ചിക്കന്‍ ബിരിയാണി, മീന്‍ ബിരിയാണി, കൊഞ്ച് ബിരിയാണി, വെജ് ബിരിയാണി (പുലാവ്) ഇങ്ങനെ നീളും ബിരിയാണി വൈവിധ്യം. ദേശങ്ങള്‍ക്കനുസരിച്ച് ബിരിയാണിയുടെ ചേരുവകളും, രുചിയും പേരും മാറിമറിയും. ചിക്കന്‍ ബിരിയാണിയുടെ രുചിതന്നെ ഉണ്ടാക്കുന്ന ആള്‍ക്കനുസരിച്ച് മാറും.
ഇന്‍സ്റ്റഗ്രാം കണ്ടൻ്റ് ക്രിയേറ്ററും കൾനറി സ്പെഷ്യലിസ്റ്റുമായ നിപുൺ ലിയനാപതിരാന പുതിയ ബിരിയാണി രുചി പരിചയപ്പെടുത്തുകയാണ്. കങ്കാരു ബിരിയാണിയാണ് താരം. കങ്കാരു ബിരിയാണിയുടെ റെസിപ്പിയുള്പ്പടെ വിശദീകരിച്ച് നിപുൺ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ബിരിയാണി പ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്.
മറ്റുമാംസങ്ങളില് നിന്ന് വ്യത്യസ്ഥമായാണ് കങ്കാരു ഇറച്ചിയെ സൗത്ത് ഇന്ത്യന്‍ സ്റ്റൈല്‍ ബിരിയാണിക്കായി നിപുൺ തയ്യാറാക്കിയെടുക്കുന്നത്. മഞ്ഞളും, കുരുമുളകും, ഉപ്പുമൊക്കെ ചേര്‍ത്ത് സീസണ് ചെയ്താണ് ബിരിയാണിക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നത്. രണ്ട് മുതല്‍ മൂന്ന് പേര്‍ക്ക് വരെ വിളമ്പാവുന്ന കങ്കാരു ബിരിയാണി റെസിപ്പിയാണ് നിപുൺ പങ്കുവെക്കുന്നത്.
കങ്കാരു ഇറച്ചി, മഞ്ഞപ്പൊടി, ഉപ്പ്, കുരുമുളക് പൊടി, എള്ളണ്ണ, നെയ്യ്, സവോള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തക്കാളി, ബിരിയാണി മസാല, മുളക് പൊടി, യോഗര്‍ട്ട്, ബസ്മതി അരി.. അങ്ങനെ നീളുന്നു ചേരുവകള്‍.
വ്യത്യസ്ഥമായ കങ്കാരു ബിരിയാണി തയ്യാറാക്കാനുള്ള ആവേശം ചിലര്‍ കമന്റുകളില്‍ പ്രകടിപ്പിച്ചപ്പോള്‍ കൂടുതല്‍ വേവില്‍ റബര്‍ പോലെ തോന്നാനിടയുള്ള കങ്കാരു ഇറച്ചി കഴിക്കാന്‍ മൃദുലമായിരുന്നോ എന്നായിരുന്നു ചിലരുടെ സംശയം.
ചേരുവയിലെ തക്കാളിയും യോഗട്ടും ഇറച്ചി മൃദുലമാകാന്‍ സഹായിക്കുമെന്ന് ഷെഫ് മറുപടി നല്‍കിയിട്ടുണ്ട്. കറികള്‍ക്ക് അനുയോജ്യമായ ഇറച്ചിയുടെ ഭാഗമാണ് താന്‍ തിരഞ്ഞെടുത്തതെന്നും നിപുൺ വിശമാക്കിയിട്ടുണ്ട്. സ്ലോ കുക്കിങ്ങും (താരത്മ്യേനെ ചെറിയ ചൂടില്‍ ദീര്‍ഘനേരം ഭക്ഷണം തയ്യാറാക്കുന്ന വിധം) ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നുവെന്നും ഇദ്ദേഹം പറയുന്നു.