കുറഞ്ഞ താപനിലയിൽ എണ്ണക്കുരുക്കളെയും വിത്തുകളെയും മിതമായി പ്രോസസ് ചെയ്ത് നിർമിക്കുന്നവയാണ് കോൾഡ്-പ്രസ്സ്ഡ് എണ്ണകൾ. അവയുടെ ഗുണങ്ങളെപ്പറ്റി നടക്കുന്ന അമിത അവകാശവാദങ്ങളെയാണ് കൃഷ് അശോക് പൊളിച്ചടുക്കുന്നത്

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
ഭക്ഷണത്തിന് രുചി കൂട്ടുന്നതിൽ എണ്ണയ്ക്ക് വലിയ പങ്കാണുള്ളത്. പാചകഎണ്ണകളെ കുറിച്ച് പലവിധ പ്രചാരണങ്ങളുംസമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇവയിൽ പലതും അശാസ്ത്രീയമാണ്. വിത്തുകളിൽ നിന്നുള്ള എണ്ണകളെപ്പറ്റി സമൂഹിക മാധ്യമങ്ങളിൽ ഭയം പ്രചരിക്കുന്നതിനെതിരെ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുകയാണ് എഴുത്തുകാരനായ കൃഷ് അശോക്. ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളെ ശാസ്ത്രീയമായി വിവരിക്കുന്ന ഇദ്ദേഹത്തിന്റെ ‘മസാല ലാബെ’ന്ന പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു. ഭക്ഷണത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ ശാസ്ത്രീയാടിസ്ഥാനത്തിൽ തിരുത്തുന്നവയാണ് ഇദ്ദേഹത്തിന്റെ വീഡിയോകൾ.
വിത്തുകളിൽ നിന്ന് ഫാക്ടറികളിൽ ഉയർന്ന താപനിലയിൽ ഉത്പാദിപ്പിക്കുന്ന പാചകഎണ്ണകൾ ഓക്‌സിഡൈസ് ചെയ്യപ്പെടുമെന്നും, അതിനാൽ അവയുടെ ഘടന മാറുമെന്നും, അവ ശരീരത്തിന് നല്ലതല്ലെന്നുമുള്ള വാദങ്ങളെയാണ് ക്രിഷ് അശോക് നിരാകരിക്കുന്നത്. നെയ് പോലെ കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്തുക്കൾ ചൂടാക്കുമ്പോൾ ഓക്സിഡൈസ് ആകുന്നവയാണ്. ശരീരത്തിലെ 37 ഡിഗ്രി സെൽഷ്യസ് ചൂടിലും ഈ പ്രക്രിയ നടക്കുന്നുണ്ട്.എന്നാൽ, ചൂടാക്കുമ്പോൾ വെള്ളത്തിൽ അലിഞ്ഞ് മൂത്രം വഴി പുറത്തുപോകാൻ പാകത്തിലുള്ളവയായി ആ തന്മാത്രകൾ മാറുന്നതായി വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നു.
ഫാക്ടറിയിൽ ഇങ്ങനെ പാചകഎണ്ണ ഉത്പാദിപ്പിക്കുമ്പോൾ, അവയിൽ വിഷവസ്തുക്കളുണ്ടാകുന്നതായ പ്രപാരണവും വ്യാജമാണെന്ന് കൃഷ് അശോക് ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യവസ്തുക്കളിലെ മെഴുക്ക്, പ്രോട്ടീൻ, ദുർഗന്ധം വമിക്കുന്ന തന്മാത്രകൾ എന്നിവയാണ് ഫാക്ടറി പ്രോസസിങ്ങിലൂടെ ഇല്ലാതാകുന്നത്.
‘ഹൃദയാരോഗ്യത്തിന് കോൾഡ്-പ്രസ്സ്ഡ് (Cold-pressed) എണ്ണകളിലേക്ക് മാറുന്നതാണ് നല്ലതെ’ന്ന വാദം ശാസ്ത്രീയമല്ലെന്ന് അദ്ദേഹം വാദിക്കുന്നു. കുറഞ്ഞ താപനിലയിൽ (49 ഡിഗ്രി സെൽഷ്യസിൽ താഴെ) എണ്ണക്കുരുക്കളെയും വിത്തുകളെയും മിതമായി പ്രോസസ് ചെയ്ത് നിർമിക്കുന്നവയാണ് കോൾഡ്-പ്രസ്സ്ഡ് എണ്ണകൾ. അവയുടെ ഗുണങ്ങളെപ്പറ്റി നടക്കുന്ന അമിത അവകാശവാദങ്ങളെയാണ് കൃഷ് അശോക് പൊളിച്ചടുക്കുന്നത്.
ഇത്തരം കാര്യങ്ങൾ, വിധഗ്ധപഠനങ്ങളുടെ പിന്തുണയില്ലാതെയും ഫാക്ട് ചെക്ക് ചെയ്യാതെയും, സമൂഹിക മാധ്യമങ്ങളിൽ അതേപടി പ്രചരിപ്പിക്കുന്നവരേയും വീഡിയോയിൽ വിമർശിക്കുന്നുണ്ട്. മാത്രമല്ല, നിങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് പൊരിച്ചതും കൊഴുപ്പുകൂടിയതുമായ ഭക്ഷ്യവിഭവങ്ങൾ മാത്രമാണെങ്കിൽ, പാചകത്തിന് ഏത് എണ്ണ ഉപയോഗിച്ചിട്ടും പ്രത്യേകിച്ച് കാര്യമില്ലെന്നും വിഡിയോ പറയുന്നു.
Content Highlights: Scientist Krish Ashok debunks myths surrounding factory-processed oils
മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter
