ച് തിങ്കളാഴ്ച അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടന്നു.
Content Highlights: Nutella Inventor Francesco Rivella Passes Away

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter