ഇനി മലബാർ സ്റ്റൈലിൽ ഒരു കാളൻ ആവാം ലെ.കേരളത്തിൽ പല സ്ഥലങ്ങളിലും പല രീതിയിൽ കാളൻ ഉണ്ടാക്കാറുണ്ട്. ഇതു ഞാൻ ഉണ്ടാക്കുന്ന രീതിയാണ്. വീഡിയോ കാണാം
https://youtu.be/NXkKpeFG1zs
തയ്യാറാക്കിയത് :നീതു (Southern menu)
ചേരുവകൾ
പച്ചക്കായ ഒരു വലിയ നേന്ത്രൻ കായയുടെ പകുതി. അതേ അളവിൽ ചേന, രണ്ടു മുതൽ മൂന്നു പിടി വരെ തേങ്ങാ ചിരകിയത്, പച്ചമുളക് രണ്ടെണ്ണം, തൈര് അര കപ്പ്, നല്ല പുളിയുള്ള തൈര് എടുക്കണം. കാൽ tsp മുളക് പൊടി, അര tsp മഞ്ഞൾ പൊടി,അര tsp കുരുമുളക് പൊടി, അര tsp കടുക്,അര tsp ജീരകം,കാൽ tsp ഉലുവ, ഒരു പിടി കറിവേപ്പില, രണ്ട് tsp വെളിച്ചെണ്ണ, ആവശ്യത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം.
ചേന, പച്ചക്കായ എന്നിവ ചതുരകഷ്ണങ്ങൾ ആയി അരിഞ്ഞു മഞ്ഞൾ പൊടി,മുളക് പൊടി,കുരുമുളക് പൊടി,പച്ചമുളക്, ഉപ്പ്,ആവശ്യത്തിന് വെള്ളം എന്നിവ ചേർത്തു വേവിക്കുക.തേങ്ങാ ചിരകിയത്, ജീരകം എന്നിവ നല്ല കട്ടിയിൽ അരച്ചെടുക്കണം. കഷ്ണങ്ങൾ വെന്തു വന്നാൽ അരപ്പ് ചേർത്തു തിളപ്പിച്ചു കുറുക്കി എടുക്കുക. ഇതിലേക്ക് തൈര്, കറിവേപ്പില ചേർത്തു ചെറുതായി ചൂടാക്കുക. കടുക്,കറിവേപ്പില, ഉലുവ എന്നിവ താളിച്ചൊഴിക്കുക.കാളൻ റെഡി
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക