ഇഷ്ടവിഭവമെന്തെന്ന് ചോദിച്ചാല്‍, ശൈത്യകാലത്ത് ഫിലിപ്പീന്‍സുകാര്‍ പറയും ‘പപ്പൈതന്‍’ ആണെന്ന്. അതെന്താണെന്നല്ലേ, ചാണകച്ചാറ് കൊണ്ടൊരു സൂപ്പ്. പശുവിന്റെ ആമാശയവും കരളും പച്ചക്കറികളും പിന്നെ ചാണകം പിഴിഞ്ഞെടുത്ത ചാറുമാണ് പ്രധാന ചേരുവകള്‍.
കയ്പാണ് ഇതിന്റെ രുചി, മസാലകളെല്ലാം ചേരുമ്പോള്‍ ഫിലീപ്പിന്‍സുകാര്‍ക്ക് പ്രിയപ്പെട്ട വിഭവമായി പപ്പൈതന്‍ മാറി. ഫിലിപ്പീന്‍സ് സന്ദര്‍ശിച്ച യാത്രികനാണ് ചാണകസൂപ്പിന്റെ കഥ സാ മൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്.
സൂപ്പ് വാങ്ങി രുചിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ഇത് രുചിച്ചറിഞ്ഞ ഒട്ടേറെപ്പേര്‍ രുചിയെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തി. ഭക്ഷണത്തിലുള്ള വൈവിധ്യങ്ങള്‍ ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമാണ്.
മറ്റുള്ളവര്‍ക്ക് അസാധാരണമായി തോന്നിയേക്കാവുന്ന വിചിത്രമായ വിഭവങ്ങള്‍ ആ പ്രദേശവാസികള്‍ക്ക് അതുല്യവുമായ വിഭവങ്ങളായിരിക്കും. അതുകൊണ്ടാണ് ചാണകസൂപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ നമുക്ക് അസാധാരണത്വം തോന്നുകയും ഫിലിപ്പീലികള്‍ക്ക് പ്രിയപ്പെട്ടതാകുകയും ചെയ്യുന്നത്.