#കടല_കോവക്കസുക്ക(മംഗളൂരു സ്റ്റൈൽ )
•••••••••••••••••••••••••••••••••••••••••••
തയ്യാറാക്കിയത് :ഷാനി സിയാഫ്
റെസിപ്പി : Shani Siyaf
കടല – 1/2 Cup
കോവക്ക – 1/4 Kg
സവാള – 1
തക്കാളി – ഒരു ചെറുത്
മല്ലി- 1 tspn
കടുക് – 1/2 tspn
നല്ലജീരകം – 1 tspn
ഉലുവ – ഒരു നുള്ള്
മുളക് – 6-7 എണ്ണം (നിങ്ങളുടെ എരിവിനനുസരിച്ച് )
മഞ്ഞൾ പൊടി – 1 spn
തേങ്ങ – 1 Cup
വെളുത്തുള്ളി – 4 അല്ലി
താളിക്കാൻ
……………….
വെളിച്ചെണ്ണ
കടുക്
വേപ്പില
കായം – ഒരു നുള്ള്
കടല വെള്ളത്തിൽ കുതിർത്ത് ഉപ്പുമിട്ട് വേവിച്ച് വെക്കുക. സവാള, കോവക്ക, തക്കാളി ഇവയെല്ലാം കൂടി അല്പം മഞ്ഞൾ പൊടിയും ഉപ്പുമിട്ട് വേവിക്കുക.
ഒരു പാനിൽ ഒരു ചെറിയ spn എണ്ണ ഒഴിച്ച് മുളക്, കടുക്,, മല്ലി, ഉലുവ, ജീരകം ഇവ വറുത്തെടുക്കുക. ഇതും തേങ്ങയും വെളുത്തുള്ളിയും മഞ്ഞൾ പൊടിയുംകൂടി ഒന്ന് അരച്ചെടുക്കുക. നല്ലത് പോലെ അരയണ്ട. തോരന് വേണ്ടി എടുക്കുന്ന പരുവം. വെന്ത കോവക്കയിലേക്ക് വേവിച്ച് വെച്ച കടലചേർക്കുക.ഇതിലേക്ക് അരപ്പ് ചേർത്ത് വെള്ളം വറ്റിച്ചെടുക്കുക. ഉപ്പ് ആവിശ്യമെങ്കിൽ ചേർക്കുക.വെളിച്ചെണ്ണ ചൂടാക്കി കടുക്, വേപ്പില, കായം ഇവ താളിച്ച് ഒഴിക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക