കല്ലുമ്മക്കായ ഫ്രൈ.
തയ്യാറാക്കിയത് :സാബിറ
ആവശ്യമായ ചേരുവകള്‍
വൃത്തിയാക്കിയ കല്ലുമ്മക്കായ – 500 ഗ്രാം
മുളക് പൊടി – 3 ടീ സ്പൂണ്‍
ഗരംമസാല – 1 ടീസ്പൂൺ
മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
വെളുത്തുള്ളി – 5 അല്ലി
കറിവേപ്പില – 2 ചെറിയ തണ്ട്
തയ്യാറാക്കുന്ന വിധം:
കല്ലുമ്മക്കായ ക്ലീൻ ചെയ്ത് പുഴുങ്ങി ഇറച്ചിവേർപെടുത്തിയെടുക്കുക.. ശേഷം അതിൽ മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് കാൽ മണിക്കൂര്‍ വയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് നന്നായി ചൂടാകുമ്പോള്‍ മുറിച്ചിട്ട കറിവേപ്പിലയും വെളുത്തുള്ളിയും ചേർത്ത് ചൂടായാൽ കല്ലുമ്മക്കായ ഇട്ട് വറുക്കുക. ബ്രൗൺകളർ ആകുമ്പോള്‍ കോരി എടുക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക