
ചീര – ഒരു കൈ പിടിയിൽ ഒതുങ്ങുന്നത്
അരച്ച് ചേർക്കേണ്ട ഇനങ്ങൾ
തേങ്ങ ചിരകിയത് – ഒരു കപ്പ്
വെളുത്തുള്ളി – 3- 4 അല്ലി
മഞ്ഞൾ പൊടി – ഒരു നുള്ള്
മുളക് പൊടി – അര ടീസ്പൂൺ
ഉപ്പ് – പാകത്തിന്

താളിക്കൻ വേണ്ടവ
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ചീര ഇല അരിയുന്ന വിധം

ചീരയില 3 – 4 പ്രാവശ്യം നല്ല പോലെ വെള്ളത്തിൽ ഉലച്ച് കഴുകി എടുക്കുക.
കഴുകി എടുത്ത ചീര ഇല വെള്ളം തോരാൻ കുറച്ചു നേരം നിരത്തി വെക്കുക.
വെള്ളം തോർന്നു കഴിയുമ്പോൾ കൈയിൽ ഇലകൾ കൂട്ടി പിടിച്ചു ചെറുതായി കുനു കുനെ അരിഞ് എടുക്കുക.

അരപ്പ് തയ്യാറാക്കുന്ന വിധം
മിക്സി ജാറിൽ തേങ്ങ ചിരകിയത്, മഞ്ഞൾ പൊടി, മുളക് പൊടി, വെളുത്തുള്ളി,ഉപ്പ് ഇവ ഇട്ടു ചതച്ച് എടുക്കുക. അരഞു പോകരുത്.
തോരൻ തയ്യാറാക്കുന്ന വിധം
അടുപ്പ് കത്തിച്ച് ഒരു ചീനച്ചട്ടി അതിൽ വെക്കുക.
ചീനചചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടുമ്പോൾ, അതിലേക്ക് അരിഞ് വെച്ച ചീരയിലയും അരപ്പും ചേർത്ത് അടച്ച് വെച്ച് 5 മിനുട്ട് വേവക്കുക.

5 മിനിറ്റ് കഴിഞ്ഞ് അടപ്പ് മാററി നല്ല പോലെ ചീര ഇല ഇളക്കി തോർത്തി എടുക്കുക.
തീ അണച്ചു,തോരൻ അടുപ്പിൽ നിന്നും മാറ്റി വെക്കുക.
ചീര തോരൻ തയ്യാർ.
( ചീര ഇല വളരെ iron content ഉള്ള ഒരു ഇല വർഗ്ഗമാണ്. heamoglobin വർധിക്കാൻ ഇത് വളരെ അധികം സഹായിക്കുന്നു.)
