ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഉത്തരേന്ത്യന്‍ ഭക്ഷണമാണ് ഗോള്‍ഗപ്പ. പാനി പൂരിയെന്നും പുച്ച്കയെന്നുമൊക്കെ ഇത് അറിയപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ജനപ്രിയമായ തെരുവ് ഭക്ഷണങ്ങളില്‍ ഒന്നാണ് ഗോള്‍ഗപ്പ. ഇന്ത്യയില്‍ നിന്ന് ആഗോള പ്രശസ്തി നേടിയ ഭക്ഷണം കൂടിയാണിത്. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ ആസ്വദിക്കുന്ന ഒന്ന്. വിവാഹം മുതല്‍ സ്വീകരണങ്ങള്‍ വരെ, പാര്‍ക്കുകള്‍ മുതല്‍ മാര്‍ക്കറ്റ് സ്ഥലങ്ങള്‍ വരെ എല്ലായിടത്തും ഗോള്‍ഗപ്പ സ്റ്റാളുകള്‍ കാണാം. ഗോള്‍ഗപ്പയുടെ ഈ ജനപ്രീതി കണക്കിലെടുത്ത് ഇപ്പോഴിതാ ഒരു അപൂര്‍വ ഓഫറുമായി എത്തിയിരിക്കുകയാണ് നാഗ്പൂരിലെ ഒരു ഗോള്‍ഗപ്പ വില്‍പ്പനക്കാരന്‍.
ഇപ്പോള്‍ 99,000 രൂപ നല്‍കിയാല്‍ ആജീവനാന്തം പരിധിയില്ലാതെ ഗോള്‍ഗപ്പ കഴിക്കാമെന്നാണ് ഈ വില്‍പ്പനക്കാരന്റെ ഓഫര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഈ ഓഫര്‍ വൈകാതെ തന്നെ വൈറലായി. ഇതിന്റെ ആധികാരികതയെ കുറിച്ചുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
.jpg?$p=a9ccc07&w=852&q=0.8)
ഈ പരസ്യത്തില്‍ പറയുന്നതനുസരിച്ച് ഉപഭോക്താവ് ഇപ്പോള്‍ 99,000 രൂപ ഈ ഗോള്‍ഗപ്പ കടയില്‍ നല്‍കിയാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് ഇവിടെ ഗോള്‍ഗപ്പയ്ക്ക് പണം നല്‍കേണ്ടതില്ല എന്നതാണ് ഓഫര്‍. മാത്രമല്ല, അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് എത്ര ഗോള്‍ഗപ്പ വേണമെങ്കിലും കഴിക്കാമെന്നും കടക്കാരന്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും നാഗ്പൂരിലെ ഈ കടയാണ് ഇപ്പോള്‍ ഭക്ഷണപ്രേമികള്‍ക്കിയടിലെ ചര്‍ച്ചാവിഷയം.