ഏവര്‍ക്കും പ്രിയപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ഇന്ത്യയ്ക്കുള്ളില്‍ തന്നെ നിരവധി തരം ബിരിയാണികള്‍ ലഭ്യമാണ്. ചാള്‍സ് മൂന്നാമന്‍ രാജാവിനും ഭാര്യ കമീലയ്ക്കും ബിരിയാണി വിളമ്പിയ അസ്മ ഖാനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബ്രിട്ടീഷ് ഇന്ത്യനായ അസ്മാ ഖാന്‍ നടത്തുന്ന ഡാര്‍ജിലിങ് എക്‌സ്പ്രസ് എന്ന റെസ്റ്റോറന്റിലേക്കാണ് ചാള്‍സ് രാജാവ് എത്തിയത്. അസ്മ ഖാന്‍ ഇതിന്റെ വീഡിയോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
രാജാവിനും ഭാര്യയ്ക്കും ബിരിയാണി വിളമ്പുന്നതും ഇരുവരും ആസ്വദിച്ച് കഴിക്കുന്നതും വീഡിയോയിലുണ്ട്. ബിരിയാണിയുടെ മണം രാജാവിന് നന്നേ ഇഷ്ടമായതും വീഡിയോയില്‍ നിന്ന് മനസിലാക്കാവുന്നതാണ്.
റമദാന് മുന്‍പുള്ള ഒത്തുചേരല്‍ സല്‍ക്കാരത്തിനുള്ള ഒരുക്കത്തിലാണ് ചാള്‍സ് രാജകുമാരന്‍ എത്തിയത്. ഈന്തപഴവും ബിരിയാണിയും പാക്ക് ചെയ്യാനായി ചാള്‍സ് രാജാവും കമീലയും പങ്കുചേര്‍ന്നുവെന്നും അസ്മഖാന്‍ പറയുന്നു.
കൊല്‍ക്കത്തയില്‍ വേരുകള്‍ ഉള്ള ബ്രിട്ടീഷ് ഇന്ത്യന്‍ ഷെഫാണ് അസ്മാ ഖാന്‍. സ്വന്തമായി റെസ്റ്റോറന്റും ഇവര്‍ക്കുണ്ട്. ഇതിനു പുറമേ എഴുത്തുകാരി കൂടിയാണ് അസ്മ. നിയമ ബിരുദധാരിയായ അസ്മ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.
Content Highlights: King Charles III and Camilla enjoyed Biryani at Asma Khan`s Darjeeling Express restaurant

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter