നമ്മളില്‍ പലയാളുകള്‍ക്കും നേരിടുന്ന ഒന്നാണ് വയറിന്റെ പ്രശ്‌നങ്ങള്‍. ദഹനപ്രശ്‌നങ്ങള്‍, വയറ് വീര്‍ത്തുകെട്ടല്‍ എല്ലാം ഇതിലുള്‍പ്പെടും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുകയുള്ളൂ. അതിനായി വയറിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം കൂട്ടേണ്ടതുണ്ട്. ഇതിന് സഹായിക്കുന്നതാണ് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. അത്തരം ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
തൈര് കഴിയ്ക്കുന്നതും വയറിന്റെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ സഹായിക്കും. കാരണം പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
ഉപ്പിലിട്ടതിനും അച്ചാറുകള്‍ക്കും പ്രോബയോട്ടിക് ഗുണങ്ങളുണ്ട്. അതിനാല്‍ മിതമായ അളവില്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കാനും ഉപകരിക്കും.
ആപ്പിള്‍ സൈഡര്‍ വിനാഗറും നല്ലൊരു പ്രോബയോട്ടിക്കാണ്. അതിനാല്‍ ഇവയും ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. ഇവയില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചുമാത്രമേ ഇവ കഴിക്കാന്‍ പാടുള്ളൂ. ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഫലം വിപരീതമായിരിക്കും.
പനീര്‍ കഴിക്കുന്നതും നല്ലതാണ്. ഇവ നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്റെ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും. ബട്ടര്‍മില്‍ക്കും പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരംക്ഷിക്കാനും ഗുണം ചെയ്യും.
((ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Improve digestion & gut health naturally with probiotic-rich foods

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter