ഇഫ്താറിന്റെ സ്‌നേഹം നിറഞ്ഞ തീന്‍മേശയിലേക്ക് പരിചയപ്പെടുത്തുന്നത് കസാവ മട്ടന്‍ ഡംബ്ലിങ്‌സ് എന്ന വിഭവമാണ്. ചെറിയ നോമ്പുതുറയ്ക്ക് ഒരുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തുന്നത് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലെ ഷെഫ് മുഹമ്മദ് ഫൈസല്‍
ആവശ്യമായ ചേരുവകള്‍
- മരച്ചീനി (വേവിച്ചത്) – 200 ഗ്രാം
- മട്ടന്‍ (അരിഞ്ഞത്) – 200 ഗ്രാം
- സവാള – ഒരെണ്ണം
- ഇഞ്ചി – 10 ഗ്രാം
- പച്ചമുളക് – ഒരെണ്ണം
- കറിവേപ്പില – ഒരു തണ്ട്
- മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
- മുളകുപൊടി- 1/2 ടീസ്പൂണ്‍
- ഗരംമസാല- 1/2 ടീസ്പൂണ്‍
- പെരുംജീരകം പൊടി – 1/2 ടീസ്പൂണ്‍
- കുരുമുളകു പൊടി – 1/2 ടീസ്പൂണ്‍
- പാചക എണ്ണ-200 മില്ലി
- ബ്രഡ് പൊടി-1000 ഗ്രാം
- മുട്ട-1
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം അരിഞ്ഞ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. തുടര്‍ന്ന് മഞ്ഞള്‍പൊടി, മുളകുപൊടി, ഗരംമസാല, പെരുംജീരകം, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം വളരെ ചെറുതായി അരിഞ്ഞ മട്ടനും അല്പം വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. അതിനുശേഷം പാകത്തിന് ഉപ്പ് ചേര്‍ക്കുക. ഇത് വെന്ത് വറ്റുന്നതുവരെ വേവിക്കുക. മട്ടന്‍ മിശ്രിതത്തിലേക്ക് നന്നായി ഉടച്ച മരച്ചീനി ചേര്‍ത്ത് ഇളക്കുക.
തീ ഓഫ് ചെയ്ത് മിശ്രിതം പൂര്‍ണമായും തണുക്കാന്‍ അനുവദിക്കുക. മിശ്രിതം തണുത്തുകഴിഞ്ഞാല്‍ ചെറിയ ഉരുളകളാക്കി മാറ്റുക. ഓരോ ഉരുളയും മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ ഇട്ടെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ വറുത്തെടുക്കുക. നല്ല മൊരിഞ്ഞ കസാവ മട്ടന്‍ ഡം പ്ലിങ്‌സ് തയ്യാര്‍! ടൊമാറ്റോ കെച്ചപ്പിനൊപ്പം ചെറിയ നോമ്പ് തുറയ്ക്ക് ലഘുഭക്ഷണമായി ആസ്വദിക്കാം.
Content Highlights: Cassava mutton dumplings recipe
മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter
