Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം
Food

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

Admin kcfwatfordBy Admin kcfwatfordAugust 2, 2025No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം
Share
Facebook Twitter LinkedIn Pinterest Email


ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 38% വരെ വര്‍ധിപ്പിക്കുമെന്ന് പഠനം. കൃത്രിമ മധുരം ചേര്‍ത്ത ശീതളപാനീയങ്ങളില്‍ നിന്നുള്ള അപകടസാധ്യത, സാധാരണ പഞ്ചസാര ചേര്‍ത്ത പാനീയങ്ങളെക്കാള്‍ കൂടുതലാണെന്നും ഓസ്‌ട്രേലിയയില്‍നിന്നുമുള്ള പുതിയ പഠനം വ്യക്തമാക്കുന്നു. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് 23% ഉയര്‍ന്ന അപകടസാധ്യതയാണ് പഠനത്തില്‍ കണ്ടെത്തിയിരുന്നത്.

മോനാഷ് യൂണിവേഴ്സിറ്റി, ആര്‍എംഐടി യൂണിവേഴ്സിറ്റി, കാന്‍സര്‍ കൗണ്‍സില്‍ വിക്ടോറിയ എന്നിaവിടങ്ങളിലെ ഗവേഷകര്‍ ഏകദേശം 14 വര്‍ഷത്തോളം 36,000-ത്തിലധികം ഓസ്‌ട്രേലിയന്‍ പൗരന്മാരെ പഠനത്തിനായി നിരീക്ഷണവിധേയമാക്കി. 40-69 വയസ്സിനിടയിലുള്ള ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ അവരുടെ ഭക്ഷണക്രമം, വ്യായാമം, വിദ്യാഭ്യാസം, ആരോഗ്യ ചരിത്രം എന്നിവയും പരിഗണിച്ചിരുന്നു.

പ്രൊഫസര്‍ ബാര്‍ബറ ഡി കോര്‍ട്ടന്‍(അസോസിയേറ്റ് പ്രൊഫസര്‍ ആലിസണ്‍ ഹോഡ്ജ്), പിഎച്ച്ഡി വിദ്യാര്‍ഥി റോബല്‍ ഹസന്‍ കബ്തൈമര്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

‘പഞ്ചസാര ചേര്‍ത്തതോ കൃത്രിമ മധുരം ചേര്‍ത്തതോ ആകട്ടെ, ദിവസവും ഒന്നോ അതിലധികമോ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്,’ ഹുസൈന്‍ കബ്തൈമര്‍ പറയുന്നു.

‘ഡയബറ്റിസ് ആന്‍ഡ് മെറ്റബോളിസം’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകള്‍, പഞ്ചസാര ചേര്‍ത്തതും ഡയറ്റ് പാനീയങ്ങളും ഉണ്ടാക്കുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നു.

കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങള്‍ മധുര പാനീയങ്ങള്‍ക്ക് സുരക്ഷിതമായ ഒരു ബദലല്ല എന്ന് വീണ്ടും വെളിപ്പെടുത്തുന്നതാണ് ഈ പഠനം. പഞ്ചസാര പാനീയങ്ങളും പ്രമേഹവും തമ്മിലുള്ള ബന്ധം പ്രധാനമായും അമിതവണ്ണംകൊണ്ട് വിശദീകരിക്കാമെങ്കിലും ശരീരഭാരം ക്രമീകരിച്ച ശേഷവും കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങളും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധം ശക്തമായി കാണപ്പെട്ടു. ഇത് ഉപാപചയ പ്രവര്‍ത്തനത്തില്‍ നേരിട്ടുള്ള സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.

ഈ കണ്ടെത്തലുകള്‍ക്ക് പൊതുജനാരോഗ്യ നയങ്ങളില്‍ സുപ്രധാനമായ പ്രത്യാഘാതങ്ങളുണ്ടെന്ന് പ്രൊഫസര്‍ ഡി കോര്‍ട്ടന്‍ പറഞ്ഞു.

‘പഞ്ചസാര പാനീയ നികുതി പോലുള്ള നടപടികളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, എന്നാല്‍ കൃത്രിമമായി മധുരം ചേര്‍ത്ത പാനീയങ്ങളിലും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു. ഇവ പലപ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ നല്ലതാണെന്ന് പറഞ്ഞ് വിപണനം ചെയ്യപ്പെടുന്നു, എങ്കിലും അവയ്ക്ക് അവയുടേതായ അപകടസാധ്യതകളുണ്ട്. പോഷകങ്ങളില്ലാത്ത എല്ലാ പാനീയങ്ങളുടെയും ഉപഭോഗം കുറയ്ക്കുന്നതിന് ഭാവിയിലെ നയങ്ങള്‍ വിശാലമായ സമീപനം സ്വീകരിക്കണം.’

ടൈപ്പ് 2 പ്രമേഹം ഏകദേശം 1.3 ദശലക്ഷം ഓസ്‌ട്രേലിയക്കാരെയും ലോകമെമ്പാടുമായി 500 ദശലക്ഷത്തിലധികം ആളുകളെയും ബാധിക്കുന്നുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷം കേസുകളും ഭക്ഷണക്രമവുമായും ജീവിതശൈലിയുമായും ബന്ധപ്പെട്ടിരിക്കുന്നു.



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleപുനർവിവാഹം ~ ഭാഗം 51, എഴുത്ത്: ആതൂസ് മഹാദേവ്
Next Article ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

അരമണിക്കൂർ ജോലിക്ക് കുക്കിന് മാസം 18000 രൂപ, ദിവസേന ജോലിചെയ്യുന്നത് 12 വീടുകളിൽ; ശ്രദ്ധനേടി പോസ്റ്റ്

August 1, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20253

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20253

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 20255
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

വാഴാകൂമ്പ് തോരൻ(Banana flower) vazha koombu thoran

January 6, 2024

Joining Hands for a Better Tomorrow: How You Can Contribute to KCFWatford

January 22, 2025
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2025 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.