ഫ്രീലാന്‍സര്‍മാരുടെ അപ്രതീക്ഷിതവും വിചിത്രവുമായ ഒരുപാട് അനുഭവങ്ങള്‍ നാം കാണാറുണ്ട്. വ്യത്യസ്തമായൊരു ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റും കണ്ടന്റ് റൈറ്ററുമായ ഹര്‍നൂര്‍ സലൂജ. ചെയ്ത ജോലിക്ക് പണം ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് ലഭിച്ചത് ചീസ്കെയ്ക്കാണെന്നാണ് ലിങ്കിഡിന്നില് പങ്കുവെച്ച കുറിപ്പിലൂടെ ഹര്‍നൂര്‍ വെളിപ്പെടുത്തിയത്.
ചെയ്ത ജോലിക്ക് പണം കിട്ടാനായി ഇന്‍വോയ്സ് അയച്ചിരുന്നു. അതിനുള്ള പ്രതികരണമായാണ് ഹര്‍നൂര്‍ സലൂജക്ക് ചീസ് കെയ്ക്ക് ലഭിച്ചത്. പണമയക്കുമെന്ന് പ്രതീക്ഷിച്ചാണ് അഡ്രസ്സ് അയച്ചുകൊടുത്തതെങ്കിലും ഞെട്ടിപ്പിക്കുന്നവിധത്തിലാണ് ഹര്‍നൂറിന് കൊറിയര്‍ ലഭിച്ചത്.
പണമയക്കുമെന്ന് പ്രതീക്ഷിച്ചാണ് അഡ്രസ്സ് അയച്ചുകൊടുത്തത്. ഈ ഫ്രീലാന്‍സറോ, ഇവര്‍ക്ക് ഡെസേര്‍ട്ട് നല്‍കാം എന്ന് രീതിയിലാണവര്‍ അതിനെ കണ്ടത്. സര്, എനിക്ക് പണമാണ് വേണ്ടത്. പണം വാങ്ങാനാണ് ഞാനെത്തിയത്. ബേക്കറി തുടങ്ങാനല്ല. പക്ഷേ ഇതാണ് സാഹചര്യമെങ്കില്‍ എന്റെ വൈകാരിക നഷ്ടംകൂടി ചേര്‍ത്ത് ഞാന്‍ നിരക്കുയര്‍ത്തുകയാണ്. പേയ്മെന്റ് മോഡുകളില്‍ ഇനി ഗുലാബ് ജാമുനും ലിസ്റ്റ് ചെയ്യേണ്ടി വരുമോ? -ഹര്‍നൂര്‍ സലൂജ
കുറിപ്പില്‍ പറയുന്നു.

നര്‍മത്തില്‍ പൊതിഞ്ഞുകൊണ്ട് ഹര്‍നൂര്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നിരവധി കമന്റുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ലളിതമായ കുറിപ്പാണ് ഹര്‍നൂര്‍ പങ്കുവെച്ചതെങ്കിലും ഫ്രീലാന്‍സായി ജോലിചെയ്യുന്നവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് കുറിപ്പ് വിശദമാക്കുന്നത്.