ഈ നോമ്പുതുറയ്ക്ക് കഴിക്കാന്‍ സ്‌പെഷ്യല്‍ തുറക്കലപ്പം ഉണ്ടാക്കിയാലോ? വിഭവം പരിചയപ്പെടുത്തുന്നത് അഹ്നാസ് സജീര്‍.
ആവശ്യമായ ചേരുവകള്‍: രണ്ട് കപ്പ് മൈദ, ഒരു ടേബിള്‍സ്പൂണ്‍ യീസ്റ്റ്, കാല്‍ കപ്പ് പാല്‍, മൂന്ന് മുട്ട, ഒരു കപ്പ് തേങ്ങ, മൂന്ന് പച്ചമുളക്, അരക്കിലോ ചിക്കന്‍ വേവിച്ചത്, ഇഞ്ചി ചെറുകഷണം, ഉപ്പ് ആവശ്യത്തിന്.
പാകം ചെയ്യേണ്ട രീതി : ചെറുചൂട് പാലില്‍ ഒരുനുള്ള് യീസ്റ്റ് ഇട്ട് ആവശ്യത്തിന് മൈദ കുഴച്ച് അരമണിക്കൂര്‍ മാറ്റിവെക്കുക. മയോനൈസും ഉണ്ടാക്കിവെക്കുക.
ഫില്ലിങ് തയ്യാറാക്കുന്ന വിധം: ബ്രെസ്റ്റ് പീസ് ചിക്കന്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ച് നുള്ളിയെടുക്കുക. തേങ്ങ, മല്ലിയില, പച്ചമുളക്, ഇഞ്ചി ഇവ ചേര്‍ത്ത് ചമ്മന്തി ഉണ്ടാക്കുക.
മൂന്ന് മുട്ട പുഴുങ്ങി വട്ടത്തില്‍ മുറിച്ചെടുക്കുക. നേരത്തെ കുഴച്ച മൈദ ചപ്പാത്തിവലിപ്പത്തില്‍ രണ്ടെണ്ണം പരത്തി ഗ്ലാസ് കൊണ്ട് മുറിച്ചെടുക്കുക. ഓരോന്നിലും ചിക്കന്‍, ചമ്മന്തി, മുട്ട, മയോനൈസ് എന്നിവയെല്ലാം വെച്ചശേഷം മറ്റൊന്നുകൊണ്ട് അടച്ച് അരികുകള്‍ ഒട്ടിച്ച് ഓയലില്‍ ഡീപ് ഫ്രൈ ചെയ്യുക.
Content Highlights: thurakkal appam recipe

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter