ഗോണ്ട: ഉത്തർപ്രദേശിലെ ഹോളിയാഘോഷത്തിൽ താരമായി ‘ഗോൾഡൻ ഗുജിയ’. നിറക്കൂട്ടല്ല, മറിച്ച് കിലോയ്ക്ക് 50,000 രൂപയുള്ള ഒരു സ്‌പെഷ്യൽ വിഭവമാണിത്. ഒരെണ്ണത്തിനാണെങ്കിൽ 1300 രൂപ കൊടുക്കണം. ഗോണ്ടയിലെ ഗൗരി സ്വീറ്റ്‌സ് എന്ന സ്ഥാപനമാണ് വ്യത്യസ്തമായ ഈ പലഹാരത്തിന് പിന്നിൽ.
ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വർണം, വെള്ളി കൊണ്ടുള്ളതാണ് പലഹാരത്തിന്റെ പുറംപാളി. മികച്ച നിലവാരമുള്ള ഡ്രൈ ഫ്രൂട്ടുകളാണ് ഉള്ളിൽ നിറയ്ക്കുന്നത്. പലഹാരം സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു.
സുവർണപലഹാരം കഴിക്കാൻ ചിലർ താത്‌പര്യം പ്രകടിപ്പിച്ചപ്പോൾ, ഒരു ചെറിയ പലഹാരത്തിനുവേണ്ടി ഇത്രയും പണം മുടക്കണോ എന്നാണ് മറ്റുചിലർ ചോദിക്കുന്നത്.
Content Highlights: uttar pradesh sweet shops golden gujiya costs Rs 50000 per kilogram
Subscribe to our Newsletter