നോമ്പ് തുറക്കുന്ന നേരത്ത് വിളമ്പാം രുചികരമായ പിന്‍വീല്‍ ചീസ് ചിക്കന്‍ റോള്‍. പരിചയപ്പെടുത്തുന്നത് ഷാജിത റഷീദ്, പാനായിക്കുളം
ആവശ്യമായ ചേരുവകള്‍
- കോഴി എല്ലില്ലാതെ വേവിച്ച് പിച്ചിയെടുത്തത് – അര കിലോ
- കുരുമുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
- ഓയില്‍ – രണ്ട് ടേബിള്‍ സ്പൂണ്‍
- കാരറ്റ് – ഒന്ന്
- ബീന്‍സ് – നാല്
- കാപ്‌സിക്കം – ഒന്ന്
- ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂണ്‍
- വെളുത്തുള്ളി ചതച്ചത് – ഒരു ടീ സ്പൂണ്‍
- പച്ചമുളക് – 3
- സവാള പൊടിയായി അരിഞ്ഞത് – 3
- മല്ലി ഇല – ഒരു പിടി
- ഗരംമസാല പൗഡര്‍ – ഒരു സ്പൂണ്‍
- വൈറ്റ് സോസ് – ആവശ്യത്തിന്
- ചീസ്- ആവശ്യത്തിന്
- മൈദ – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം: മൈദ ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ച് അര മണിക്കൂര്‍ വയ്ക്കുക. കോഴി ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുക. ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് ചേര്‍ത്ത് വഴറ്റി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ കുറച്ച് കുരുമുളകുപൊടി ചേര്‍ക്കുക. ഇതില്‍ വൈറ്റ് സോസ് മിക്‌സ് ചെയ്ത് മല്ലി ഇല അരിഞ്ഞതും ഗരംമസാല പൊടിയും ചേര്‍ത്ത് ഇറക്കിവയ്ക്കുക. കുഴച്ചുവെച്ച മൈദ രണ്ടു ബോള്‍ ആക്കി നല്ലപോലെ കനം കുറച്ച് പരത്തി അതില്‍ ചിക്കന്‍ മിക്‌സ് നന്നായി പരത്തി മുകളില്‍ ഗ്രേറ്റ് ചെയ്ത ചീസ് ഇട്ട് നല്ല ടൈറ്റ് ആക്കി നീളത്തില്‍ ചുരുട്ടി എടുത്ത് ഒരു സില്‍വര്‍ ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് അരമണിക്കൂര്‍ ഫ്രീസറില്‍ വെച്ച് റൗണ്ടായി മുറിച്ചെടുത്ത് അതിനു മുകളിലും സൈഡിലും ഒരു മുട്ട നന്നായി അടിച്ചെടുത്തത് ബ്രഷ് ചെയ്ത് ബേക്ക് ചെയ്ത് എടുക്കുക.
Content Highlights: cheese chicken roll recipe, chicken cheese rolls, iftar recipe, easy recipe, chicken cheese rolls

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter