കുറുക്ക് കാളന്‍
തയ്യാറാക്കിയത് :നേഹ
ഹായ് കൂട്ടുകാരേ..സദ്യയിലെ മാറ്റി നിര്‍ത്താന്‍ പറ്റാത്ത വിഭവങ്ങളില്‍ ഒന്നാണ് കുറുക്ക് കാളന്‍…പല സ്ഥലങ്ങളിലും പലതരത്തിലാണ് തയ്യാറാക്കുക…ഞാന്‍ തയ്യാറാക്കുന്ന റെസിപ്പിയാണിത്…
കുറുക്ക് കാളന്‍
** ** ** **
ചേന-250ഗ്രാം
നേന്ത്രകായ-1എണ്ണം
നാളികേരം-1മുറി
തൈര്-200ml
ചെറിയജീരകം-3/4ടീസ്പൂണ്‍
ഇഞ്ചി-ചെറിയ കഷ്ണം
കുരുമുളക്-10എണ്ണം
പച്ചമുളക്-4എണ്ണം
മഞ്ഞള്‍പൊടി-3/4ടീസ്പൂണ്‍
മുളക്പൊടി-1/4ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
താളിക്കാന്‍
** ** **
വെളിച്ചെണ്ണ-2ടേബിള്‍സ്പൂണ്‍
കടുക്-2ടീസ്പൂണ്‍
ഉലുവ-1/2ടീസ്പൂണ്‍
ഉണക്കമുളക്-3എണ്ണം
കറിവേപ്പില-2തണ്ട്
തയ്യാറാക്കുന്ന വിധം
*** *** ***
കായ തൊലി പൊളിച്ചെടുത്ത് നുറുക്കി കുറച്ച് മഞ്ഞള്‍പൊടി ഇട്ട വെള്ളത്തില്‍ കഴുകിയെടുക്കുക…
ചേന നുറുക്കി കഴുകി,തിളപ്പിച്ച് വെള്ളം ഉൗറ്റി കളയുക…
ഒരു മണ്‍കലത്തില്‍ കായയും ചേനയും ഇട്ട് മുളക്പൊടി,മഞ്ഞള്‍പൊടി,പച്ചമുളക് അരിഞ്ഞത് ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക…
തേങ്ങ,ചെറിയ ജീരകം,ഇഞ്ചി,കുരുമുളക് എല്ലാം കൂടി മയത്തില്‍ അരച്ചെടുക്കുക…
വെന്ത കഷ്ണത്തിലേക്ക് അരപ്പും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക…
കുറുകി വരുമ്പോള്‍ ഇതിലേക്ക് തൈര് ചേര്‍ത്തിളക്കി ചൂടാകുമ്പോള്‍ ഇറക്കി വെക്കാം…
വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിച്ച് ഉലുവ, ഉണക്കമുളക്,കറിവേപ്പില ചേര്‍ത്ത് മൂപ്പിച്ചൊഴിക്കാം…
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
The post കുറുക്ക് കാളന്‍ appeared first on Malayala Pachakam.