വിശന്നുപൊരിഞ്ഞ് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ബില്‍ കണ്ട് ഞെട്ടിയിട്ടുണ്ടോ? എന്നാല്‍ അത്തരത്തില്‍ ഞെട്ടിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് റിയാനെ ഹോ എന്ന യുവതി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിയായ റിയാനെ ഇതേക്കുറിച്ച് വിവരിച്ചത്.
ഒരു ലോബ്സ്റ്ററിന് മാത്രം 380 യുഎസ് ഡോളറാണ് തനിക്ക് കൊടുക്കേണ്ടിവന്നതെന്ന് റിയാനെ കുറിച്ചു. ഇത് ഏകദേശം 32,867 രൂപയോളം വരും. റിയാനെ ഉള്‍പ്പെടെ എട്ടുപേരാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. എട്ടുപേര്‍ ഭക്ഷണംകഴിച്ചതിനുശേഷം ലഭിച്ച ബില്ലില്‍ വന്നത് 584.18 യുഎസ് ഡോളര്‍ അഥവാ 50,489.70 രൂപയാണ്.
അപ്പോള്‍ ബില്‍ അടച്ചെങ്കിലും പന്തികേട് തോന്നിയ റിയാനെ പിറ്റേന്ന് റെസ്റ്റോറന്റില്‍ വിളിച്ച് ഉയര്‍ന്ന വിലയെക്കുറിച്ച് അന്വേഷിച്ചു. അവര്‍ വാങ്ങിയ 4.5 പൗണ്ട് (2.04കിലോ) ഭാരമുള്ള ലോബ്സ്റ്ററിന്
ഒരു പൗണ്ടിന് 74.25 യുഎസ് ഡോളറാണ് വില (6,417.30 ഇന്ത്യന്‍ രൂപ) എന്നായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ ഈ ഭീകരമായ വിലയെ കുറിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ യാതൊരു സൂചനയും നല്‍കിയില്ലെന്ന് യുവതി പറയുന്നു. ലോബ്സ്റ്ററിന് അത്യാവശ്യം വിലയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഈ വില തീര്‍ത്തും കൂടുതലാണ്- റിയാനെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. ഇത്തരം ഭക്ഷണസാധനങ്ങളുടെ വിലവിവരങ്ങളില്‍ സുതാര്യത കൊണ്ടുവരാന്‍ റെസ്റ്റോറന്റ് ഉടമകള്‍ തയ്യാറാവണമെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യമേ ചോദിച്ച് മനസിലാക്കി ഭക്ഷണം കഴിക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു.
അതിനിടെ വിഷയത്തില്‍ വിശദീകരണവുമായി റെസ്റ്ററന്റ് അധികൃതരും രംഗത്തെത്തി. തങ്ങള്‍ വളരെക്കാലമായി റെസ്റ്റോറന്റ് ബിസിനസ് നടത്തുന്നവരാണെന്നും വിപണി മൂല്യം അനുസരിച്ചാണ് വില നിശ്ചയിച്ചതെന്നുമാണ് അവരുടെ വാദം.
Content Highlights: A woman`s $944 restaurant bill, including a $615 lobster, goes viral

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter